1 GBP = 94.80 INR                       

BREAKING NEWS

തൊഴില്‍ ഷാര്‍ജയില്‍ തയ്യല്‍ക്കടയും ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പും; സ്വര്‍ണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാകാന്‍ മുടക്കിയത് 28 ലക്ഷം; സ്വര്‍ണം കടത്താന്‍ കാരിയര്‍മാരാകാന്‍ സ്ത്രീകളെ കണ്ടെത്തി നല്‍കി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വര്‍ണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മില്‍ തെറ്റി; ഇപ്പോള്‍ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വര്‍ണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാര്‍ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍

Britishmalayali
kz´wteJI³

ഷാര്‍ജ: സ്വര്‍ണ്ണക്കടത്തു കേസിലെ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ ചെറുമീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ വലിയ പ്രതിസന്ധിയിലാണ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വന്നതോടെ രാജ്യദ്രോഹകേസില്‍ അഴിയെണ്ണേണ്ട അവസ്ഥ വരുമെന്ന് ഉറപ്പിച്ചിരിക്കയാണ് പലരും. ഇതോടെ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്തു ലോബിയും വലിയ ആശങ്കയിലാണ്. ഇതോടെ പലരും കേസില്‍ മാപ്പു സാക്ഷികളാകാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചിലര്‍ സ്വമേധയാ കസ്റ്റംസ് മുമ്പാകെ കീഴടങ്ങിയത് അടക്കം ഇതിന്റെ ഭാഗമായാണ്. എന്‍ഐഎക്ക് പിടികൊടുക്കാതെ കസ്റ്റംസില്‍ കീഴടങ്ങി പിഴയടച്ചു കേസു തീര്‍ക്കുക എന്നതാണ് ഇത്തരക്കാരുടെ ശ്രമങ്ങള്‍.

ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്തു സംഘത്തിലെ ഒരു യുവതി എന്‍ഐഎ സംഘം ദുബായിലേക്ക് പോയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്നെ സ്വര്‍ണ്ണക്കടത്തു സംഘം കൊല്ലാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ജീവിതം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നു എന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതേസമയം തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ സ്വര്‍ണ്ണക്കടത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട് താനെന്ന് യുവതി സമ്മതിക്കുകയും ചെയ്യുന്നു. എന്‍ഐഎയുടെ അന്വേഷണം മുറുകവേ ഇരവാദവുമായി രംഗത്തെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശിനിയായ ഷീജ എന്ന യുവതിയാണ്.

മനോരമ ഓണ്‍ലൈനിനാണ് തന്റെ കഥ വിവരിക്കുന്നു എന്നു പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയതെങ്കിലും താന്‍ സ്വര്‍ണ്ണക്കടത്തിലെ ബിസിനസ് പങ്കാളിയാണെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ പണം സ്വര്‍ണ്ണക്കടത്തു ബിസിനസില്‍ നിക്ഷേപിച്ചെന്നും കാരിയര്‍മാരെ എത്തിച്ചു നല്‍കിയതു താനാണെന്നും ഇവര്‍തന്നെ സമ്മതിക്കുന്നു. എന്‍ഐഎ തിരയുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് അറിയാമെന്നുമാണ് ഇവര്‍ പറയുന്നത്. എന്‍ഐഎ സംഘം ദുബായിലേക്ക് തിരിച്ചതിന് പിന്നാലെയുള്ള ഈ വെളിപ്പെടുത്തലില്‍ ദുരൂഹതകള്‍ ഏറെയുണ്ട് താനും.

ഷീജ ഷാര്‍ജയില്‍ തയ്യല്‍ക്കടയും ബ്യൂട്ടി പാര്‍ലറും നടത്തുന്ന വ്യക്തിയാണ്. രണ്ട് പെണ്‍മക്കളും ഇളയ ആണ്‍കുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭര്‍ത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയതാണ്. 14 വര്‍ഷമായി യുഎഇയിലുള്ള ഇവര്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. മൂത്തമകള്‍ക്ക് കൊറിയയില്‍ ജോലി ലഭിക്കുകയും കൊറിയക്കാരനെ വിവാഹം കഴിച്ചു അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. രണ്ടാമത്തെ മകള്‍ പാലക്കാട് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്നു. മകന്‍ വിദ്യാഭ്യാസം കഴിഞ്ഞ് യുഎഇയില്‍ ജോലി അന്വേഷിക്കുകയും ചെയ്യുന്നു.

ഒന്‍പത് മാസം മുന്‍പാണ് യുഎഇയിലെ സ്വര്‍ണക്കള്ളക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന ഒരു യുവാവ് അവരെ ഷീജയ്ക്ക് പരിചയപ്പെടുത്തിയത്. ഇയാള്‍ സ്വര്‍ണ്ണക്കടത്തു സംഘത്തിലെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നു. വയനാട് സ്വദേശിയായ സംഘത്തലവനുമായി ഷീജയ്ക്ക് പിന്നീട് നല്ല സൗഹൃദബന്ധമുണ്ടായി. ഇദ്ദേഹം പറഞ്ഞ പ്രകാരം നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയില്‍ നിന്ന് 1.38 ലക്ഷം ദിര്‍ഹം (28 ലക്ഷത്തിലേറെ രൂപ) സ്വര്‍ണക്കടത്തു 'ബിസിനസി'ല്‍ പങ്കാളിയാകാന്‍ നല്‍കി. പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്തുവെന്നം യുവതി വെളിപ്പെടുത്തുന്നു.

മകളുടെ കല്യാണം വരികയാണെന്നും അപ്പോള്‍ പണം ഒന്നിച്ച് നല്‍കിയാല്‍ മതിയൈന്നും പറഞ്ഞപ്പോള്‍, എങ്കില്‍ ആ കാലയളവിലെ ലാഭം കൂടി നല്‍കാമെന്നും ഉറപ്പു നല്‍കിയത് വിശ്വാസം ശക്തിപ്പെടാന്‍ കാരണമായി. പിന്നീട് മകളുടെ കല്യാണമായപ്പോള്‍ 93,000 ദിര്‍ഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിഹിതം ചേര്‍ത്ത് നാട്ടില്‍ കൈമാറാമെന്നും വിശ്വസിപ്പിച്ചു. പാലക്കാട് പഠിക്കുന്ന രണ്ടാമത്തെ മകളുടെ കല്യാണക്കാര്യം സൗഹൃദ സംഭാഷണത്തിനിടെ സംസാരിച്ചപ്പോള്‍, കള്ളക്കടത്ത് തലവന്‍, താനവളെ കെട്ടിക്കോളാം എന്ന് പറയുകയും അതു തമാശയാണെന്നാണ് താന്‍ കരുതിയതെന്നും ഷീജ പറയുന്നു. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം കഴിച്ചയാളാണത്രെ. ഇതിന് ശേഷവും സൗഹൃദം തുടര്‍ന്നു. സ്വര്‍ണക്കള്ളക്കടത്തിന്റെ ഉള്ളുകളികളൊക്കെ മനസിലാക്കിയ ഷീജ, താന്‍ സ്വയം കാരിയറായില്ലെങ്കിലും മറ്റു സ്ത്രീകളെ ഇതിനായി കണ്ടെത്തി നല്‍കിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ഒരു കാരിയറെ സംഘടിപ്പിച്ചുകൊടുത്താല്‍ 200 ദിര്‍ഹമാണ് പ്രതിഫലം.

സ്വര്‍ണം പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കേരളത്തിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ഷീജ വെളിപ്പെടുത്തുന്നു. ദെയ്റയിലെ ഒരു ജൂവലറിയാണ് എല്ലാത്തിനും കൂട്ടുനില്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ എന്നിവരെ കൂടാതെ പ്രായമുള്ള സ്ത്രീകളെയും കാരിയര്‍മാരായി നിയോഗിക്കുന്നു. യുഎഇയിലെ ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരെ വലവീശിപ്പിടിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റും അമ്പതിനായിരത്തോളം രൂപയുമാണ് പ്രതിഫലം നല്‍കുക. നാട്ടില്‍ വരുന്നവര്‍ക്ക് സന്ദര്‍ശക വീസയും വിമാന ടിക്കറ്റും പണവും നല്‍കും.

