1 GBP = 93.50 INR                       

BREAKING NEWS

ഇന്ത്യന്‍ -ജമൈക്കന്‍ ദമ്പതിമാരുടെ പുത്രി; സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി, കാലിഫോര്‍ ണിയയിലെ അറ്റോര്‍ണി ജനറല്‍ എന്നിങ്ങനെ ശ്രദ്ധപിടിച്ചുപറ്റി; ട്രംപിന് തലവേദനകള്‍ സൃഷ്ടിച്ച സെനറ്റര്‍; അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുന്ന കമല ഹാരിസ് എന്ന ഇന്ത്യന്‍ വംശജയെ കൂടുതലറിയാം

Britishmalayali
kz´wteJI³

നിരവധി ഒന്നാം സ്ഥാനങ്ങള്‍ക്ക് ഉടമയാണ് ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലന്റെ മകള്‍ കമല ഹാരിസ്. ജമൈക്കന്‍ വംശജനായ പിതാവില്‍ നിന്നും ലഭിച്ച കറുത്തവര്‍ഗ്ഗ പാരമ്പര്യം അവരുടെ വളര്‍ച്ചയില്‍ ഒരിക്കലും ഒരു തടസ്സമായില്ല. സാന്‍ഫ്രാന്‍സിസ്‌കോയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയായ ഡിസ്ട്രിക്ട് അറ്റോര്‍ണി, കാലിഫോര്‍ണിയയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയയ അറ്റോര്‍ണി ജനറല്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങളുണ്ട് കമലയ്ക്ക് സ്വന്തമായി.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിച്ച്, അന്തിമ റൗണ്ടില്‍ മാത്രം പുറത്തുപോയ കമല ഹരിസിനെ വൈസ്പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ജോ ബിഡെന്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ഇന്ത്യക്ക് കൂടി അഭിമാനമാവുകയാണ്. സ്വാതന്ത്ര്യ സമരസേനാനിയും, സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പല ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തിട്ടുള്ള പി. വി ഗോപാലന്റെ പെരക്കുട്ടി കൂടിയാണ് കമല ഹാരിസ്.

അര്‍ബുദത്തെക്കുറിച്ച് ഉന്നതപഠനം നടത്താന്‍ ബെര്‍ക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ എത്തിയ ശ്യാമള അവിടെ വച്ചാണ് ജമൈക്കന്‍ വംശജനും സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും ആയിരുന്ന ഡോണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്ന ശ്യാമള മക്കള്‍ക്കും ആ പാരമ്പര്യം പരിചയപ്പെടുത്തിയിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി തന്റെ തൊഴില്‍ ജീവിതമാരംഭിച്ച കമല പിന്നീട് കാലിഫോര്‍ണീയയുടെ അറ്റോര്‍ണി ജനറലായി. 2016-ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സെനറ്റര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഡെമോക്രാറ്റിക് സ്റ്റേജുകളില്‍ ബിഡനുമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോഴും നിയമത്തിലുള്ള ജ്ഞാനമായിരുന്നു കമലക്ക് എന്നും മുതല്‍ക്കൂട്ട്.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുവാനുള്ള പോരാട്ടത്തില്‍ ബിഡന്റെ ഫെഡറല്‍ ബസിംഗ് പ്രോഗ്രാമിനോടുള്ള നിലപാടിനെ കമല അതിനിശതമായി വിമര്‍ശിച്ചിരുന്നു. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ പദ്ധതി. ഈ സംവാദം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള കമലയുടെ സാദ്ധ്യത വളരെ ഉയര്‍ത്തിയിരുന്നു. എങ്കിലും പിന്നീട് ബിഡന് പിന്തുണ ഏറിവന്നതോടെ ഡിസംബറില്‍ കമല മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശംചെയ്യപ്പെട്ടപ്പോള്‍ ജോ ബിഡന്‍ ആദ്യം പറഞ്ഞത് വൈസ്പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഒരു വനിത ആയിരിക്കുമെന്നാണ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവര്‍ക്കൊപ്പം കമലയുടെ പേരും രണ്ടാം സ്ഥാനത്തിനായി ഉയര്‍ന്നു വന്നു. മൊത്തം 11 വനിതകളുടെ പേരുകളാണ് വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്ന്നു വന്നത്.

