1 GBP = 94.80 INR                       

BREAKING NEWS

മുറ്റത്ത് സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ വെടിവെച്ചിട്ട് അയല്‍വാസിയായ യുവാവ്; കുഞ്ഞ് ഹിന്നാന്റെ കൊലപാതകത്തിന് സാക്ഷിയായി ഏഴും എട്ടും വയസ്സുള്ള സഹോദരിമാര്‍

Britishmalayali
kz´wteJI³

നോര്‍ത്ത് കരോലിന: സഹോദരിമാരുമായി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കനോന്‍ ഹിന്നന്റ് എന്ന അഞ്ചു വയസ്സുകാരന്‍. പെട്ടെന്നാണ് തോക്കുമായി എത്തിയ അയല്‍വാസിയായ 25കാരനായ യുവാവ് ആ കുരുന്ന് ജീവനെ വെടിവെച്ചിട്ടത്. ഒരു പ്രകോപനവും ഇല്ലാതെ പെട്ടെന്നാണ് ഡാരിയസ് സിസം എന്ന യുവാവ് ആ പിഞ്ചു പൈതലിന് നേരെ വെടിയുതിര്‍ത്തത്. തല്‍ക്ഷണം തന്നെ അവന്‍ മരിച്ചു വീഴുകയും ചെയ്തു. ആ കുരുന്നിന്റെ മരണത്തിന് സാക്ഷികളായതാവട്ടെ ഏഴും എട്ടും വയസ് മാത്രം പ്രായമുള്ള അവന്റെ രണ്ട് സഹോദരിമാരും.

ഞായറാഴ്ച വൈകിട്ടാണ് ഡാരിയസ, ഹിന്നന്റ് എന്ന ബാലനെ അയല്‍വാസിയായ യുവാവ് പോയിന്റ് ബ്ലാങ്കിന് വെടിവെച്ചിട്ടത്. തലയ്ക്ക് വെടിയേറ്റ ആ കുഞ്ഞ് തല്‍ക്ഷണം മരിച്ചു വീഴുകയായിരുന്നു. കേസെടുത്ത നോര്‍ത്ത് കരോലിന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുഞ്ഞിന്റെ തൊട്ടടുത്ത വീട്ടിലാണ് ഡാരിയസ് സിസം എന്ന യുവാവും കുടുംബവും താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഹിന്നന്റെ വീട്ടില്‍ നിന്നാണ് ഡാരിയസ് അത്താഴം കഴിച്ചതെന്നും ആ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാവിലെയും ഡാരിയസ് ഹിന്നന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാരണം വ്യക്തമല്ല.

അതേസമയം കുട്ടി ഡാരിയസിന്റെ വീട്ടു മുറ്റത്തേക്ക് സൈക്കില്‍ ഓടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് അയല്‍ക്കാര്‍ പറയുന്നു. തിങ്കളാഴ്ച പുത്തനുടുപ്പിട്ട് കിന്റര്‍ഗാര്‍ഡനില്‍ പ്രവേശനം നേടാനിരിക്കെയാണ് കുഞ്ഞ് ഹിന്നന്റ് കൊല്ലപ്പെടുന്നത്. ഡാരിയസ് എന്ന അയല്‍ക്കാരന്‍ തങ്ങളുടെ മകനെ വെടിവെച്ചു കൊന്നു എന്ന് ഇനിയും ഈ മാതാപിതാക്കള്‍ക്ക് വിശ്വാസം ആയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category