1 GBP = 94.80 INR                       

BREAKING NEWS

സുപ്രീം കോടതി ഉത്തരവില്‍ സംഭരണം 142 അടിവരെയാണെങ്കിലും ജലകമ്മീഷന്റെ ഉത്തരവിലുള്ള പരമാവധി സംഭരണ ശേഷി 138 അടി; ഷട്ടര്‍ ഓപ്രേറ്റിങ് മാനുവല്‍ കൈമാറാതെയും തമിഴ്നാടിന്റെ കള്ളക്കളി; ജലനിരപ്പ് 136 അടിയാകുമ്പോള്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് കിട്ടിയില്ലെന്നും കള്ളം പറച്ചില്‍; മുല്ലപ്പെരിയാറില്‍ കേരളത്തിനുള്ളത് ആശങ്ക മാത്രം; ഒളിച്ചുകളി തമിഴ്നാട് തുടരുമ്പോള്‍

Britishmalayali
kz´wteJI³

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകുമ്പോള്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയെന്നു പറയുന്ന കത്തിനെ ചൊല്ലിയും ദുരൂഹത. ഈ കത്ത് ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതാണ് ഇതിന് കാരണം.

തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് അണക്കെട്ടില്‍ പരിശോധനയ്ക്ക് എത്തിയ മുല്ലപ്പെരിയാര്‍ ഉപസമിതിയോട് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 6ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (ജലവിഭവം) ടി.കെ.ജോസ് തമിഴ്നാടിന് കത്ത് നല്‍കിയതായി കേരളം അറിയിച്ചിരുന്നു. എന്നാല്‍ ഈ കത്ത് കിട്ടിയില്ലെന്നാണ് തമിഴ്നാടിന്റെ വാദം. ഇത് കള്ളമാണെന്നാണ് സൂചന.

ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ സമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ തമിഴ്നാട് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഉപസമിതി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേരും. ഈ യോഗത്തിലും കേരളം തങ്ങളുടെ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. കേരളം സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അണക്കെട്ട് തുറക്കണമെന്ന് ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ പെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സമ്മര്‍ദ്ദം ശക്തമാക്കിയത്.

ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 136.90 അടി.സമിതി ചെയര്‍മാന്‍ ശരവണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. മഴ തുടരുന്നുവെങ്കിലും ഇപ്പോള്‍ ആശങ്കയ്ക്കുള്ള സാധ്യതയില്ല. തമിഴ്നാട്ടിലേക്ക് പരമാവധി വെള്ളം കൊണ്ടു പോകുന്നുണ്ട്. അതിനാല്‍ ജലനിരപ്പ് ഇനി ഉയരില്ലെന്നാണ് സൂചന. മഴ ശക്തമായാല്‍ കാര്യങ്ങള്‍ മാറിമറിയും. ഈ സാഹചര്യത്തില്‍ കേരളം സമ്മര്‍ദ്ദം തുടരും. 136 അടിയായി ജല നിരപ്പ് നിലനിര്‍ത്തണമെന്നാണ് ഇപ്പോഴും കേരളത്തിന്റെ ആവശ്യം.

അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ മേല്‍നോട്ടസമിതിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടാവില്ല. ചെയര്‍മാനു പുറമേ കേരളത്തിന്റെ പ്രതിനിധികളായ ബിനു ബേബി, എന്‍.എസ്. പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ സാം ഇര്‍വിന്‍, ടി.കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. എന്നാല്‍ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോള്‍ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്.

ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്. തേക്കടിയില്‍ നിന്ന് ബോട്ടു മാര്‍ഗം അണക്കെട്ടില്‍ എത്തിയ ഉപസമിതി അംഗങ്ങള്‍ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

അണക്കെട്ടിലെ പതിമൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണം ഉയര്‍ത്തി പരിശോധിച്ചു. അണക്കെട്ട് തുറക്കേണ്ട ഷട്ടര്‍ മാനുവല്‍ നല്‍കുന്നതിനും അലര്‍ട്ട് സംവിധാനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ കത്തയച്ചു. ഇതിന് മുമ്പ് രണ്ട് തവണ കേരളം വിവരങ്ങള്‍ ആരാഞ്ഞ് കത്തയച്ചെങ്കിലും തമിഴ്നാട് മറുപടി നല്‍കിയിരുന്നില്ല. ജലനിരപ്പ് അനുവദിനീയ സംഭരണ ശേഷിയില്‍ എത്തുന്നതിനു മുമ്പായി വെള്ളം സ്പില്‍വേ വഴി ഒഴുക്കി വിടണമെന്ന് കേരളം വീണ്ടും തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവില്‍ സംഭരണം 142 അടിവരെയാണെങ്കിലും ജലകമ്മീഷന്റെ ഉത്തരവ് 138 അടിയാണ്. ഇതിലേയ്ക്കെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടി വരും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഷട്ടര്‍ ഓപ്രേറ്റിങ് മാനുവല്‍ തമിഴ്നാട് ഇതുവരെ കേരളത്തിന് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ കാണിച്ച് സര്‍ക്കാര്‍ തലത്തില്‍ തമിഴ്നാടിന് വീണ്ടും കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ജലനിരപ്പ് ക്രമാതീതമായി ഉയരാതെ നിലനിര്‍ത്തണം. തുറക്കേണ്ടി വന്നാല്‍ നല്‍കേണ്ട ജാഗ്രതാ നിര്‍ദ്ദേശത്തെ സംബന്ധിച്ചും വ്യക്തമായ വിവരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിനുള്ളത്.

നിലവില്‍ മഴ കുറവാണെങ്കിലും അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരാനിടാകുമെന്ന വിലയിരുത്തലുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category