1 GBP = 93.50 INR                       

BREAKING NEWS

ബ്രിട്ടനിലെ എല്ലായിടത്തും ഒരേ ലോക്ക്ഡൗണ്‍ നിയമങ്ങളല്ല; നിങ്ങളുടെ പോ സ്റ്റ്‌ കോഡ് അടിച്ചാല്‍ അറിയാം പ്രദേശത്തെ നിയമങ്ങള്‍; പോസ്റ്റ്‌ കോഡ് ഡയറക്ടറി പരിചയപ്പെടാം

Britishmalayali
kz´wteJI³

ബ്രിട്ടനിലെ പല ഭാഗങ്ങളിലും കൊറോണാ വ്യാപനം ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലായിടത്തും ഒരുപോലെയല്ല നിയന്ത്രണങ്ങള്‍. ഓരോ സ്ഥലത്തിന്റെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും രോഗവ്യാപനത്തിന്റെ തോതിനനുസരിച്ചു വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യാസ്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് നോര്‍ത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും ലെസ്റ്ററിലുംമറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്.

ഓരോരുത്തര്‍ക്കും അവരവരുടെ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായി അറിയുവാന്‍ ഒരു അനൗദ്യോഗിക പോസ്റ്റ് കോഡ്- ചെക്കിംഗ് വെബ്സൈറ്റ് നിലവില്‍ വന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇത് ഇല്ലാതെയാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം.

ലോക്ക്ഡൗണ്‍ ചെക്കര്‍ എന്നൊരു ഇന്ററാക്ടീവ് സേര്‍ച്ച് എഞ്ചിനാണ് ഈ വെബസൈറ്റ് ഇതില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ സ്ഥലത്തിന്റെ പോസ്റ്റ് കോഡ് നല്‍കാം. ഉടനെ, ആ സ്ഥലത്തെ നിയന്ത്രണാങ്ങളുടെ വിശദവിവരം പ്രത്യക്ഷപ്പെടും. വാച്ച്ലിസ്റ്റ് സ്റ്റാറ്റസ്, അത്യാവശ്യ വസ്തുക്കള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍ തുറന്നിട്ടുണ്ടോ, രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് പുറമേയോ വീടിനകത്തോ ഒരുമിച്ചുകൂടാന്‍ അനുവാദമുണ്ടോ, പബ്ബുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ, ജിംനേഷ്യവും ഫിറ്റ്നസ്സ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

ജെയ്മി എന്ന് സ്വയം പരിചയപ്പെടുത്തുന്ന, ഈ വെബ്സൈറ്റിന് രൂപം കൊടുത്ത വ്യക്തി പറയുന്നത് താന്‍ ജോലിചെയ്യുന്നത് സ്ഥിരമായി ജീവനക്കാരെ ഉപഭോക്താക്കളുടെ വീടുകളിലേക്ക് അയയ്ക്കുന്ന ഒരു സ്ഥാപനത്തിലാണ് എന്നാണ്. ഉപഭോക്താക്കള്‍ ലോക്ക്ഡൗണ്‍ സോണിലാണോ, അവിടെ എന്തെല്ലാം നിയന്ത്രണങ്ങളാണ് ഉള്ളത് എന്നൊക്കെ അറിയാന്‍ ഒരു സംവിധാനമുള്ളത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വളരെയധികം സഹായകരമാകും എന്നു തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു വെബ്സൈറ്റിന് രൂപം കൊടുത്തത് എന്നാണ്.

ഇതിന്റെ ഹോം പേജിലുള്ള സംവിധാനം ഉപയോഗിച്ച് ആര്‍ക്കും പോസ്റ്റ്കോഡ് എന്‍ടര്‍ ചെയ്ത് പ്രസ്തുത സ്ഥലത്തെ നിയന്ത്രണങ്ങളെ കുറിച്ച് അറിയാനാകും. എന്നിരുന്നാലും ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നവര്‍, കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ലോക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെടണം എന്നും വെബ്സൈറ്റില്‍ പറയുന്നു.

ആദ്യമായി ലെസ്റ്ററില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ, നിയന്ത്രണങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ലെസ്റ്ററിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ സമയാസമയങ്ങളില്‍ വിലയിരുത്തുന്നുണ്ട്. ജനങ്ങള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നു. അതേസമയം പ്രെസ്റ്റണില്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാഗികമായ ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബെഡ്ഫോര്‍ഡും സ്വിന്‍ഡനും ലോക്ക്ഡൗണ്‍ വാച്ച് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. മിഡില്‍സ്ബറോയില്‍ ഒരു മൊബൈല്‍ പരിശോധനാ കേന്ദ്രവും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം അബര്‍ഡീനില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പബ്ബുകളും, കഫേകളും, റെസ്റ്റോറന്റുകളും അടച്ചു. ആളുകള്‍ സ്വന്തം വീട്ടില്‍ നിന്നും അഞ്ച് കിലോ മീറ്ററിലധികം ദൂരം സഞ്ചരിക്കുന്നതും വിലക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category