1 GBP = 94.80 INR                       

BREAKING NEWS

ചെസ്റ്റര്‍ഫീല്‍ഡിലെ സോണിയുടെ കുടുംബത്തിനായി സമാഹരിച്ച തുക ഭാര്യക്കും കുട്ടികളുടെ ഭാവിക്കുമായി ഇന്ന് കൈമാറും; കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ അവസാനിപ്പിച്ചു

Britishmalayali
kz´wteJI³

ചെസ്റ്റര്‍ഫീല്‍ഡില്‍ കഴിഞ്ഞമാസം നിര്യാതനായ സോണി ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം നടത്തിയ അപ്പീലില്‍ സമാഹരിച്ച തുക പരേതന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചു. സോണിയുടെ ഭാര്യയുമായി കൂടിയാലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഇന്ന് ഡെര്‍ബിഷെയറില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ വെച്ച് ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി മാഞ്ചസ്റ്ററില്‍ നിന്നുള്ള സോണി ചാക്കോ ചെക്കുകള്‍ കൈമാറുന്നതാണ്. 5000 പൗണ്ട് വീതം മൂന്നും എട്ടു വയസ്സുള്ള രണ്ടു കുട്ടികളുടെ പേരില്‍ ഇന്ത്യയിലെ ബാങ്കില്‍ നിക്ഷേപിച്ച് അവര്‍ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മച്ച്യുവര്‍ ആകുന്ന വിധത്തില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്യുന്നതാണ്. ഈ അപ്പീലിലേക്ക് സംഭാവന നല്‍കിയ പലരുടെയും ആവശ്യപ്രകാരം കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബാക്കി തുകയായ 6260 പൗണ്ട് അന്തരിച്ച സോണിയുടെ ഭാര്യയുടെ പേരില്‍ നല്‍കുന്നതാണ്.

അപ്പീലിലേക്ക് വിര്‍ജിന്‍മണി ലിങ്ക് വഴി ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 14,371 പൗണ്ട് ലഭിച്ചപ്പോള്‍ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 2,080 പൗണ്ട് ലഭിക്കുകയുണ്ടായി. അപ്പീല്‍ ഔദ്യോഗികമായി ഓഗസ്റ്റ് നാലിന് അവസാനിപ്പിച്ചിരുന്നുവെങ്കിലും ഞായറാഴ്ച വരെ ലഭിച്ച തുക ഉള്‍പ്പെടുത്തിയാണ് കൊടുക്കുന്നത്. സാധാരണ വിര്‍ജിന്‍മണിയുടെ ഹാന്‍ഡ്ലിങ് ഫീസും പ്രോസസിംഗ് ചാര്‍ജ് കമ്മീഷനും അടക്കം മൊത്തം 4.5% തുക കുറയുന്നതാണ്. എന്നാല്‍ സംഭാവന നല്‍കിയവരില്‍ നല്ലൊരു ശതമാനവും ഈ തുക അവരുടെ കയ്യില്‍ നിന്നു തന്നെ കൊടുത്തതുകൊണ്ട് ഈ തുക 197 പൗണ്ട് ആയി കുറഞ്ഞു.

അങ്ങനെ മൊത്തം 16,260 പൗണ്ടാണ് ഈ അപ്പീല്‍ വഴി അന്തരിച്ച സോണിയുടെ കുടുംബത്തിന് കൈമാറുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന 10000 പൗണ്ട് കൂടാതെ 6260 പൗണ്ട് അന്തരിച്ച സോണിയുടെ ഭാര്യയ്ക്ക് കൈമാറുന്നതാണ്. ആറു പൗണ്ട് ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നും എടുത്തു. അതുപോലെ തന്നെ ഈ അപ്പീലില്‍ ഗിഫ്റ്റ് എയിഡ് തുകയായി 2328 പൗണ്ട് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും ഈ തുക ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുവാന്‍ നാലോ അഞ്ചോ ആഴ്ച്ച വരെ എടുക്കുമെങ്കിലും ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നുമെടുത്ത് ശേഖരിച്ച തുകയുടെ ഒപ്പം നല്‍കാനാണ് ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ഈ അപ്പീലിലേക്ക് വരുന്ന തുകകള്‍ ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്.

രാവിലെ 11 മുതല്‍ 12 വരെ ഡെര്‍ബിഷെയറിലെ സെന്റ് പാട്രിക് ആന്റ് സെന്റ് ബ്രിജെറ്റ്‌സ് ചര്‍ച്ചിലാണ് സോണി ചാക്കോയുടെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ദേവാലയത്തില്‍ കുട്ടികളടക്കം 30 പേര്‍ക്കു മാത്രമാണ് പ്രവേശിക്കുവാന്‍ സാധിക്കുക. സര്‍വ്വീസില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നേരത്തെ തന്നെ ചര്‍ച്ച് വാര്‍ഡനെ ഏല്‍പ്പിച്ചിട്ടുണ്ട്.

