1 GBP = 93.50 INR                       

BREAKING NEWS

ഏഴ് ആഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ രോഗികള്‍; മരണ നിരക്കും ഇടവേളയ്ക്കു ശേഷം 100 കടന്നു; കോവിഡ് യുദ്ധത്തില്‍ വിജയിച്ചെന്നു കരുതിയത് വെറുതെയായോ? ബ്രിട്ടനില്‍ വീണ്ടും കൊറോണ എത്തുമ്പോള്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ഏഴ് ആഴ്ച്ചകളില്‍ ഏറ്റവും കൂടുതല്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസമായിരുന്നു ഇന്നലെ. 1148 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 102 മരണങ്ങളും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളില്‍ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി ബ്രിട്ടീഷുകാര്‍ ബീച്ചുകളിലും പാര്‍ക്കുകളിലും ഒത്തുകൂടിയിരുന്നു. അന്തരീക്ഷോഷ്മാവ് കൂടിയ സാഹചര്യത്തില്‍ വെയില്‍ കായാന്‍ എത്തിയതായിരുന്നു അവര്‍. ഇപ്പോള്‍ രോഗവ്യാപന തോതില്‍ ഉണ്ടായ വര്‍ദ്ധനയ്ക്ക് ഇതാണ് കാരണമായി വിലയിരുത്തപ്പെടുന്നത്.

സൂപ്പര്‍ സാറ്റര്‍ഡേ ബാറുകളും പബ്ബുകളും തുറന്നതിന് ശേഷം യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ തോത് 35 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ കുട്ടികളിലെ രോഗവ്യാപനം 40 ശതമാനത്തോളം വര്‍ദ്ധിച്ചതായും കണക്കുകള്‍ പറയുന്നു. ഇതിനിടയിലാണ് സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്.

ശൈത്യകാലത്ത് കൊറോണയുടെ രണ്ടാം വരവ് ഉണ്ടാകുമെന്ന് നേരത്തേ പ്രവചിച്ചിട്ടുള്ളതാണ്. അതിന്റെ മുന്നോടിയാണോ ഇപ്പോള്‍ രോഗവ്യാപനത്തിന് ശക്തികൂടുന്നത് എന്നൊരു സംശയവും ചില ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇത് ഒന്നാം വരവിന്റെ ഭാഗം തന്നെയായിട്ടാണ് കണക്കാക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ ജനങ്ങള്‍ നിരുത്തരവാദപരമായി പെരുമാറാന്‍ തുടങ്ങിയതിന്റെ ഭവിഷ്യത്താണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ഇതിനിടയില്‍, ദിവസേന മൂന്ന് വ്യത്യസ്ത പ്രതിദിന മരണ സംഖ്യ പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍, കോവിഡ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി, രോഗ വിമുക്തി നേടിയതിന് ശേഷം മറ്റേതെങ്കിലും കാരണത്താല്‍ മരിച്ചാലും അത് കോവിഡ് മരണത്തിന്റെ കണക്കില്‍ വരും. ഇത് യഥാര്‍ത്ഥ മരണ സംഖ്യ ലഭിക്കുന്നതില്‍ തടസ്സമാകുന്നുണ്ട്. അതിനാലാണ് നിലവിലുള്ള രീതിക്ക് പുറമേ മറ്റ് രണ്ടു രീതികളില്‍ കൂടി പ്രതിദിന മരണ സംഖ്യ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളില്‍ മരിക്കുന്നവരുടെ പട്ടികയും, രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 60 ദിവസത്തിനുള്ളില്‍ മരിക്കുന്നവരുടെ പട്ടികയും പ്രസിദ്ധീകരിക്കും. 28 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണം മിക്കവാറും കോവിഡ് മൂലം തന്നെയായിരിക്കും. എന്നാല്‍ അതില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷം മരണമടഞ്ഞാല്‍ അത് കോവിഡ് മൂലം തന്നെ ആകണമെന്നില്ല, മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടും ആകാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category