1 GBP =99.10INR                       

BREAKING NEWS

മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകള്‍ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായി; അവര്‍ കൊല്ലുമെന്ന ഭയമുണ്ടെന്ന കടയ്ക്കല്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ എത്തിയത് എന്‍ഐഎ സംഘം വിമാനം ഇറങ്ങിയപ്പോള്‍; അന്വേഷണം വഴി തെറ്റിക്കാനും ഇരവാദമുയര്‍ത്തി രക്ഷപ്പെടാനും മാഫിയാ സംഘങ്ങള്‍ കള്ളക്കളി തുടങ്ങിയെന്ന തിരിച്ചറവില്‍ യുഎഇയില്‍ എത്തിയ അന്വേഷണ സംഘം; ബ്യൂട്ടീഷ്യനായ തയ്യല്‍കടക്കാരിയുടേത് മാപ്പുസാക്ഷിയാകാനുള്ള ഗൂഡ നീക്കം; ഷീജയെ അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ച് എന്‍ഐഎ

Britishmalayali
kz´wteJI³

ഷാര്‍ജ: എന്‍ഐഎ സംഘം ദുബായില്‍ എത്തിയതോടെ സ്വര്‍ണ്ണ കടത്ത് സംഘങ്ങളില്‍ പൊട്ടിത്തെറി. യുഎഇയിലെ സ്വര്‍ണക്കടത്ത് സംഘം മകളുടെ വിവാഹം മുടക്കിയതായി ഇവരുടെ വലയില്‍ കുടുങ്ങിയ തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശി ഷീജയുടെ വെളിപ്പെടുത്തലും എന്‍ഐഎ പിടിക്കുമെന്ന പേടി മൂലമാണെന്നാണ് വിലയിരുത്തല്‍. ഷീജയെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ സാധ്യത ഏറൊണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ കടത്തിലെ പ്രധാന കണ്ണിയാണ് അവരെന്ന സംശയം എന്‍ഐഎയ്ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് അവര്‍ മാധ്യമങ്ങളിലൂടെ നിലപാട് വിശദികരിക്കുന്നതെന്നാണ് സംശയം. ഈ ഘട്ടത്തില്‍ പരസ്യ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിന് പിന്നില്‍ അറസ്റ്റ് ഭയമാണെന്ന വിലയിരുത്തലും സജീവമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എന്‍.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയില്‍ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എന്‍.ഐ.എ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഷീജ എത്തുന്നത്. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്തു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ചോജ്യം ചെയ്ത ശേഷം ഷീജയുടെ കാര്യത്തില്‍ എന്‍ഐഎ തീരുമാനം എടുക്കും.

സ്വപ്ന സുരേഷിന്റെ സ്വര്‍ണ്ണ കടത്ത് അതിവിദഗ്ധമായാണ് കസ്റ്റംസ് പിടിച്ചത്. നയതന്ത്ര കടത്തിലൂടെ കോടികളുടെ സ്വര്‍ണ്ണമാണ് കോവിഡുകാലത്ത് കേരളത്തിലെത്തിയത്. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് എന്‍ഐഎ സംഘം ദുബായിലെത്തിയത്. എന്നാല്‍ സ്വര്‍ണ്ണ കടത്തിലെ മലയാളി വേരുകള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയെന്നതാണ് ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് ഷീജ വെളിപ്പെടുത്തലുകളുമായി എത്തിയത്. എന്നാല്‍ ഷീജയുടെ ഇരവാദം എന്‍ഐഎ വിശ്വസിക്കുന്നില്ല. പാലക്കാട് ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുന്ന രണ്ടാമത്തെ മകള്‍ ഷഹ്നാസിന് നല്ലൊരു കുടുംബത്തില്‍ നിന്ന് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിന്റെ പേരില്‍ ദ്രോഹിക്കുന്ന വയനാട് സ്വദേശിയായ സ്വര്‍ണക്കടത്ത് തലവന്റെ അനുയായികള്‍ വരന്റെ വീട്ടില്‍ ചെന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് ഷീജ ആരോപിക്കുന്നു.