സംസ്‌ക്കാര ശൂശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ യു കെ, യൂറോപ്പ് ഭദ്രാസനത്തിലെ ഫാദര്‍ മാത്യൂസ് കുര്യാക്കോസ്, ഫാദര്‍ ഹാപ്പി ജേക്കബ്ബ്, ഫാദര്‍ ടോം ജേക്കബ്ബ്, ഫാദര്‍ ബിനോയ് ജോഷ്വാ, ഫാദര്‍ അനൂപ് ഏബ്രഹം എന്നിവര്‍ നേതൃത്വം നല്‍കും. ശുശ്രൂഷാ സമയത്ത് ദേവാലയത്തിന് പുറത്ത് ആളുകള്‍ എത്തുന്നതിന് നിയന്ത്രണങ്ങളൊന്നും ഇല്ല. സര്‍ക്കാര്‍ ചട്ട പ്രകാരമുള്ള സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് ദേവാലയ പരിസരത്ത് ആളുകള്‍ക്ക് നില്‍ക്കാവുന്നതാണ്. കൊവിഡ് 19 സാഹചര്യത്തില്‍ നിങ്ങള്‍ ദേവാലയത്തിലേക്ക് എത്തിച്ചേരുന്ന മുറയ്ക്ക് തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വൊളണ്ടിയര്‍മാരും ഉണ്ടായിരിക്കുന്നതാണ്.

12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടു പോകും. ആല്‍ഫ്രടണിലെ മോര്‍ട്ടണ്‍ ഗ്രേവെയാര്‍ഡിലാണ് സംസ്‌കാരം നടക്കുക. ഇവിടെ എത്തുന്നവര്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സെമിത്തേരിയില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ല. സംസ്‌ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം യു.കെ സമയം രാവിലെ 9.45നും, ഇന്‍ഡ്യന്‍ സമയം ഉച്ചയ്ക്ക് 2.15 മുതലും ഉണ്ടായിരിക്കും. 
സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Patric & St. Bridget's Church(RC), Thanet Street, Clay Cross, Derbyshire, S45 9JT
സെമിത്തേരിയുടെ വിലാസം
Morton Graveyard, 10 Holland Close, Morton, Alfreton, DE55 6HE
കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍ അവസാനിപ്പിച്ചു; അവശേഷിച്ചിരിക്കുന്നത് 201.94 പൗണ്ട്
കൊറോണ വൈറസ് എന്ന മഹാമാരിയുടെ ദുരിതത്തില്‍ പെട്ടലഞ്ഞ യുകെയിലെ മലയാളികളെ സഹായിക്കുവാനായി നടത്തിയ കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍ ഔദ്യോഗികമായി നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. 24 വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി മൊത്തം 5,475 പൗണ്ടാണ് പ്രസ്തുത അപ്പീല്‍ വഴി വിതരണം ചെയ്തത്. വിര്‍ജിന്‍മണി ലിങ്ക് വഴിയും ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലും നേരിട്ട് എത്തിയതുള്‍പ്പെടെ മൊത്തം 5676.94 പൗണ്ടാണ് ശേഖരിച്ചത്. 379.4 പൗണ്ട് വിര്‍ജിന്‍മണിയുടെ ഫീസും കമ്മീഷനുമായി കുറയ്ക്കുകയുണ്ടായി. അവശേഷിച്ചിരിക്കുനത് 201.94 പൗണ്ട് ആണ്.

ഇതുസംബന്ധിച്ച് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാത്തതു കൊണ്ടാണ് അപ്പീല്‍ അവസ നിപ്പിച്ചത്. ചാരിറ്റി രൂപീകരിച്ച നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരിന്റെയും സേവനം അവസാനിപ്പിക്കുന്നതാണ്. അപ്പീലുകളില്‍ ഉള്‍പ്പെടുത്തുന്നതിനും ലോക്കല്‍ ഇംഗ്ലീഷ് ചാരിറ്റികളെ സഹായിക്കുന്നതിനുമാണ് പ്രധാനമായും ജനറല്‍ ഫണ്ട് ഉപയോഗപ്പെടുത്തുക.

കഴിഞ്ഞ ജൂണില്‍ നടത്തിയ 'ജോസ് മെല്‍ബോയി അപ്പീലി'ല്‍ സമാഹരിച്ച് നല്‍കിയ 4750 പൗണ്ട് കൂടാതെ അപ്പീല്‍ അവസാനിപ്പിച്ചതിന് ശേഷവും ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച 300 പൗണ്ട് കൂടി കുടുംബത്തിന് കൈമാറി മൊത്തം 5050 പൗണ്ടാണ് ഈ അപ്പീലില്‍ നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category