1 GBP = 93.50 INR                       

BREAKING NEWS

കൊറോണയുടെ പേരില്‍ ഇതുവരെ ബിട്ടനില്‍ തൊഴില്‍ നഷ്ടമായത് 7,30,000 പേര്‍ക്ക്; ഏറ്റവും വലിയ തിരിച്ചടി ബ്ലാക്ക്പൂളിലും ബര്‍മിങാ മിലും; ബെനഫിറ്റില്‍ ജീവിക്കുന്നവരുടെ എണ്ണം 23 ലക്ഷം ഉയര്‍ന്നു; കോവിഡ് കാലത്തെ ചില ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണ പ്രതിസന്ധി ബ്രിട്ടനെ ആകെ തകര്‍ത്തുവെങ്കിലും ചില ഭാഗങ്ങളില്‍ അതിന്റെ ആഘാതം മറ്റുള്ളയിടങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ള പ്രായത്തിലുള്ളവരില്‍ ഏറ്റവും അധികം പേര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിച്ചത് ബ്ലാക്ക്പൂളിലാണ്. ഇവിടത്തെ ജനസംഖ്യയുടെ 12.3% പേരാണ് യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. മാര്‍ച്ചിന് ശേഷം ഇതില്‍ 5.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

തൊട്ടടുത്തുള്ളത് ബിര്‍മ്മിംഗ്ഹാമാണ്. ജനസംഖ്യയുടെ 10.5% ശതമാനം പേര്‍ സര്‍ക്കാര്‍ സഹായത്താലാണ് ഇവിടെ ജീവിക്കുന്നത്. 10.4 ശതമാനവുമായി വോള്‍വര്‍ഹാംപ്ടണും 10.3 ശതമാനവുമായി ഹാരിംഗേയും തൊട്ടുപുറകില്‍ ഉണ്ട്. ലോക്ക്ഡൗണിന് ശേഷം ഇതുവരെ ബ്രിട്ടനില്‍ 7,30,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്ന കണക്ക് പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും എത്തുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കണ്ട ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോള്‍ ബ്രിട്ടന്‍ ദര്‍ശിക്കുന്നത്.

ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 2,20,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വര്‍ഷത്തിന്റെ ഈ പാദത്തില്‍, 2009 ന് ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണിത്. ജൂലായില്‍ 1,14,000 പേര്‍ക്കും തൊഴില്‍ നഷ്ടമായി. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥലങ്ങളില്‍ ഹാരിംഗേയിലാണ് മാര്‍ച്ചിനും ജൂലായ്ക്കും ഇടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയത്.

ബ്രിട്ടനിലെ വിവിധ മേഖലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലണ്ടനിലാണ് സഹായം പറ്റുന്നവര്‍ ഏറ്റവും അധികമുള്ളത്, 7.8%. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് 7.5%, വെസ്റ്റ് മിഡ്ലാന്‍ഡ്സ് 7.3%, നോര്‍ത്ത് വെസ്റ്റ് 7.2% സ്‌കോട്ട്ലാന്‍ഡ് 6.4% എന്നിങ്ങനെ വരും. വെയില്‍സില്‍ 6.2% പേരാണ് സര്‍ക്കാര്‍ സഹായത്താല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇതിനിടയില്‍, കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഡെബെന്‍ഹാംസ് വ്യാപാര ശൃംഖല ഇന്നലെ അവരുടെ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. അതേസമയം, ഈ ദുഃഖവാര്‍ത്തകളെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതുവരെ ലോക്ക്ഡൗണിന്റെ പ്രത്യാഘാതം കുറേയൊക്കെ സര്‍ക്കാര്‍ സഹായങ്ങള്‍ കൊണ്ട് മറച്ചുപിടിക്കാനായി. ഏറ്റവും പുതിയ കണക്കുപ്രകാരം 9.6 മില്ല്യണ്‍ ജോലിക്കാരാണ് ഫര്‍ലോ ചെയ്യപ്പെട്ടിട്ടുള്ളത്.

തുടര്‍ച്ചയായി രണ്ടാം പാദത്തിലും മൊത്തം ഭ്യന്തര ഉദ്പാദനത്തില്‍ 21 ശതമാനത്തിന്റെ കുറവ് വന്നതോടെ ഒരു പുതിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടന്‍ കൂപ്പുകുത്തുകയാണ്. അതിനൊപ്പം തൊഴില്‍ വിപണിയും നിര്‍ജ്ജീവമാകുവാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു ഭാഗത്ത് തൊഴില്‍ നഷ്ടം തുടരുമ്പോള്‍ മറുഭാഗത്ത് പുതിയ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category