1 GBP = 94.80 INR                       

BREAKING NEWS

ശബരിമല ദര്‍ശനത്തിന് കോവിഡ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡലകാല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍: ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. നവംബര്‍ 16നു തുടങ്ങുന്ന ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചാവും തീര്‍ത്ഥാടനം നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ തോതില്‍ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കും.

നവംബര്‍ 16നാണ് ഇത്തവണത്തെ മണ്ഡലകാലം തുടങ്ങുന്നത്. സാധാരണ മണ്ഡലകാലം തുടങ്ങിയാല്‍ ദിവസവും ലക്ഷക്കണക്കിന് ഭക്തരാണ് കേരളത്തിന് അകത്തും പുറത്തു നിന്നും മല ചവിട്ടുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് സാഹചര്യം പരിഗണിച്ച് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category