1 GBP = 94.80 INR                       

BREAKING NEWS

ടേബിള്‍ ടോപ് റണ്‍വേകളില്‍ സുരക്ഷാ ബെഡ് ഒരുക്കണമെന്ന നിര്‍ദ്ദേശം കരിപ്പൂരില്‍ നടപ്പായില്ല; ഇമാസ് നിര്‍മ്മിച്ചിരുന്നെങ്കില്‍ നിലവിലെ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിമര്‍ശനം; വിമാനത്താവളത്തിലെ റണ്‍വേ റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയയിലെ നിര്‍മ്മാണപ്രശ്നങ്ങളും വിമാന അപകടത്തിനു കാരണമായതായി വിലയിരുത്തല്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂരില്‍ 18 പേരുടെ മരണത്തിന് ഇടയാക്കി വിമാന അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം കരിപ്പൂരില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങളില്‍ ചിലത് നടപ്പിലാക്കാത്തതും അപകടത്തിന് വഴിവെച്ചെന്നാണ് ലഭിക്കുന്ന വിവരം. സ്ഥല പരിമിതിയുള്ള ടേബിള്‍ ടോപ് റണ്‍വേകളില്‍ സുരക്ഷാ ബെഡ് ഒരുക്കണമെന്ന വിദഗ്ധ സമിതി നിര്‍ദേശവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടപ്പായില്ല.

മംഗളൂരു വിമാന അപകടത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി രാജ്യത്തെ ടേബിള്‍ ടോപ് റണ്‍വേകളില്‍ ഇമാസ് (എന്‍ജിനീയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം) ഒരുക്കണമെന്നു എയര്‍പോര്‍ട്ട് അഥോറിറ്റിയോട് നിര്‍ദേശിച്ചിരുന്നു. ചക്രങ്ങള്‍ കയറുമ്പോള്‍ പൊടിഞ്ഞു താഴുന്ന കോണ്‍ക്രീറ്റ് പ്രതലമൊരുക്കി, റണ്‍വേ വിട്ടു നീങ്ങുന്ന വിമാനങ്ങളെ പിടിച്ചുനിര്‍ത്തുന്ന സംവിധാനമാണിത്. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയ്ക്കു (റിസ) സ്ഥല പരിമിതിയുള്ള കോഴിക്കോട്ടെയും മംഗളൂരുവിലെയും ടേബിള്‍ ടോപ് റണ്‍വേകളില്‍ ഇത്തരം സുരക്ഷാ ബെഡ് അനിവാര്യമെന്നായിരുന്നു ഡിജിസിഎ സമിതിയുടെ വിലയിരുത്തല്‍.

റണ്‍വേയ്ക്കും റിസയ്ക്കും നടുവിലായാണു ഇമാസ് ഒരുക്കുന്നത്. 90 മീറ്ററാണു പൊതുവേയുള്ള നീളം. രാജ്യാന്തര വ്യോമയാന സംഘടനയും ക്രിട്ടിക്കല്‍ എയര്‍പോര്‍ട്ടുകളില്‍ ഇമാസ് സംവിധാനം നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിച്ചിട്ടുള്ളതാണ്. മംഗളൂരു വിമാനം അപകടത്തിനുശേഷം 2011 ലും 2017 ലും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) വികസിപ്പിച്ചപ്പോള്‍ ഇമാസ് ഒരുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിനും പരിപാലത്തിനുമായി 100 കോടിയോളം രൂപ വേണ്ടിവരുമെന്ന വാദമുയര്‍ത്തി എയര്‍പോര്‍ട്ട് അഥോറിറ്റി ഇതിനു വിലക്കിട്ടു.ഇമാസ് നിര്‍മ്മിച്ചിരുന്നെങ്കില്‍ നിലവിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു.

റിസയില്‍ പുഴമണലില്‍നിന്ന് ലഭിക്കുന്ന ചെറിയ ഉരുളന്‍ കല്ലുകളോ അതല്ലെങ്കില്‍ എന്‍ജിനിയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സംവിധാനമോ (ഇമാസ്) ഉപയോഗിച്ച് നിറയ്ക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തിലെ റിസയില്‍ നിറച്ചത് എംസാന്‍ഡ് ആയിരുന്നു. ഇതില്‍ പുല്ല് വളര്‍ന്ന് കാടുപിടിച്ച നിലയിലായിരുന്നു. മഴ പെയ്തതോടെ ഇതിന്റെ പ്രതലം കാഠിന്യമുള്ളതായി.

അന്താരാഷ്ട നിലവാരത്തിലുള്ള കമ്പനി നിര്‍മ്മിക്കുന്ന പ്രത്യേക കോണ്‍ക്രീറ്റ് സംയുക്തമാണ് ഇമാസ്. ഇതിലേക്ക് വിമാനം തെന്നിയിറങ്ങിയാല്‍ ഇത് പൊടിയുകയും വിമാനത്തിന്റെ ചക്രങ്ങള്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങി വിമാനം നിശ്ചലമാവുകയും ചെയ്യും. ഒരു വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഏറ്റവും വലിയ വിമാനത്തിന്റെ പരമാവധി വേഗം കണക്കാക്കിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ച ശേഷമാണ് കമ്പനി ഇത് റിസയില്‍ നിറയ്ക്കുന്നത്.

ഇതിന് വരുന്ന ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടിയാണ് വിമാനത്താവള അഥോറിറ്റി എംസാന്‍ഡ് നിറയ്ക്കാന്‍ തീരുമാനിച്ചത്. ഒരു റണ്‍വേക്ക് 50 കോടി രൂപയാണ് ഇതിന് ചെലവുവരുന്നത്. കോഴിക്കോട്ടെ രണ്ട് റണ്‍വേകള്‍ക്കും കൂടി 100 കോടി ചെലവുവരും. വര്‍ഷം 140 കോടിക്കുമേല്‍ ലാഭമുണ്ടാക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്.

'കെട്ടുപൊട്ടിച്ചോടുന്ന' വിമാനങ്ങളെ 'വാരിക്കുഴി'യൊരുക്കി പിടിച്ചുകെട്ടുന്ന സംവിധാനമാണ് ഇമാസ്. 1996 ല്‍ അമേരിക്കന്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആവിഷ്‌കരിച്ച സംവിധാനം വിജയമായതോടെ മറ്റു വിമാനത്താവളങ്ങളും തയാറാക്കി. ഏറ്റവുമൊടുവില്‍ 2018 ല്‍ കലിഫോര്‍ണിയയിലെ വിമാനത്താവളത്തില്‍ റണ്‍വേ വിട്ടു നീങ്ങിയ ബോയിങ് 737 വിമാനത്തെ ഈ സംവിധാനം ഉപയോഗിച്ചു പിടിച്ചു നിര്‍ത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category