1 GBP = 94.80 INR                       

BREAKING NEWS

ട്രംപിനെ അടിയറവ് പറയിക്കാന്‍ ഇന്ത്യന്‍ വംശജയെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കി ജോ ബിഡന്‍; പ്രസിഡണ്ട് സ്ഥാനത്തിനും പരിഗണിച്ചിരുന്ന കമല ഹാരിസ് അവസാന റൗണ്ടിലാണ് ജോ ബിഡനോട് അടിയറവ് പറഞ്ഞത്; ബ്രിട്ടന് പുറകെ അമേരിക്കയിലും ഇന്ത്യന്‍ വംശജര്‍ താക്കോല്‍ സ്ഥാനത്ത് എത്തുമോ?

Britishmalayali
kz´wteJI³

രുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ ഇന്നലെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡനാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ത്യന്‍- ജമൈക്കന്‍ ദമ്പതികളുടെ മകളായ കമല വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ കറുത്ത വനിത കൂടിയാണ്. ദീര്‍ഘകാലം കാലിഫോര്‍ണിയയില്‍ സെനറ്റര്‍ ആയിരുന്ന കമല, ഒബാമ മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു.

ചെന്നൈയില്‍ നിന്നും അമേരിക്കയില്‍ ഉപരി പഠനത്തിനെത്തിയ, കാന്‍സര്‍ ശാസ്ത്രജ്ഞയായ ശ്യാമളാ ഗോപാലന്റെയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരിസിന്റേയും പുത്രിയാണ് 55 കാരിയായ കമല. കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ജനിച്ചുവളര്‍ന്ന കമല, ഓക്ലാന്‍ഡിലും, മോണ്ട്രിയാലിലും പിന്നീട് ക്യൂബെക്കിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൊളിറ്റിക്കല്‍ സയന്‍സിലും എക്കണോമിക്സിലും ഹോവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ കമല കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടി.

1990-ല്‍ കാലിഫോര്‍ണിയയിലെ അലമെഡ കൗണ്ടിയില്‍ ഡെപ്യുട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായി ഔദ്യോഗിക ജീവിതമാരംഭിച്ച കമല പിന്നീട് അണ്‍എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് അപ്പീല്‍സ് ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ അസ്സിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണിയായി നിയമിതയായ കമല ചീഫ് ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ആയി. 2004 മുതല്‍ 2011 വരെ സാന്‍ഫ്രാസിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായ അവര്‍ 2011-ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. 2016 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല 2018-ല്‍ സെനറ്റ് ജുഡീഷറി കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജോ ബിഡന് ശക്തിപകരാന്‍ കഴിയുന്ന ഒരു സഹായി തന്നെയാണ് കമല എന്നാണ് മുന്‍ പ്രസിഡണ്ട് ബാരക് ഒബാമ പറഞ്ഞത്. എന്നാല്‍ ട്രംപുമായി ഏറെ ഏറ്റുമുട്ടിയിട്ടുള്ള കമലയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ട്രംപിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറോണയുടെ തേരോട്ടം തുടരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം അമേരിക്ക കടുത്ത പ്രതിസന്ധികളില്‍ കൂടി കടന്നുപോവുകയാണ്.

തടയാനാകാത്ത മഹാവ്യാധിക്കൊപ്പം, വലിയൊരു സാമ്പത്തിക തകര്‍ച്ചയും രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനൊപ്പമാണ് തലപൊക്കിയ വംശീയ വെറിയും. അടുത്തെങ്ങും ഒരു അമേരിക്കന്‍ പ്രസിഡണ്ടിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ടംപ് പ്രാപ്തനല്ലെന്നാണ് അമേരിക്കന്‍ ജനത കരുതുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ ട്രംപ് തുടര്‍ച്ചയായി പുറകോട്ടു പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്.

അറ്റോര്‍ണി ജനറല്‍ എന്ന നിലയിലും പിന്നീട് സെനറ്റര്‍ എന്ന നിലയിലും പല സാമൂഹിക പ്രശ്നങ്ങളിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് കമല ഹാരിസ്. അതുകൊണ്ടുതന്നെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഇവര്‍ എത്തുമ്പോള്‍ അത് ട്രംപിന് കൂടുതല്‍ ഭീഷണിയാവുകയാണ്. മോസ്റ്റ് ലിബറല്‍ സെനറ്റര്‍ എന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുള്ള കമലയുടെ ജനപ്രീതി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മൊത്തത്തില്‍ തുണയാകുമെന്നു തന്നെയാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, ബ്രിട്ടന് പുറകെ അമേരിക്കയിലും ഇന്ത്യന്‍ വംശജര്‍ അധികാരത്തിന്റെ ഉന്നതശൃംഗങ്ങളില്‍ എത്തുന്നത് നമുക്ക് കാണാനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category