മിന്നെസോട്ടയില്‍ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയ്ഡിനെ പോലീസുകാര്‍ ക്രൂരമായി കൊല ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭവും സാഹചര്യങ്ങള്‍ കമലയ്ക്ക് അനുകൂലമാക്കുകയായിരുന്നു. എന്നാല്‍, ബിഡനെതിരെ നടത്തിയ സംവാദങ്ങള്‍ കമലയുടെ സാധ്യത ഇല്ലാതെയാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.

അകാലത്തില്‍ മരണമടഞ്ഞ തന്റെ പുത്രന്‍ ബേയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന കമലയെ പക്ഷെ ബിഡന്‍ നല്ലപോലെ മനസ്സിലാക്കിയിരുന്നു. കമലയുടെ കഴിവുകള്‍ തനിക്കും പ്രയോജനം ചെയ്യുമെന്ന് ബിഡന്‍ മനസ്സിലാക്കി. ഇതായിരുന്നു അവസാനം വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് എത്തുവാന്‍ കാരണം.

മുന്‍ മേയറും കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലിയിലെ പ്രമുഖ ഡെമോക്രാറ്റിക് നേതാവുമായിരുന്ന വില്ലീ ബ്രൗണുമായുള്ള ബന്ധമാണ് കമലയെ രാഷ്ട്രീയ രംഗത്തേക്ക് ആനയിക്കുന്നത്. മേയര്‍ തിരഞ്ഞെടുപ്പിനിടയിലാണ് അപ്പോള്‍ വിവാഹിതനായിരുന്ന വില്ലീ ബ്രൗണിനെ കമല പരിചയപ്പെടുന്നതും അവരുടെ ബന്ധം ആരംഭിക്കുന്നതും. ബ്രൗണ്‍ വിവാഹിതനായിരുന്നെങ്കിലും പത്നിക്കൊപ്പമായിരുന്നില്ല താമസം. നിരവധി മറ്റ് കാമുകിമാരും അദ്ദേഹത്തിനുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തോടെ അവരുടെ ബന്ധം തകര്‍ന്നു എങ്കിലും, സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് കമലയെ കൈപിടിച്ചുയര്‍ത്തുവാന്‍ ബ്രൗണ്‍ തയ്യാറായി. കാലിഫോര്‍ണിയ അണ്‍എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് അപ്പീല്‍സ് ബോര്‍ഡ്, മെഡിക്കല്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ എന്നിവിടങ്ങളില്‍ കമലക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചത് ബ്രൗണ്‍ മൂലമായിരുന്നു.

ഈ അവസരത്തില്‍ കമല വലിയൊരു സൗഹൃദവലയം ഉണ്ടാക്കി എടുത്തിരുന്നു. കൂടാതെ അവരുടെ പല ഇടപെടലുകളും സമൂഹത്തില്‍ അവരുടെ സല്പ്പേര് വര്‍ദ്ധിക്കുവാനും സഹായിച്ചു. ഇതായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള കമലയുടെ വളര്‍ച്ചക്ക് തറക്കല്ലിട്ടത്. എന്നും സത്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച കമല, 2004 ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായപ്പോള്‍ ഒരു കൊലപാതക കേസില്‍ എടുത്ത നിലപാടുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഒരു പോലീസുകാരനെ വെടിവച്ചുകൊന്ന ഒരുകൂട്ടം കൊലപാതകികള്‍ക്ക് ജീവപര്യന്തം വിധിച്ച ഒരു വിധിയാണ് അന്ന് അവരെ ശ്രദ്ധേയയാക്കിയത്. പ്രതികളെ രക്ഷിക്കാനായി ഏറെ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു.

സെനറ്റര്‍ അല്‍ ഫ്രാങ്കെനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോട് രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും കമലാ ഹാരിസായിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രക്രിയകളിലും കമല വളരെ സജീവമായി പങ്കെടുത്തു. വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുന്നതില്‍ നിന്നും രക്ഷപ്പെടാനായി അമേരിക്കയില്‍ ഉപരി പഠനത്തിനെത്തിയ ശ്യാമള ഗോപാലന്റെ മകളിലും ഇഷ്ടമില്ലാത്തതിനെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റമുണ്ടെന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു ഇതെല്ലാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category