പ്രോട്ടീന്‍ പൊടി കൂടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുന്ന സ്വര്‍ണം കാരിയര്‍മാരില്‍ പുരുഷന്മാര്‍ക്ക് ഗുളിക രൂപത്തിലും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡിലും പ്രായമുള്ള സ്ത്രീകള്‍ക്ക് ബ്രേസിയറിനകത്തും കുട്ടികള്‍ക്ക് ഡയഫേഴ്സിലും ഒളിപ്പിച്ചാണ് നല്‍കുന്നത്. ഗുളികരൂപത്തിലുള്ള സ്വര്‍ണം പുരുഷന്മാരുടെ മലദ്വാരത്തിലടക്കം കൃത്യസ്ഥാനത്ത് വച്ചു കഴിഞ്ഞാല്‍ വിമാനത്താവളങ്ങളിലുപയോഗിക്കുന്നതു പോലുള്ള ഡിറ്റക്ടര്‍ ഉപയോഗിച്ച് പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് ഇവരെ വിമാനത്താവളങ്ങളില്‍ കൊണ്ടുപോയി വിടും. നാട്ടില്‍ സ്വര്‍ണം തിരികെ വാങ്ങാന്‍ സംഘാംഗങ്ങളെത്തും. പാഡുകള്‍ ചൂടു വെള്ളത്തിലിട്ട് കഴിഞ്ഞാല്‍ അതില്‍ നിന്ന് സ്വര്‍ണം മാത്രം വേര്‍തിരിഞ്ഞുവരുന്നതോടെ ലക്ഷങ്ങള്‍ കൈയിലാകും. ആരെങ്കിലും സ്വര്‍ണം തിരിച്ചേല്‍പിക്കാതെ മുങ്ങിയാല്‍ ഇവരെ കണ്ടെത്തി ക്രൂരമായി മര്‍ദിച്ച് വാങ്ങിക്കാന്‍ പ്രത്യേക ടീമുകളുമുണ്ട്.

അതേസമയം അടുത്തകാലത്തായി സ്ത്രീകളാണ് കൂടുതലായും കാരിയര്‍മാരായി എത്തുന്നതെന്നാണ് ഷീജ പറയുന്നത്. ഇതിനായി മാത്രം കേരളത്തില്‍ നിന്ന് വരുന്നവരുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് ഒരു മാസത്തോളം ഇവിടെ സുഖിച്ചു കഴിയാനുള്ള സൗകര്യം സ്വര്‍ണ കള്ളക്കടത്തുകാര്‍ ഏര്‍പ്പാടാക്കുന്നു. സംഘത്തലവന്‍ ഒരിക്കല്‍ തന്റെ സഹോദരിയെയും മക്കളെയും കൊണ്ടുവന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയതായും ഇവര്‍ പറഞ്ഞു. മിക്ക കാരിയര്‍മാരും ഒന്നര കിലോ സ്വര്‍ണമാണ് കൊണ്ടുപോകാറ്. ചിലര്‍ ആറ് കിലോ വരെ കൊണ്ടുപോകും.

തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കളക്കടത്ത് കേസിലെ പ്രതിയായ ദുബായിലെ ഫൈസല്‍ ഫരീദിന്റെ പേര് താന്‍ ഒട്ടേറെ തവണ ഈ സംഘത്തില്‍ നിന്ന് കേട്ടിരുന്നതായി ഷീജ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ അംഗങ്ങളുള്ള വിശാലമായ കള്ളക്കടത്ത് സംഘത്തിലാണ് ഈ യുവതി ഉള്‍പ്പെട്ടത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മലയാളികളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തുന്നതെന്നും ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും കടത്താറുണ്ടെന്നും വെളിപ്പെടുത്തി. തന്റെ രണ്ടാമത്തെ മകളെ വിവാഹം കഴിക്കാന്‍ സംഘത്തലവന്‍ പ്രകടിപ്പിച്ച ആഗ്രഹം തിരസ്‌കരിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതെന്ന് ഷീജ പറയുന്നത്.

