1 GBP = 93.50 INR                       

BREAKING NEWS

സുവാറ 2020 ബൈബിള്‍ ക്വിസ് മൂന്നാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം: പ്രഥമസ്ഥാനം നേടി 13 പേര്‍

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് വിജയകരമായി മുന്നേറുന്നു. ഈ റൗണ്ടിലെ രണ്ടാമത്തെ ആഴ്ചമത്സരത്തില്‍ പതിമൂന്ന് കുട്ടികള്‍ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 8 - 10ല്‍ നാല് കുട്ടികള്‍ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 11 -13 ല്‍ എട്ട് കുട്ടികള്‍ പ്രഥമസ്ഥാനം പങ്കുവച്ചപ്പോള്‍ 14- 17 എയ്ജ് ഗ്രൂപ്പില്‍ കാരോള്‍ റോസ് സജി പ്രഥമസ്ഥാനം നേടി.

ഈ ശനിയാഴ്ചയിലെ മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ റൗണ്ട് മത്സരങ്ങള്‍ സമാപിക്കുകയും അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന എട്ട് കുട്ടികള്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഫൈനല്‍ മത്സരം ലൈവ് ആയിട്ട്, ഗവണ്മെന്റ് നല്‍കുന്ന നിര്‍ദ്ദേശ്ശങ്ങള്‍ക്കനുസരിച്ച് പ്രത്യേക വേദിയിലായിരിക്കും നടത്തുക. ഫൈനല്‍ മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഈ റൗണ്ടിലെ മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബൈബിള്‍ പഠന ഭാഗങ്ങള്‍  മനസിലാക്കുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലേറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പൊസ്റ്റോലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ ക്വിസ് പി.ആര്‍.ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
ഈ ആഴ്ചയിലെ പ്രഥമസ്ഥാനം കരസ്ഥമാക്കിയവര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category