1 GBP = 94.80 INR                       

BREAKING NEWS

ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലച്ചോറിലെ വിജയകരമായ സര്‍ജറിക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുന്നുവെന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രി; ആശങ്ക ഉയര്‍ന്നത് പ്രണബ് മുഖര്‍ജി കോവിഡ് പോസിറ്റീവ് ആയതോടെ; ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുന്നു എന്നാണ് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.

പ്രണബ് മുഖര്‍ജിയെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എണ്‍പത്തിനാലുകാരനായ മുഖര്‍ജിക്ക് തലച്ചോറിലേക്കുള്ള ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആശുപത്രി സന്ദര്‍ശിച്ചു.

ശസ്ത്രക്രിയയ്ക്കു മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ആഴ്ച സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠയെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞിരുന്നു. രാഷ്ട്രപതിഭവന്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category