1 GBP = 94.80 INR                       

BREAKING NEWS

ചെല്ലാനത്ത് കടല്‍ കെടുതിയിലായവര്‍ക്ക് നല്‍കിയ പൊതിച്ചോറില്‍ നൂറു രൂപയുടെ കരുതലുമായി മേരി സെബാസ്റ്റ്യന്‍; തന്റെ ഭക്ഷണപ്പൊതി കിട്ടുന്നവര്‍ക്ക് ചായ കുടിക്കാനായി പൊതിക്കുള്ളില്‍ ആരുമറിയാതെ നൂറു രൂപ നല്‍കിയ നന്മ മനസ്സിന് കയ്യടിച്ച് നാട്ടുകാരും പൊലീസുകാരും

Britishmalayali
kz´wteJI³

കൊച്ചി: പത്ത് പൈസ ആര്‍ക്കെങ്കിലും ദാനം ചെയ്താല്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തയാക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ മേടിക്കുന്നവന്റെ ആത്മാഭിമാനം മുറിയാതെ ചോറുപൊതിക്കുള്ളില്‍ നൂറു രൂപ വെട്ട മേരി സെബാസ്റ്റ്യന്‍ എന്ന വീട്ടമ്മയുടെ കരുതലിന്റെ സ്നേഹ സ്പര്‍ശമാണ് ചെല്ലാനും കാരറിഞ്ഞത്. ചെല്ലാനത്ത് കടല്‍ കെടുതിയിലായവര്‍ക്കായി നല്‍കിയ പൊതിച്ചോറില്‍ നൂറു രൂപ വച്ചാണ് കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന്‍ തന്റെ മനസ്സിന്റെ നന്മ ചൊരിഞ്ഞത്.

ഇതേ പറ്റി ആരെങ്കിലും ചോദിച്ചാല്‍ 'തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.'- എന്നാണ് ഈ കുമ്പളങ്ങിക്കാരിയുടെ പ്രതികരണം. 'ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നല്‍കി. സംഗതി വാര്‍ത്തയായതോടെ പള്ളികളില്‍ നിന്ന് ഒരുപാട് അച്ചന്മാര്‍ വിളിച്ചു.

തണുപ്പുകാലമായാല്‍ ഞാന്‍ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയില്‍ ദുരിതത്തിലുള്ള ഒരാള്‍ക്കെങ്കിലും ചായകുടിക്കാന്‍ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോള്‍ മോനെക്കൊണ്ട് കപ്പലണ്ടി വാങ്ങിപ്പിച്ച് അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കില്‍ നനവ് പടര്‍ന്നാലോ? സംഗതിയറിഞ്ഞ് വാര്‍ത്തക്കാരൊക്കെ എത്തിയപ്പോള്‍ വെള്ളത്തിലൂടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായില്‍ മാത്രം വെള്ളം കയറിയില്ല. കടല്‍ കയറി നില്‍ക്കുമ്പോള്‍ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാല്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ ഉള്ളതില്‍ ഒരു പങ്ക് വരുന്നവര്‍ക്കും കൊടുക്കും. അത് ഭക്ഷണമായാലും.' മേരിയുടെ വാക്കുകള്‍ നിറഞ്ഞ സന്തോഷം.

കാറ്ററിങ് ജീവനക്കാരിയാണ് മേരി. കുറേനാള്‍ പണിയില്ലായിരുന്നു. കഴിഞ്ഞമാസം 15 ദിവസം പണി കിട്ടി. അതില്‍ നിന്ന് കുറച്ചു പൈസ കിട്ടിയതില്‍ നിന്നാണ് ഈ 'കോടി' കരുതല്‍. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ വള്ളം നിര്‍മ്മിക്കുന്ന പണിയാണ്. ഇപ്പോള്‍ പണിയില്ലാത്ത സമയവും. മക്കളുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മകന്‍ സെബിന്‍ ഇന്നലെ ഫേസ്ബുക്കിലെഴുതി 'എന്റെ അമ്മയെക്കുറിച്ച് നിറയെ അഭിമാനമാണ്' എന്ന്.

ഇന്നലെ ചെല്ലാനത്ത് കടല്‍ കയറി ദുരിതത്തിലായവര്‍ക്ക് വിതരണം ചെയ്യാന്‍ നാട്ടുകാരില്‍ നിന്ന് സംഭരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പൊലീസുകാരില്‍ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും. ഷിജുവും കുമ്പളങ്ങിക്കാരനാണ്. സ്വന്തം നാട്ടിലെ വീട്ടമ്മയുടെ ചെയ്തിയില്‍ സന്തോഷം തോന്നിയാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിലിട്ടത്. 'ഒരു പഴം കൊടുത്താല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസിനു മുന്നില്‍ നമിക്കുന്നു' എന്നായിരുന്നു പോസ്റ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category