1 GBP = 94.80 INR                       

BREAKING NEWS

ബാങ്ക് ലോക്കറിലെ ഒരു കോടിയിലും നിറയുന്നത് ഹവാലാ പണത്തിന്റെ സ്വാധീനം; സ്വപ്നയുടേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും സംയുക്ത അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്തേയ്ക്കും; സ്വര്‍ണ്ണ കടത്തിനും ഹവാലാ ഇടപാടിനും തമ്മില്‍ ഇഴ പിരിയാത്ത ബന്ധമെന്ന് കസ്റ്റംസും; നയതന്ത്ര കടത്തിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കര്‍ശനമായ ഇടപെടലിന്; നോട്ട് നിരോധനത്തെ സ്വപ്നാ സുരേഷും സംഘവം തോല്‍പ്പിച്ചെന്ന തിരിച്ചറിവില്‍ കേന്ദ്ര ഏജന്‍സികള്‍

Britishmalayali
kz´wteJI³

കൊച്ചി: നോട്ട് നിരോധനത്തിന്റെ ലക്ഷ്യം ഹവാല ഇടപാടുകള്‍ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു. കുഴല്‍പണവും ബ്ലാക് മണിയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം. നോട്ട് നിരോധനം മൂലം പല പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഉണ്ടായി. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ലെന്ന സൂചനയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് തെളിയിക്കുന്നത്. നയതന്ത്ര പാഴ്സലിലൂടെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ സമ്മതിക്കുകയാണ്.

അതായത് രാജ്യത്ത് ഇപ്പോഴും ഹവാല ഇടപാടുകള്‍ അതിശക്തം. കള്ളപ്പണം യുഎഇയില്‍ പോലും എത്തിക്കാന്‍ വഴികളുണ്ടെന്നും ഇഡി തന്നെ സമ്മതിക്കുന്നു. കൊച്ചയിലെ കോടതിയിലാണ് ഈ ആധികാരിക വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇതോടെ സ്വര്‍ണ്ണ കടത്തിന് പിന്നിലെ സാമ്പത്തിക ഗൂഢാലോചനകളും ചര്‍ച്ചകളില്‍ എത്തുകയാണ്. ശൃംഖലയുണ്ടാക്കി പണം സമാഹരിച്ചു ഹവാല വഴി വിദേശത്തെത്തിച്ചാണു തിരുവനന്തപുരത്തു സ്വര്‍ണ കള്ളക്കടത്തു നടത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായ ഗൗരവമായ കുറ്റമാണതെന്നും കസ്റ്റംസും ഹൈക്കോടതിയില്‍ അറിയിച്ചു. രാജ്യദ്രോഹവും തീവ്രവാദവും ഈ കേസില്‍ നിഴലിക്കുന്നതായി എന്‍ഐഎയും കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ പ്രതികള്‍ക്ക് ഉടനൊന്നും ജാമ്യം കിട്ടില്ലെന്ന് കൂടി ഉറപ്പിക്കാം.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ഉന്നത ബന്ധങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ കേസില്‍ ഇനിയും അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് കൂടിയാണ് വ്യക്തമാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു. പ്രതികളുടെ 5 ദിവസത്തെ അധിക കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ഇഡി അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ അപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 4 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

ഇഡിക്കു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) രജിസ്റ്റര്‍ ചെയ്ത കേസിലാണു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഒരു കോടി രൂപ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്നുള്ള സംയുക്ത അക്കൗണ്ടായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍്ദ്ദേശ പ്രകാരമാണ് അക്കൗണ്ട് എടുത്തതെന്ന് അക്കൗണ്ടന്റെ മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റംസിന് നല്‍കിയ ഈ മൊഴിയെ ഇഡി ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്.

9 ാം പ്രതി ടി.എം മുഹമ്മദ് അന്‍വര്‍, 13 ാം പ്രതി എം.എ ഷമീം, 14 ാം പ്രതി സി.വി ജിഫ്സല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കവേയാണ് കസ്റ്റംസും സാമ്പത്തിക കുറ്റകൃത്യത്തിന്റെ വ്യാപ്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയത്. തങ്ങള്‍ നിരപരാധികളാണെന്നും യുഎപിഎ പ്രകാരമുള്ള കേസില്‍ തങ്ങളെ പ്രതിയാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നു ജസ്റ്റിസ് അശോക് മേനോന്‍ ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. ഈ വിധി പ്രസ്താവവും കേസില്‍ നിര്‍ണ്ണായകമാകും. ഈ കേസിലും കസ്റ്റംസ് ചര്‍ച്ചയാക്കിയത് ഹവാലാ പണത്തിന്റെ സ്വാധീനമായിരുന്നു.

പലരില്‍ നിന്നും പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തെത്തിച്ചാണ് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത്. വിദേശത്തുനിന്നു 2 പേരെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇന്ത്യയിലേക്കു വന്‍തോതില്‍ സ്വര്‍ണം കടത്തിയതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്നും കസ്റ്റംസ് പറയുന്നു. മുഹമ്മദ് അന്‍വര്‍ വന്‍ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ്. കള്ളക്കടത്തിനുവേണ്ടി ഇയാള്‍ പണം ശേഖരിച്ചു. കേസില്‍ പ്രതിയായ എടക്കാടന്‍ സെയ്തലവിയുടെ മൊഴിയില്‍ നിന്നാണ് അന്‍വറിന്റെ പങ്കാളിത്തം വ്യക്തമായത്. സെയ്തലവിയുടെ സഹകാരിയാണ് ഇയാള്‍ എന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

അന്‍വറിന്റെ സഹകാരികളാണ് എം.എ ഷമീം, സി.വി ജിഫ്സല്‍ എന്നിവര്‍. ഷമീമിന്റെ ബിസിനസ് പങ്കാളിയാണു ജിഫ്സല്‍. ഗൂഢാലോചനയിലും സ്വര്‍ണക്കടത്തിലുമുള്ള പങ്ക് പ്രതികള്‍ സമ്മതിച്ചതാണ്. സാമ്പത്തിക കുറ്റകൃത്യം അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഷാര്‍ഷ് ദ് അഫയര്‍ റാഷിദ് ഖമീസ് അലിക്കുള്ള പാഴ്സല്‍ എന്ന പേരില്‍ ബില്‍ എന്‍ട്രി ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരം പിടിച്ചെടുക്കേണ്ടതായ വസ്തുക്കള്‍ ഇതില്‍ ഉണ്ടെന്നും വിവരം ലഭിച്ചിരുന്നെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. രേഖകള്‍ ഫോറിന്‍ പ്രിവിലേജ്ഡ് പഴ്സന്‍സ് (റെഗുലേഷന്‍സ് ഓഫ് കസ്റ്റംസ് പ്രിവിലേജസ്) നിയമം 1957 പ്രകാരമുള്ള നിബന്ധനകള്‍ അനുസരിച്ചല്ലെന്നും നിയമാനുസൃതം വേണ്ട ഒപ്പില്ലെന്നും സൂചനയുണ്ടായിരുന്നു.

എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ പരിശോധനയില്‍ 14,82,00,010 രൂപ വിലമതിക്കുന്ന 30,244.900 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. തുടര്‍ന്നാണു സരിത്, സ്വപ്ന, സന്ദീപ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതെന്നും കസ്റ്റംസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category