1 GBP = 93.50 INR                       

BREAKING NEWS

ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ കഴിഞ്ഞ രണ്ടാഴ്ചയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,00,000 കുട്ടികള്‍ക്ക്; അമേരിക്കയിലെ മൊത്തം രോഗബാധിതരില്‍ 3,38,000 പേര്‍ കുട്ടികളെന്നും റിപ്പോര്‍ട്ട്; രോഗവ്യാപനത്തില്‍ കുട്ടികളുടെ പങ്കിനെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമെന്നും നിര്‍ദ്ദേശം; കുട്ടികളിലെ കോവിഡ് ബാധ അമേരിക്കയെ അസ്വസ്ഥമാക്കുമ്പോള്‍

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധിക്കിടയിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറക്കാനിരിക്കെ ജൂലായ് മാസത്തിലെ അവസാന രണ്ടാഴ്ച്ചകളിലായി ഏകദേശം 1,00,000 ത്തോളം കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയട്രിക്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാര ജൂലായ് 16 മുതല്‍ ജൂലായ് 30 വരെ 97,000 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാത്രമല്ല, ഇന്ന് രാജ്യത്തുള്ള മൊത്തം രോഗബാധിതരില്‍ 3,38,000 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളില്‍ രോഗ പരിശോധന വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വാന്‍ഡര്‍ബിറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. ടിന പറയുന്നത്. രോഗവ്യാപനത്തില്‍ കുട്ടികള്‍ക്കുള്ള പങ്ക് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഇത് അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ഡി ഐ വൈ ടെസ്റ്റിംഗ് കിറ്റുകളുടെ പദ്ധതിയുടെ നേതൃത്വത്തിലുള്ള വ്യക്തികൂടിയാണ് ഡോ. ടിന.

കാലിഫോര്‍ണിയയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികളുള്ള ലോസ് ആഞ്ചലസ്, സാന്‍ ഡിയാഗോ തുടങ്ങിയ ജില്ലകളില്‍ രോഗവ്യാപനം ശക്തമായതോടെ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് റിമോട്ട് ലേണിംഗിലൂടെ ആയിരിക്കും. എന്നാല്‍ ന്യുയോര്‍ക്കില്‍ ഇന്‍പേഴസണ്‍-സ്‌കൂള്‍ ആരംഭിക്കുവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

രോഗവ്യാപനത്തിന്റെ ആദ്യനാളുകളില്‍ കുട്ടികളില്‍ വൈറസ് ബാധ അപൂര്‍വ്വമാണെന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ജൂലായില്‍ മാത്രം ഏകദേശം 25 കുട്ടികള്‍ കോവിഡ് മൂലം മരണമടഞ്ഞു എന്ന റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, സാമൂഹിക അകലം പാലിച്ചും മറ്റും എങ്ങനെ ക്ലാസ്സുകള്‍ നടത്താം എന്നതാണ് അദ്ധ്യാപകരെ ഏറെ കുഴയ്ക്കുന്ന പ്രശ്നം.

സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സംസ്ഥാനങ്ങളിലെ സ്‌കൂളുകളെല്ലാം അണുവിമുക്തമാക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നേരത്തേ തുറന്ന ചില സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു എങ്കിലും മിക്ക സ്‌കൂളുകളും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ പല കോളേജുകളും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയിട്ടുണ്ട്. ദീര്‍ഘദൂര റോഡ് യാത്രകള്‍ ഒഴിവാക്കുവാനും പുറത്തുള്ളവരെ കാമ്പസുകളിലേക്ക് ക്ഷണിച്ചുവരുത്തുന്നത് നിര്‍ത്തുവാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category