അവരെന്നെയും മക്കളെയും കൊല്ലുമെന്നാണ് താന്‍ യുഎഇ സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ മലയാളി യുവതിയെന്ന തരത്തില്‍ കാര്യങ്ങള് ചര്‍ച്ചയാക്കി ഷീജയുടെ രംഗപ്രവേശം. എന്നാല്‍ എന്‍ഐഎ ദുബായില്‍ എത്തിയപ്പോള്‍ തന്നെ ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനോട് പൊതുവേ സംശയമാണ് ഉയരുന്നത്. മകള്‍ ഏറെ കാലം ജയില്‍ശിക്ഷ അനുഭവിച്ചതാണെന്നു പോലും പറഞ്ഞുവിശ്വസിപ്പിച്ചു. വരനായ യുവാവ് തന്നെയാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞത്. കൂടാതെ, മകളുടെ സമൂഹമാധ്യമ പേജുകളില്‍ നിന്ന് കോളജിലെ സുഹൃത്തുക്കളോടൊന്നിച്ചുള്ള ചിത്രങ്ങള്‍ എടുത്ത് അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഷാര്‍ജയില്‍ താമസിക്കുന്ന ഷീജ പറഞ്ഞു.


കള്ളക്കടത്ത് സംഘം ഭീഷണി തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ആര്‍ക്കു മുന്‍പില്‍ വേണമെങ്കിലും പറയാന്‍ തയാറാണ്. പക്ഷേ, എന്റെയും മൂന്ന് മക്കളുടെയും ജീവന്‍ അപകടത്തിലാണ്, ഞങ്ങളെ രക്ഷിക്കണം. ഫൈസല്‍ ഫരീദിന്റെ പേര് വയനാട് സ്വദേശിയില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും പലപ്രാവശ്യം കേട്ടിരുന്നുവെന്നും ഇവര്‍ തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും ഷീജ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ സ്വപ്നാ സുരേഷ് ഗ്യാങ്ങുമായി ഇവര്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇവരെ ചോദ്യം ചെയ്യും. എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഷീജയുടേതെന്ന സംശയവും ഉണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ വിഷയത്തില്‍ എന്‍ഐഎ തീരുമാനം എടുക്കൂ. ഷീജയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ഷാര്‍ജയില്‍ തയ്യല്‍ക്കടയും ബ്യൂട്ടി പാര്‍ലറും നടത്തിയാണ് കുടുംബം നോക്കുന്നത്. ഭര്‍ത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയി. 14 വര്‍ഷമായി യുഎഇയിലുള്ള ഇവര്‍ ബിസിനസ് ചെയ്ത് സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. മകന്‍ ഇപ്പോള്‍ യുഎഇയില്‍ ജോലി അന്വേഷിക്കുന്നു. ഒന്‍പത് മാസം മുന്‍പാണ് യുഎഇയിലെ സ്വര്‍ണക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് പരിചയപ്പെടുത്തിയ വയനാട് സ്വദേശിയായ സംഘത്തലവനുമായി സൗഹൃദത്തിലാകുന്നത്. ഇയാളുടെ പ്രേരണയില്‍ നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയില്‍ നിന്ന് 1.38 ലക്ഷം ദിര്‍ഹം (28 ലക്ഷത്തിലേറെ രൂപ) സ്വര്‍ണക്കടത്തു 'ബിസിനസി'ല്‍ പങ്കാളിയാകാന്‍ നല്‍കുകയായിരുന്നുവെന്നും അവര്‍ സമ്മതിക്കുന്നു.

മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസച്ചെലവുകള്‍ക്കും ഉപകരിക്കുംവിധം പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നല്‍കാമെന്നു വാഗ്ദാനം ചെയ്തതിനാലാണ് ആ വാക്കുകളില്‍ വീണുപോയതെന്ന് ഇവര്‍ പറയുന്നു. നഷ്ടപ്പെട്ട വീടിനേക്കാളും വലിയ വീട് മാസങ്ങള്‍ക്കകം പണിതുയര്‍ത്താന്‍ സാധിക്കുമെന്നു പറഞ്ഞും പ്രലോഭിപ്പിച്ചു. ലാഭവിഹിതം ഒന്നിച്ച് നല്‍കിയാല്‍ മതിയൈന്നു പറഞ്ഞപ്പോള്‍ ആ കാലയളവിലെ ലാഭം കൂടി നല്‍കാമെന്നും ഉറപ്പു നല്‍കിയതോടെ മറ്റൊന്നും ആലോചിക്കാതെ യാതൊരു രേഖയുമില്ലാതെ പണം കൈമാറുകയായിരുന്നു. പിന്നീട് മൂത്ത മകളുടെ കല്യാണമായപ്പോള്‍ 93,000 ദിര്‍ഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിവിഹം ചേര്‍ത്ത് നാട്ടില്‍ കൈമാറാമെന്നും വിശ്വസിപ്പിച്ചു-അവര്‍ പറയുന്നു.