ആ ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ക്ക് തന്നോട് ശത്രുതയായി. ഇതറിയാതെ ഒരിക്കല്‍ ഇയാളോട് സഹായം തേടേണ്ടി വന്നു. മകള്‍ക്ക് കോളജില്‍ അവധി ലഭിച്ചപ്പോള്‍ യുഎഇയിലേയ്ക്ക് വരാന്‍ അന്ന് നാട്ടിലുണ്ടായിരുന്ന സംഘത്തലവന്റെ സഹായം ആവശ്യപ്പെട്ടു. ശത്രുത മറച്ചുവച്ച് ഇയാള്‍ മകളെ കോളജില്‍ ചെന്ന് കൂട്ടി. കൂടെ, ഇയാളുടെ സംഘത്തിലെ ഒരാളുമുണ്ടായിരുന്നു. എന്നാല്‍, വിമാനം വൈകിയാണ് പുറപ്പെടുക എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പാലക്കാട് ഹോട്ടലില്‍ മുറിയെടുത്തു. പിതാവും മകളും എന്നായിരുന്നു തലവന്‍ ഹോട്ടലുകാരോട് പറഞ്ഞിരുന്നത്.

കൂടെയുണ്ടായിരുന്നയാളെ ഭക്ഷണം വാങ്ങിക്കാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും, എന്നാല്‍ മകള്‍ കുളിമുറിയില്‍ കയറി രക്ഷപ്പെട്ടെന്നും ഷീജ പരാതിപ്പെടുന്നു. ഭക്ഷണം വാങ്ങി വന്നയാളാണ് മകളെ രക്ഷപ്പെടുത്തിയത്. ഷാര്‍ജയിലെത്തിയ മകള്‍, തലവന് നല്‍കിയ പണം തിരിച്ചുവാങ്ങാനും അവരുമായി എല്ലാ ബന്ധവും ഉപേക്ഷിക്കാനും ഷീജയെ നിര്‍ബന്ധിച്ചു. പിന്നീട് അവധി കഴിഞ്ഞ് മകള്‍ കോളജിലേയ്ക്ക് മടങ്ങിയ ശേഷം അന്ന് രക്ഷപ്പെടുത്തിയ ആളാണ് പാലക്കാട് ഹോട്ടലിലുണ്ടായ സംഭവം ഷീജയെ അറിയിച്ചതത്രെ. ഇതോടെ ഷീജയ്ക്ക് സംഘത്തലവനോടും ശത്രുതയാവുകയും ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെടുകയും ചെയ്തു.

യുഎഇയിലുള്ള, ഗ്രോസറി ജീവനക്കാരനായ തലവന്റെ സഹായി വഴി തന്നെയും മകളെയും വകവരുത്തുമെന്ന് ഇപ്പോള്‍ ഭീഷണി മുഴക്കുകയാണെന്ന് ഷീജ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് മക്കളുടെ ചിത്രങ്ങള്‍ എടുത്ത് പലര്‍ക്കും അയച്ചുകൊടുക്കുന്നതായും കള്ളങ്ങള്‍ പറഞ്ഞ് ശബ്ദസന്ദേശമയക്കുന്നതായും ഷീജ പരാതിപ്പെടുന്നു. കൂടാതെ, സംഘാംഗങ്ങള്‍ നാട്ടില്‍ പ്രായമുള്ള മാതാപിതാക്കളടക്കമുള്ളവരെയും ഭീഷണിപ്പെടുത്തുന്നു. നാട്ടില്‍ പൊലീസില്‍ പരാതിപ്പെടാനായി പോകാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയതിനാല്‍ ഭയന്ന് പിന്മാറുകയായിരുന്നുവത്രെ. കൂടാതെ തങ്ങളെ സഹായിച്ചയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

