1 GBP = 93.50 INR                       

BREAKING NEWS

വിരട്ടല്‍ വേണ്ട മുഖ്യമന്ത്രീ, എണ്ണിയെണ്ണി പറഞ്ഞാല്‍ എണ്ണിയെണ്ണി മറുപടി നല്‍കും; അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ബാലന്‍ കമ്മിറ്റിക്ക് ഒരു കടലാസു കഷ്ണമെങ്കിലും കിട്ടിയോ? പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ലൈഫ് മിഷനില്‍ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നത്; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച ചെന്നിത്തല

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കാലത്തു നടന്ന അഴിമതിയെ കുറിച്ച് എണ്ണിയെണ്ണി ചോദിക്കണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എണ്ണിയെണ്ണി പറഞ്ഞാല്‍ എണ്ണിയെണ്ണി മറുപടി നല്‍കുമെന്നായിരുന്നു ഇതിന് ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍ എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രകോപിതനായ കാര്യവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാന്‍ എ കെ ബാലന്‍ നേതൃത്വത്തില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് തനിക്കെതിരെ അന്വേഷണം നടത്തി. വേട്ടയാടല്‍ കുറെ നാളായി തുടങ്ങിയതാണ്. ഇതുവരെ അന്വേഷിച്ച ഏതെങ്കിലും ഒരു കാര്യത്തില്‍ തെളിവ് ലഭിച്ചോ? തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും വിരട്ടല്‍ വേണ്ടെന്നും രമേശ് ചെന്നിത്തല അതേ നാണയത്തില്‍ തിരിച്ചടിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ . പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ലൈഫ് മിഷനില്‍ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കിയതുകൊണ്ട് തന്നെ ഉത്തരവാദിത്വം അവസാനിച്ചെന്ന് മുഖ്യമന്ത്രി കരുതരുത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് നാലുദിവസം മുന്‍പ് സ്വപ്നയും ശിവശങ്കറും ദുബായിലെത്തി.

ലൈഫ് പദ്ധതിയുടെ പേരില്‍ ഒരു കോടി രൂപ കമ്മീഷന്‍ കിട്ടി എന്നാണ് സ്വപ്ന കോടതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം അവര്‍ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നുണ്ട്. ആ തുകയാണ് ശിവശങ്കറിന്റെ സഹായത്തോടെ ലോക്കറില്‍ വെച്ചതെന്ന് സ്വപ്ന പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമുള്ള പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ? ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വിരട്ടുകയാണ്. വിരട്ടിയാല്‍ കൂടെ നില്‍ക്കുന്നവരല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. പൂച്ചെണ്ട് നല്‍കുമ്പോള്‍ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി വിമര്‍ശിക്കുമ്പോള്‍ പ്രതിഷേധിക്കുന്നു. ഉപജാപക സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category