kz´wteJI³
നൈജീരിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഞായറാഴ്ച്ച കണ്ടത് സമാനതകളില്ലാത്ത ക്രൂരതയുടെ കഥയാണ്. പൊട്ടിപ്പൊളിഞ്ഞ ഒരു തൊഴുത്തിനുള്ളില്‍ ആടുകള്‍ക്കും കോഴികള്‍ക്കും ഒപ്പം മരത്തൂണില്‍ ബന്ധിച്ച നിലയിലായിരുന്നു 12 കാരനായ ബാലന്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ബാലന്റെ അവസ്ഥ ഇതാണ്. ക്രൂരനായ പിതാവ് ഈ ബാലന് ഭക്ഷിക്കാന്‍ നല്‍കിയിരുന്നത് കാലിത്തീറ്റയും കോഴിത്തീറ്റയും മാത്രം.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നൈജീരിയയിലെ ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒഴിഞ്ഞ സ്ഥലത്തുള്ള ഈ തൊഴുത്തില്‍ എത്തുന്നത്. പട്ടിണി കിടന്ന് തീരെ അവശനായ ഈ ബാലന് എഴുന്നേറ്റ് നില്‍ക്കാനുള്ള ത്രാണിപോലും ഇല്ലായിരുന്നു. അതേസമയം ഈ കുട്ടിയുടെ പിതാവ് തന്റെ മൂന്നു ഭാര്യമാര്‍ക്കും അവരിലുള്ള കുട്ടികള്‍ക്കും ഒപ്പം ഏറെ ദൂരെയല്ലാതെ സുഖിച്ചു കഴിയുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
രണ്ട് വര്‍ഷം മുന്‍പ് ഈ ബാലന്റെ മാതാവ് മരണമടഞ്ഞതോടെയാണ് ഇവന്റെ കഷ്ടകാലം തുടങ്ങുന്നത്. നാലു ഭാര്യമാരുണ്ടായിരുന്ന കുട്ടിയുടെ പിതാവിന്റെ മറ്റ് മൂന്നു ഭാര്യമാരും അവരുടെ മക്കളും ഇവനെ വീട്ടില്‍ നിന്നും പുറന്തള്ളുകയായിരുന്നു. പിതാവും അതിന് കൂട്ടുനിന്നു. ജിബ്രിന് അലിയു എന്ന ഈ ബാലനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മോചിപ്പിച്ച് ബെര്നിന് കെബ്ബിയിലെ ഒരു ആശുപത്രിയിലാക്കി. ഇവിടെ ഇന്റന്‍സീവ് കെയറില്‍ ചികിത്സയിലാണ് ഇപ്പോള്‍ ഈ ബാലന്.
12 വയസ്സുകാരനെ മൃഗക്കൂട്ടില്‍ കെട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്ത പിതാവിനേയും അയാളുടെ മൂന്ന് ഭാര്യമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കുട്ടിക്ക് അപസ്മാരമുണ്ടെന്നും, അസുഖം മൂര്‍ച്ഛിച്ച് കുട്ടി വേറെ എവിടേക്കും പോകാതിരിക്കാനാണ് കെട്ടിയിട്ടതെന്നും കുട്ടിയുടെ അര്‍ദ്ധ സഹോദരന്മാരില് ഒരാള്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ മാത്രമേ കെട്ടിയിടാറുള്ളൂ എന്നും ഇയാള്‍ പറഞ്ഞതായി ഒരു പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഈ കുട്ടിയുടെ രോഗചികിത്സക്കായി തന്റെ ഒരു വീടും ഒരു കാറും വില്‍ക്കേണ്ടി വന്നെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam