1 GBP = 94.80 INR                       

BREAKING NEWS

രാജ്യത്ത് മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണഭോക്താക്കളാകാന്‍ കഴിയുന്നില്ല; രാജ്യത്ത് അധ്യയന വര്‍ഷം ഈ വര്‍ഷം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; ഡിസംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തെ കോളജുകളും സ്‌കൂളുകളും തുറക്കാനായി നിശ്ചിത സമയം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം. സ്ഥിതി മെച്ചമാകുമ്പോള്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നവംബര്‍ ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകുമെന്നും തുടര്‍ന്ന് ഡിസംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം പേര്‍ക്കും ഓണ്‍ലൈന്‍ ക്ളാസുകളിലൂടെ പഠിക്കാന്‍ കഴിയുന്നു എന്ന സര്‍വേ റിപ്പോര്‍ട്ട് മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അമിത് ഖരെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് സര്‍വേ നടത്തിയത്.

മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി.വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വേയുടെ കണ്ടെത്തലും അമിത് ഖരെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരീക്ഷ നടത്തുമ്പോള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അദ്ധ്യയന വര്‍ഷം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ല.

കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനവ വിഭവശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് അദ്ധ്യയന വര്‍ഷത്തെ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category