1 GBP = 94.80 INR                       

BREAKING NEWS

ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ന്യൂസിലന്റില്‍ പരിഭ്രാന്തി; രോഗത്തിന്റെ ഉറവിടം അറിയാത്തതിനാല്‍ വീണ്ടും ലോക്ഡൗണിനൊരുങ്ങി ന്യൂസിലാന്റ്: രാജ്യത്ത് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് 101 ദിവസങ്ങള്‍ക്ക് ശേഷം

Britishmalayali
kz´wteJI³

വെല്ലിങ്ടണ്‍: പുതുതായി നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ന്യൂസിലന്റ് വീണ്ടും ലോക്ഡൗണിന് ഒരുങ്ങുന്നു. ഓക് ലാന്റിലാണ് കഴിഞ്ഞ ദിവസം ഉറവിടമറിയാത്ത നാല് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കുടുംബത്തില്‍ പെട്ട നാലു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ന്യൂസിലന്റ് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുക ആയിരുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരിക. ഇതേ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങള്‍ തിക്കി തിരക്കി.

ഓക് ലാന്റില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ സ്റ്റേ അറ്റ് ഹോം ഓര്‍ഡറാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്റ്റേജ് ടു നിയന്ത്രണങ്ങള്‍ തുടരും. അതായത് താമൂഹിക അകലം പാലിക്കലും ആല്‍ക്കൂട്ടം ചേരുന്നതിനും ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റോഡുകളിലും മറ്റും വാഹനത്തിന്റെ നീണ്ട നിരയാണ്. ഗ്രോസറി ഷോപ്പുകളിലും മറ്റും വന്‍ തിരക്കാണ്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷണ സാധനങ്ങള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന

ഒരു പിഞ്ചു കുഞ്ഞും കോവിഡ് സ്ഥിരീകരിച്ചവരില്‍ പെടുന്നു. ഇവര്‍ക്ക് വിദേശത്ത് നിന്നു വന്നവരുമായോ ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവരുമായോ യാതൊരു ബന്ധവും ഇല്ല. പിന്നെ ഇവര്‍ക്ക് എവിടെ നിന്നാണ് കോവിഡ് പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ 101 ദിവസങ്ങളായി രാജ്യത്ത് ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് അസുഖം റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തില്‍ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category