1 GBP = 93.50 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ സ്‌നേഹസംഗീതത്തിന് താളമേളമൊരുക്കാന്‍ നാളെ എത്തുന്നത് മാഞ്ചസ്റ്ററിലെ ആരണ്‍ ജയന്‍, അലന്‍ ജയന്‍ എന്നീ സഹോദരങ്ങള്‍

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറി' ല്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങളാണ്. സഹോദരങ്ങളില്‍ ജ്യേഷ്ഠനായ ആരണ്‍ വയലിനില്‍ സ്‌നേഹ സംഗീതമുണര്‍ത്തുമ്പോള്‍ ഇളയ സഹോദരന്‍ അലന്‍ കീബോര്‍ഡില്‍ മാസ്മരിക സംഗീതത്തിന്റെ അഴകൊരുക്കും.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരണ്‍ മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും വയലിനില്‍ പരിശീലനം നേടുന്നു. മാഞ്ചസ്റ്റര്‍ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂള്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ ഈ 15 വയസ്സ്‌കാരന്‍ സംഗീതത്തോടൊപ്പം ഡാന്‍സും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍  ഡാന്‍സ് ഇനത്തില്‍ വിജയിയായ ആരണ്‍,  യുക്മ നാഷണല്‍ കലാമേളയിലും ഡാന്‍സില്‍  സമ്മാനാര്‍ഹനായിട്ടുണ്ട്. സ്‌കൂള്‍ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരണ്‍ പ്‌ളെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്. റീജിയണല്‍ തല ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയികളായ സ്‌കൂള്‍ ടീമിലെ അംഗമാണ് ആരണ്‍. കലാ കായിക മേഖലകളില്‍ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയര്‍ കേഡറ്റ്‌സ് ട്രെയിനിംഗിലും ആരണ്‍ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളില്‍ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലന്‍ കീബോര്‍ഡില്‍ തന്റെ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും കീബോര്‍ഡില്‍ പരിശീലനം നേടുന്ന ഈ 13 വയസ്സുകാരന്‍ ഡാന്‍സിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ  ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിയാണ് അലന്‍. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ ഡാന്‍സില്‍ വിജയിയായ അലന്‍ യുക്മ ദേശീയ കലാമേളയിലും സമ്മാനാര്‍ഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളില്‍ പരിശീലനം തുടരുന്നതോടൊപ്പം എയര്‍ കേഡറ്റ് ട്രെയിനിംഗിലും അലന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജയന്‍ തട്ടാരുപറമ്പില്‍ - നിഷ പുല്ലര്‍കാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ജയന്റെ കുടുംബം.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വാദ്യസംഗീതത്തിന്റെ വസന്തം തീര്‍ക്കാനെത്തുന്ന ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍ക്ക് പിന്തുണയേകാന്‍ യുക്മ സാംസ്‌കാരിക വേദിയുടെ  'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറി' ല്‍ 1നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category