നേരത്തെ മൂന്ന് വിവാഹം കഴിച്ച സംഘത്തലവന്‍ മകള്‍ ഷഹ്നാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും സമ്മതിക്കാത്തതിനെ തുടര്‍ന്ന് തന്നോടും കുടുംബത്തോടും പക വീട്ടുകയാണെന്നും കൊല്ലുമെന്ന ഭയമുണ്ടെന്നും യുവതി പറയുന്നു. പാലക്കാട് ഹോട്ടലില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നാട്ടില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പോകുകയായിരുന്ന തന്നെ ആളുകളെ വിട്ട് തടയുകയും ചെയ്തു-ഷീജ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കേരളത്തിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ഷീജ വെളിപ്പെടുത്തുന്നു. ദെയ്‌റയിലെ ഒരു ജൂവലറിയാണ് എല്ലാത്തിനും കൂട്ടുനില്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ എന്നിവരെ കൂടാതെ പ്രായമുള്ള സ്ത്രീകളെയും കാരിയര്‍മാരായി നിയോഗിക്കുന്നു. യുഎഇയിലെ ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരെ വലവീശിപ്പിടിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റും അമ്പതിനായിരത്തോളം രൂപയുമാണ് പ്രതിഫലം നല്‍കുക. നാട്ടില്‍ വരുന്നവര്‍ക്ക് സന്ദര്‍ശക വീസയും വിമാന ടിക്കറ്റും പണവും നല്‍കും.

പ്രോട്ടീന്‍ പൊടി കൂടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുന്ന സ്വര്‍ണം കാരിയര്‍മാരില്‍ പുരുഷന്മാര്‍ക്ക് ഗുളിക രൂപത്തിലും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡിലും പ്രായമുള്ള സ്ത്രീകള്‍ക്ക് ബ്രേസിയറിനകത്തും കുട്ടികള്‍ക്ക് ഡയഫേഴ്‌സിലും ഒളിപ്പിച്ചാണ് നല്‍കുന്നത്. ഗുളികരൂപത്തിലുള്ള സ്വര്‍ണം പുരുഷന്മാരുടെ മലദ്വാരത്തിലടക്കം കൃത്യസ്ഥാനത്ത് വച്ചു കഴിഞ്ഞാല്‍ വിമാനത്താവളങ്ങളിലുപയോഗിക്കുന്നതു പോലുള്ള ഡിറ്റക്ടര്‍ ഉപയോഗിച്ച് പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് ഇവരെ വിമാനത്താവളങ്ങളില്‍ കൊണ്ടുപോയി വിടും. നാട്ടില്‍ സ്വര്‍ണം തിരികെ വാങ്ങാന്‍ സംഘാംഗങ്ങളെത്തും. പാഡുകള്‍ ചൂടു വെള്ളത്തിലിട്ട് കഴിഞ്ഞാല്‍ അതില്‍ നിന്ന് സ്വര്‍ണം മാത്രം വേര്‍തിരിഞ്ഞുവരുന്നതോടെ ലക്ഷങ്ങള്‍ കൈയിലാകും. ആരെങ്കിലും സ്വര്‍ണം തിരിച്ചേല്‍പിക്കാതെ മുങ്ങിയാല്‍ ഇവരെ കണ്ടെത്തി ക്രൂരമായി മര്‍ദിച്ച് വാങ്ങിക്കാന്‍ പ്രത്യേക ടീമുകളുമുണ്ട്.

അതേസമയം അടുത്തകാലത്തായി സ്ത്രീകളാണ് കൂടുതലായും കാരിയര്‍മാരായി എത്തുന്നതെന്നാണ് ഷീജ പറയുന്നത്. ഇതിനായി മാത്രം കേരളത്തില്‍ നിന്ന് വരുന്നവരുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് ഒരു മാസത്തോളം ഇവിടെ സുഖിച്ചു കഴിയാനുള്ള സൗകര്യം സ്വര്‍ണ കള്ളക്കടത്തുകാര്‍ ഏര്‍പ്പാടാക്കുന്നു. സംഘത്തലവന്‍ ഒരിക്കല്‍ തന്റെ സഹോദരിയെയും മക്കളെയും കൊണ്ടുവന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയതായും ഇവര്‍ പറഞ്ഞു. മിക്ക കാരിയര്‍മാരും ഒന്നര കിലോ സ്വര്‍ണമാണ് കൊണ്ടുപോകാറ്. ചിലര്‍ ആറ് കിലോ വരെ കൊണ്ടുപോകും.

തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കളക്കടത്ത് കേസിലെ പ്രതിയായ ദുബായിലെ ഫൈസല്‍ ഫരീദിന്റെ പേര് താന്‍ ഒട്ടേറെ തവണ ഈ സംഘത്തില്‍ നിന്ന് കേട്ടിരുന്നതായി ഷീജ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ അംഗങ്ങളുള്ള വിശാലമായ കള്ളക്കടത്ത് സംഘത്തിലാണ് ഈ യുവതി ഉള്‍പ്പെട്ടത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മലയാളികളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തുന്നതെന്നും ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും കടത്താറുണ്ടെന്നും വെളിപ്പെടുത്തി. തന്റെ രണ്ടാമത്തെ മകളെ വിവാഹം കഴിക്കാന്‍ സംഘത്തലവന്‍ പ്രകടിപ്പിച്ച ആഗ്രഹം തിരസ്‌കരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്ന് ഷീജ പറയുന്നത്.

ആ ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ക്ക് തന്നോട് ശത്രുതയായി. ഇതറിയാതെ ഒരിക്കല്‍ ഇയാളോട് സഹായം തേടേണ്ടി വന്നു. മകള്‍ക്ക് കോളജില്‍ അവധി ലഭിച്ചപ്പോള്‍ യുഎഇയിലേയ്ക്ക് വരാന്‍ അന്ന് നാട്ടിലുണ്ടായിരുന്ന സംഘത്തലവന്റെ സഹായം ആവശ്യപ്പെട്ടു. ശത്രുത മറച്ചുവച്ച് ഇയാള്‍ മകളെ കോളജില്‍ ചെന്ന് കൂട്ടി. കൂടെ, ഇയാളുടെ സംഘത്തിലെ ഒരാളുമുണ്ടായിരുന്നു. എന്നാല്‍, വിമാനം വൈകിയാണ് പുറപ്പെടുക എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പാലക്കാട് ഹോട്ടലില്‍ മുറിയെടുത്തു. പിതാവും മകളും എന്നായിരുന്നു തലവന്‍ ഹോട്ടലുകാരോട് പറഞ്ഞിരുന്നത്.

കൂടെയുണ്ടായിരുന്നയാളെ ഭക്ഷണം വാങ്ങിക്കാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും, എന്നാല്‍ മകള്‍ കുളിമുറിയില്‍ കയറി രക്ഷപ്പെട്ടെന്നും ഷീജ പരാതിപ്പെടുന്നു. ഭക്ഷണം വാങ്ങി വന്നയാളാണ് മകളെ രക്ഷപ്പെടുത്തിയത്. ഷാര്‍ജയിലെത്തിയ മകള്‍, തലവന് നല്‍കിയ പണം തിരിച്ചുവാങ്ങാനും അവരുമായി എല്ലാ ബന്ധവും ഉപേക്ഷിക്കാനും ഷീജയെ നിര്‍ബന്ധിച്ചു. പിന്നീട് അവധി കഴിഞ്ഞ് മകള്‍ കോളജിലേയ്ക്ക് മടങ്ങിയ ശേഷം അന്ന് രക്ഷപ്പെടുത്തിയ ആളാണ് പാലക്കാട് ഹോട്ടലിലുണ്ടായ സംഭവം ഷീജയെ അറിയിച്ചതത്രെ. ഇതോടെ ഷീജയ്ക്ക് സംഘത്തലവനോടും ശത്രുതയാവുകയും ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെടുകയും ചെയ്തു.

