1 GBP = 93.50 INR                       

BREAKING NEWS

എ ലെവല്‍ പരീക്ഷയിലെ മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നിശ്ചയിക്കാം; നാളെ പ്രസിദ്ധീകരിക്കുന്ന പരീക്ഷാ ഫലം അംഗീകരിക്കുകയോ മോക്ക് എക്സാമിന്റെ ഫലം എടുക്കുകയോ ചെയ്യാം; അവസാന നിമിഷത്തെ പരീക്ഷാഫലമാറ്റം ഇങ്ങനെ

Britishmalayali
kz´wteJI³

സ്‌കോട്ടിഷ് പരീക്ഷഫലം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ പരീക്ഷാഫലം നിര്‍ണ്ണയിക്കുന്ന രീതി അടിമുടി മാറ്റി. പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ മോക്ക് പരീക്ഷയിലെ ഫലം കണക്കിലെടുക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി ഗവിന്‍ വില്ല്യംസണ്‍ പറഞ്ഞു. അതായത്, വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് അവസരങ്ങളാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ഒന്നുകില്‍ നാളെ പ്രഖ്യാപിക്കുന്ന ഫലത്തില്‍, അദ്ധ്യാപകരുടെ വിലയിരുത്തലിന്റെയും കമ്പ്യൂട്ടര്‍ ജനറേറ്റഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ മോഡലിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഗ്രേഡ് സ്വീകരിക്കാം അല്ലെങ്കില്‍ അവരുടെ മോക്ക് റിസള്‍ട്ട് യഥാര്‍ത്ഥ റിസള്‍ട്ടായി കണക്കാക്കാം. ഇനി ഇതുരണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് തൃപ്തികരമല്ലെങ്കില്‍ വസന്തകാലത്ത് വരുന്ന പരീക്ഷയില്‍ അവര്‍ക്ക് പരീക്ഷയെഴുതാം. ഇതിന് സ്‌കൂളുകള്‍ക്ക് വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും.

സ്‌കോട്ട്ലാന്‍ഡ് പരീക്ഷാ ഫലം വിവാദമായതിനെ തുടര്‍ന്ന് നിക്കോളാ സ്റ്റര്‍ജന്‍ പുതിയ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് വില്ല്യംസണ്‍ ഇത്തരത്തിലൊരു മൂന്നിന പരിപാടിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച സ്‌കോട്ട്‌ലാന്‍ഡിലെ എ ലെവല്‍ ഫലവും ഇപ്പോള്‍ ബ്രിട്ടനിലെ ബാക്കിയിടങ്ങളില്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സിസ്റ്റത്തിലൂടെയാണ് വന്നത്. ഏകദേശം നാലില്‍ ഒന്ന് ഫലവും അദ്ധ്യാപകര്‍ നല്‍കിയ ഗ്രേഡില്‍ നിന്നും വളരെയധികം കുറഞ്ഞിരുന്നു.

ഇത് വിവാദമായതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ച നയത്തില്‍ നിന്നും പിന്മാറി അദ്ധ്യാപകര്‍ നിശ്ചയിച്ച ഗ്രേഡ് തന്നെ ഫലമായി കണക്കാക്കുമെന്ന നിലപാടെടുത്തിരുന്നു. ഇംഗ്ലണ്ടിലും അത്തരത്തില്‍ ഒരു വിവാദമുണ്ടാകുമോ എന്ന് മന്ത്രിമാര്‍ ആശങ്കപ്പെടുന്നു. എന്തായാലും അദ്ധ്യാപകര്‍ നല്‍കുന്ന ഗ്രേഡ് പൂര്‍ണ്ണമായും ഇംഗ്ലണ്ടില്‍ അംഗീകരിക്കില്ല എന്ന് മന്ത്രി വ്യക്തമാക്കി. മുന്‍കാലങ്ങളേ അപേക്ഷിച്ച് ഗ്രേഡുകളില്‍ വലിയ വ്യത്യാസം വരുവാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇതെന്നും അദ്ദേഹം തുടര്‍ന്നു.

അതേസമയം, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ മൂന്നിന നടപടി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഫലം നല്‍കാന്‍ ഉതകുമെന്നും വില്ല്യംസണ്‍ പറഞ്ഞു. പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും തനിക്ക് നീതി ലഭിച്ചു എന്ന തോന്നലുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. വസന്തകാലത്ത് നടക്കുന്ന പരീക്ഷക്കായി 30 മില്ല്യണ്‍ പൗണ്ട് സര്‍ക്കാര്‍ നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കോട്ടലാന്‍ഡ് സര്‍ക്കാര്‍, അദ്ധ്യാപകര്‍ നിശ്ചയിച്ച ഗ്രേഡിന് അംഗീകാരം നല്‍കിയത് തെറ്റായ നടപടിയായിരുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഗ്രേഡുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതുകൊണ്ട്, ആരും ഈ ഗ്രേഡിനെ മുഖവിലയ്ക്കെടുക്കാന്‍ സാധ്യതയില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ മോശം വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമല്ലാതെ ഗ്രേഡ് കുറയാന്‍ ഇടയായത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category