1 GBP = 94.80 INR                       

BREAKING NEWS

കൂടത്തായി കൂട്ട കൊലപാത കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും; ജോളിക്ക് വേണ്ടി ബിഎ ആളൂര്‍ തന്നെ ഹാജരാകും; റോയ് തോമസ്, സിലി ഷാജു എന്നീ വധക്കേസുകളും പരിഗണിക്കും; രണ്ട് കേസിലും ഒന്നാം പ്രതി ജോളി ജോസഫ്; സയനൈഡ് എത്തിച്ചു നല്‍കിയ എംഎസ് മാത്യുവും പ്രജികുമാറും രണ്ടും മൂന്നും പ്രതികള്‍

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: കുപ്രസിദ്ധമായി കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. സയനെഡ് നല്‍കി കൊലപ്പെടുത്തിയ റോയ് തോമസ്, സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളാണ് പ്രസിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നത്. മുഖ്യ പ്രതി ജോളി ജോസഫിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എന്‍.കെ.ഉണ്ണിക്കൃഷ്ണനും ഹാജരാകും.

ഇന്ന് പരിഗണനക്കെടുക്കുന്ന രണ്ട് കേസിലും ജോളി ജോസഫാണ് ഒന്നാം പ്രതി. റോയ് വധത്തില്‍ ഭാര്യയായിരുന്ന ജോളി ഉള്‍പ്പെടെ അഞ്ച് പ്രതികളും സിലി വധക്കേസില്‍ മൂന്ന് പ്രതികളുമാണഅ ഉള്ളത്. എം.എസ്.മാത്യു, പ്രജികുമാര്‍, കെ.മനോജ്കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് റോയ് തോമസ് വധത്തിലെ മറ്റ് നാല് പ്രതികള്‍. സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി ഭര്‍ത്താവായിരുന്ന റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ്‌തോമസ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രജികുമാറാണ് സയനൈഡ് നല്‍കിയത്. എംഎസ് മാത്യുവാണ് അത് ജൊലിക്ക് നല്‍കിയത്. ജോളിയുമായി ചേര്‍ന്ന് വ്യജ ഒസിയത്ത് നിര്‍മ്മിച്ചതിനാണ് മനോജ് കുമാറിനെ പ്രതിചേര്‍ത്തിരിക്കുന്നത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒസിയത്ത് സാക്ഷ്‌പ്പെടുത്തിയെന്നതാണ് നോട്ടറി സി വിജയകുമാറിനെ പ്രതി ചേര്‍ത്തത്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സിലിക്ക് മരുന്നിലാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്. സയനൈഡ് കലര്‍്തിയ മരുന്ന് കരുന്ന കഴിച്ച് തളര്‍ന്നുവീണ സിലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവര്‍ തന്നെയാണ് ഈ കേസിലും രണ്ടും മൂന്നും പ്രതികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category