യുഎഇയിലുള്ള, ഗ്രോസറി ജീവനക്കാരനായ തലവന്റെ സഹായി വഴി തന്നെയും മകളെയും വകവരുത്തുമെന്ന് ഇപ്പോള്‍ ഭീഷണി മുഴക്കുകയാണെന്ന് ഷീജ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് മക്കളുടെ ചിത്രങ്ങള്‍ എടുത്ത് പലര്‍ക്കും അയച്ചുകൊടുക്കുന്നതായും കള്ളങ്ങള്‍ പറഞ്ഞ് ശബ്ദസന്ദേശമയക്കുന്നതായും ഷീജ പരാതിപ്പെടുന്നു. കൂടാതെ, സംഘാംഗങ്ങള്‍ നാട്ടില്‍ പ്രായമുള്ള മാതാപിതാക്കളടക്കമുള്ളവരെയും ഭീഷണിപ്പെടുത്തുന്നു. നാട്ടില്‍ പൊലീസില്‍ പരാതിപ്പെടാനായി പോകാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയതിനാല്‍ ഭയന്ന് പിന്മാറുകയായിരുന്നുവത്രെ. കൂടാതെ തങ്ങളെ സഹായിച്ചയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

ഭര്‍ത്താവില്ലാതെ വളരെ കഷ്ടപ്പെട്ടാണ് താന്‍ മക്കളെ വളര്‍ത്തിയതെന്നും മനസമാധാനത്തോടെ ജീവിക്കാന്‍ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഷീജയുടെ മൂത്തമകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനെ പ്രശ്‌നപരിഹാരത്തിനായി കോണ്‍സുലേറ്റ് ഏര്‍പ്പാടാക്കി തരികയാണ് ചെയ്തത്. ഇദ്ദേഹം പക്ഷേ, ഇപ്പോള്‍ ഫോണില്‍ക്കൂടി പോലും പ്രതികരിക്കുന്നില്ല. എല്ലാവരെയും കള്ളക്കടത്തു സംഘം കൈയിലാക്കിയിരിക്കുകയാണെന്നും ഷീജ ആരോപിക്കുന്നു. തന്നെ ഉപദ്രവിക്കുന്നവരെയും സ്വര്‍ണക്കള്ളക്കടത്തിന്റെ രഹസ്യങ്ങളും ആരുടെ മുന്‍പിലും വെളിപ്പെടുത്താനും ഇവര്‍ തയാറാണ്. അവരെന്നെയും മക്കളെയും കൊല്ലും. അതിന് മുന്‍പ് രക്ഷിക്കണം നിരാലംബയായ ഈ സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.

അതേസമയം ഷീജയെ കുറിച്ച് കള്ളക്കടത്തു സംഘം പറയുന്നത് മറ്റൊന്നാണ്. ആറ് കിലോ സ്വര്‍ണം തിരികെ തരാതെ മുക്കിയെന്നാണ് ഇവരുടെ ആക്ഷേപം. ഷീജ കൈപ്പറ്റിയ ആറ് കിലോ സ്വര്‍ണം തിരികെ തരാതെ മുക്കിയതായി കള്ളക്കടത്തുകാര്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. അതില്‍ പറയുന്നത് ഇപ്രകാരമാണ്: 'തങ്ങളുടെ കാരിയറായ ഷീജ എന്ന സ്ത്രീയും അവരുടെ മകളും സ്വര്‍ണവുമായി നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി. എന്നാല്‍, മകളും മാത്രമേ പോയുള്ളൂ. ഷീജ ആരും കാണാതെ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവുമായി തിരികെ വന്നു. ഷാര്‍ജയില്‍ താമസിക്കുന്ന ഷീജയെ കണ്ടുകിട്ടുന്നവര്‍ വിവരം കൈമാറണമെന്നും' ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവുമായി യുഎഇയില്‍ നിന്ന് നാടുവിട്ട ഈ സ്ത്രീകള്‍ ഇപ്പോള്‍ ഷാര്‍ജയിലുണ്ടെന്നും ഇവരെ കണ്ടെത്തുന്നവര്‍ പൊലീസില്‍ വിവരം ധരിപ്പിക്കണമെന്നുമാണ് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുന്ന ഷീജയുടെയും മകളുടെയും ചിത്രത്തോടൊപ്പമുള്ള സന്ദേശം.

അതേസമയം എന്‍ഐഎ സംഘം ദുബായിലെത്തിയതിന് പിന്നാലെയുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ എന്താണുള്ളതെന്ന് അന്വേഷണ സംഘം അന്വേഷിക്കും. കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനും നീക്കമുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മറ്റൊരു പ്രതിയായ റെബിന്‍സനെ കസ്റ്റഡിയിലെടുക്കാനും ദുബായ് പൊലീസിന്റെ സഹായം തേടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category