1 GBP = 94.80 INR                       

BREAKING NEWS

യുകെയില്‍ അഡ്മിഷന്‍ എടുത്തു പോവാന്‍ ഒരുങ്ങിയിരിക്കുകയാണോ? എങ്കില്‍ ചതിക്കുഴിയില്‍ വീഴാതിരിക്കുക; വെബിനാറില്‍ സംശയ നിവാരണത്തിനെത്തിയത് 2000 പേര്‍

Britishmalayali
kz´wteJI³

ന്ത്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഡ്യുകേഷന്‍ ഏജന്റുകളെ കുറിച്ച് മുന്നറിയിപ്പുമായി യു കെയിലെ ഇന്ത്യന്‍ വിദ്യര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന ഗ്രൂപ്പ് രംഗത്തെത്തി. സെപ്റ്റംബറില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യു കെ യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവര്‍ നടത്തിയ സൗജന്യ വെബിനാറിലായിരുന്നു ഈ മുന്നറിയിപ്പ് നല്‍കിയത്.

നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സും അലുമിനി യൂണിയന്‍ യു കെയും സംയുക്തമായി നടത്തിയ വെബിനാറില്‍ 2000 ത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജോലി സദ്ധ്യതകള്‍ മുതല്‍ കൊറോണ ലോക്ക്ഡൗണ്‍ യു കെ യിലെ യൂണിവേഴ്സിറ്റിയില്‍ ചെലുത്തിയ സ്വാധീനം വരെ നിരവധി സംശയങ്ങള്‍ ഇതില്‍ ഉയര്‍ന്നുവന്നു.എഡ്യുക്കേഷണല്‍ ഏജന്റുമാര്‍ പല സന്ദര്‍ഭങ്ങളിലും തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും പരാതി ഉയര്‍ന്നു. ഈ ഏജന്റുമാരെ കര്‍ശനമായിനിയന്ത്രിക്കണമെന്ന് നേരത്തേ നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

യു കെയില്‍ പഠനത്തിനെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിഷ്പക്ഷവും കൃത്യമായതുമായ വിവരങ്ങള്‍ നല്‍കുവാന്‍ ഇപ്പോള്‍ ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും, അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയവരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരുമെല്ലാം ഈ വെബിനാറില്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈവ് ആയി കാണിച്ച ഇത്, ഇത്തരത്തില്‍ ആദ്യമായി നടത്തുന്ന വെബിനാറാണ്.

വരുന്ന സെപ്റ്റംബറിലോ, സമീപ ഭാവിയിലോ പഠനത്തിനായി ബ്രിട്ടനിലെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിട്ടന്റെ പുതിയ പോയിന്റ് അടിസ്ഥാനത്തിലുള്ള വിസാ നിയമത്തെ പറ്റിയും വിശദീകരിച്ചു. പുതിയ പോസ്റ്റ് സ്റ്റഡി അല്ലെങ്കില്‍ ഗ്രാജുവേറ്റ് റൂട്ട് വിസയെ കുറിച്ചും പ്രതിപാദിച്ചു. ബിരുദ പഠനത്തിനു ശേഷം രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിച്ച് ജോലിക്ക് ശ്രമിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിസയാണിത്.

ഇന്ത്യന്‍ സമൂഹം എന്നത് വിലമതിക്കാനാകാത്ത ഒന്നാണ് നമ്മുടെ യുവജനതക്ക് കൃത്യവും സത്യവുമായ വിവരങ്ങള്‍ നല്‍കി അവരെ ശക്തിപ്പെടുത്തുക എന്നത് ഇന്നിന്റെ ആവശ്യമാണ് എന്ന് എന്‍ ഐ എസ് എ യു യു കെ ചെയര്‍പേഴ്സണ്‍ സനം അറോറ പറഞ്ഞു. 2020 സെപ്റ്റംബറില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് അവസാനത്തോടെ ഒരു പ്രീ-ഡിപ്പാര്‍ച്ചര്‍ സെഷനും ഉണ്ടാകുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തയിടെ കൊറോണവൈറസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വിലയിരുത്താന്‍ ഈ ഗ്രൂപ്പ് ഒരു സര്‍വ്വേയും നടത്തിയിരുന്നു. സെപ്റ്റംബര്‍ 2020 ല്‍ വിവിധ യു കെ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പകുതിപേരും അഡ്മിഷന്‍ സ്വീകരിക്കണമോ എന്ന സംശയത്തിലാണെന്നും കണ്ടു. എന്നിരുന്നാലും അവരില്‍ 45 % പേരും പിന്നീട് അഡ്മിഷന്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

വരുന്ന വിദ്യാഭ്യാസ വര്‍ഷത്തില്‍ ഇവിടെ എത്തുവാന്‍ ഉദ്ദേശിക്കുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇപ്പോഴും ധാരാളം സംശയങ്ങള്‍ വരുന്നുണ്ട് എന്ന് ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അമിത് തിവാരി പറയുന്നു. കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി പഠിക്കാനാവുമോ എന്നാണ് മിക്കവരും ചോദിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് യാത്രാസംബന്ധമായ കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ സംഘടന കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു.

പ്രധാന സംശയങ്ങള്‍ക്കെല്ലാം ഈ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ ഉത്തരം നല്‍കണമെന്ന് അധികൃതരോട് അപേക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിവിധ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ സമീപനം വ്യത്യസ്ത രീതികളിലായിരുന്നു എന്നും ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് അവര്‍ വ്യക്തമാക്കി എന്നും തിവാരി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category