1 GBP = 94.80 INR                       

BREAKING NEWS

മണ്ണിനടിയില്‍ മൂടിപ്പോയ പൊന്നുമകളെ അമ്മ തിരിച്ചറിഞ്ഞത് കമ്മല്‍ കണ്ട്; മകളേയും മരുമകനെയും കണ്ടെത്തിയെങ്കിലും കൊച്ചുമക്കള്‍ക്കായുള്ള കാത്തിരിപ്പില്‍ രാമറും വിജയ ലക്ഷ്മിയും

Britishmalayali
kz´wteJI³

മൂന്നാര്‍: മണ്ണിനടിയില്‍ ദിവസങ്ങള്‍ കിടന്നപ്പോള്‍ തിരിച്ചറിയാനാവാത്ത വിധം വികൃതമായി മാറിയിരുന്നു തോട്ടം തൊഴിലാളിയായ രാമറിന്റെ മകള്‍ രേഖ(27) യുടെ മൃതദേഹം. അതിനാല്‍ തന്നെ പിതാവ് രാമറിന് മകളുടെ ശരീരം കണ്ടിട്ടും മനസ്സിലായില്ല. ഒടുവില്‍ മകളുടെ കണ്ട് അമ്മ വിജയലക്ഷ്മിയാണ് മകളുടെ ശരീരം തിരിച്ചറിഞ്ഞത്. രേഖ(27) യുടെയും ഭര്‍ത്താവ് ഭാരതിരാജ(30) യുടെയും മൃതദേഹങ്ങളാണ് ചൊവ്വാഴ്ച പുഴയോരത്തടിഞ്ഞ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയത്.

മകളേയും മരുമകനെയും കണ്ടെത്തിയെങ്കിലും കൊച്ചുമക്കള്‍ക്കായുള്ള കാത്തിരിപ്പിലാണ് രാമറും വിജയ ലക്ഷ്മിയും. രണ്ട് കൊച്ചുമക്കളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തമുണ്ടായ അന്നുമുതല്‍ രാമര്‍, പ്രദേശത്തുണ്ട്. ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോഴും ഈ വയോധികന്‍ ഓടിയെത്തുമായിരുന്നു. കണ്ടെത്തിയവരില്‍ തന്റെ മകളും ഭര്‍ത്താവും കുഞ്ഞുങ്ങളുമുണ്ടോയെന്ന് നോക്കിയശേഷം മടങ്ങും. തിങ്കളാഴ്ച വൈകീട്ടാണ് മരുമകന്‍ ഭാരതിരാജയുടെ മൃതദേഹം ഗ്രോവല്‍ ബാങ്കിനു സമീപത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് മകള്‍ രേഖയുടെ മൃതദേഹം മണ്ണിനടിയില്‍നിന്ന് കണ്ടെത്തി പെട്ടിമുടിയിലെത്തിച്ചത്. കാണാതായി അഞ്ചുദിവസമായതിനാല്‍ വികൃതമായ മകളെ തിരിച്ചറിയാന്‍ സ്ഥലത്തെത്തിയ രാമറിന് കഴിഞ്ഞില്ല. പിന്നീട്, അമ്മ വിജയലക്ഷ്മിയെ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തുന്ന ആശുപത്രിയിലെത്തിച്ചു. മുഖംകണ്ട് തിരിച്ചറിയാന്‍ കഴിയാഞ്ഞ്, അണിഞ്ഞിരിന്ന കമ്മല്‍കണ്ടാണ് ആ അമ്മ മകളെ തിരിച്ചറിഞ്ഞത്. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ രേഖയുടെ ശവസംസ്‌കാരം നടത്തി. വനം വകുപ്പിലെ താത്കാലിക ജീവനക്കാരിയായിരുന്നു രേഖ. കൊച്ചുമക്കള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് രാമറും വിജയലക്ഷ്മിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category