ഭര്‍ത്താവില്ലാതെ വളരെ കഷ്ടപ്പെട്ടാണ് താന്‍ മക്കളെ വളര്‍ത്തിയതെന്നും മനസമാധാനത്തോടെ ജീവിക്കാന്‍ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഷീജയുടെ മൂത്തമകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനെ പ്രശ്നപരിഹാരത്തിനായി കോണ്‍സുലേറ്റ് ഏര്‍പ്പാടാക്കി തരികയാണ് ചെയ്തത്. ഇദ്ദേഹം പക്ഷേ, ഇപ്പോള്‍ ഫോണില്‍ക്കൂടി പോലും പ്രതികരിക്കുന്നില്ല. എല്ലാവരെയും കള്ളക്കടത്തു സംഘം കൈയിലാക്കിയിരിക്കുകയാണെന്നും ഷീജ ആരോപിക്കുന്നു. തന്നെ ഉപദ്രവിക്കുന്നവരെയും സ്വര്‍ണക്കള്ളക്കടത്തിന്റെ രഹസ്യങ്ങളും ആരുടെ മുന്‍പിലും വെളിപ്പെടുത്താനും ഇവര്‍ തയാറാണ്. അവരെന്നെയും മക്കളെയും കൊല്ലും. അതിന് മുന്‍പ് രക്ഷിക്കണം നിരാലംബയായ ഈ സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.

അതേസമയം ഷീജയെ കുറിച്ച് കള്ളക്കടത്തു സംഘം പറയുന്നത് മറ്റൊന്നാണ്. ആറ് കിലോ സ്വര്‍ണം തിരികെ തരാതെ മുക്കിയെന്നാണ് ഇവരുടെ ആക്ഷേപം. ഷീജ കൈപ്പറ്റിയ ആറ് കിലോ സ്വര്‍ണം തിരികെ തരാതെ മുക്കിയതായി കള്ളക്കടത്തുകാര്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. അതില്‍ പറയുന്നത് ഇപ്രകാരമാണ്: 'തങ്ങളുടെ കാരിയറായ ഷീജ എന്ന സ്ത്രീയും അവരുടെ മകളും സ്വര്‍ണവുമായി നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി. എന്നാല്‍, മകളും മാത്രമേ പോയുള്ളൂ. ഷീജ ആരും കാണാതെ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവുമായി തിരികെ വന്നു. ഷാര്‍ജയില്‍ താമസിക്കുന്ന ഷീജയെ കണ്ടുകിട്ടുന്നവര്‍ വിവരം കൈമാറണമെന്നും' ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവുമായി യുഎഇയില്‍ നിന്ന് നാടുവിട്ട ഈ സ്ത്രീകള്‍ ഇപ്പോള്‍ ഷാര്‍ജയിലുണ്ടെന്നും ഇവരെ കണ്ടെത്തുന്നവര്‍ പൊലീസില്‍ വിവരം ധരിപ്പിക്കണമെന്നുമാണ് വാട്സാപ്പില്‍ പ്രചരിപ്പിക്കുന്ന ഷീജയുടെയും മകളുടെയും ചിത്രത്തോടൊപ്പമുള്ള സന്ദേശം.

അതേസമയം എന്‍ഐഎ സംഘം ദുബായിലെത്തിയതിന് പിന്നാലെയുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ എന്താണുള്ളതെന്ന് അന്വേഷണ സംഘം അന്വേഷിക്കും. കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനും നീക്കമുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മറ്റൊരു പ്രതിയായ റെബിന്‍സനെ കസ്റ്റഡിയിലെടുക്കാനും ദുബായ് പൊലീസിന്റെ സഹായം തേടും.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എന്‍.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയില്‍ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എന്‍.ഐ.എ സംഘം അന്വേഷിക്കും.

ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പൊലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് ഒരു ഫെഡറല്‍ കുറ്റമായാണ് യുഎഇ കണക്കാക്കുന്നത്. അതിനാല്‍ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യുഎഇ അധികൃതരുമായോ എന്‍ഐഎ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.

സ്വര്‍ണം യുഎഇയില്‍ നിന്ന് അയച്ചത് ഫൈസല്‍ ഫരീദാണ്, അതുകൊണ്ട് തന്നെ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍ഐഎ കണക്ക്കൂട്ടുന്നു. സ്വപ്ന സുരേഷില്‍ നിന്നും റമീസില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങളും ഫൈസല്‍ ഫരീദിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category