1 GBP = 93.50 INR                       

BREAKING NEWS

മഴമൂലമുണ്ടായ വെര്‍ട്ടിക്കല്‍ ഇല്യൂഷന്‍ മൂലം റണ്‍വേയുടെ മധ്യത്തില്‍ ലാന്‍ഡിങ്; അപകടം മനസ്സിലാക്കി എന്‍ജിന്‍ പൂര്‍വസ്ഥിതിയിലാക്കി പറന്നുയരാന്‍ ശ്രമിച്ചെങ്കിലും റിവേഴ്സ് ത്രസ്റ്റില്‍ നിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റ് നിര്‍ണ്ണായകമായി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നടത്തിയത് റണ്‍വേയിലെ ഹാര്‍ഡ്ഹിറ്റ് ലാന്‍ഡിങെന്ന് റിപ്പോര്‍ട്ട്; വിമാന എന്‍ജിന്‍ പൈലറ്റ് ഓഫാക്കിയില്ലെന്നും നിഗമനം; കരിപ്പൂരില്‍ സംഭവിച്ചത് എന്ത്?

Britishmalayali
kz´wteJI³

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നടത്തിയത് റണ്‍വേയിലെ ഹാര്‍ഡ്ഹിറ്റ് ലാന്‍ഡിങെന്ന് റിപ്പോര്‍ട്ട്. നനഞ്ഞ പ്രതലത്തില്‍ വന്നിറങ്ങുമ്പോഴുള്ള ഘര്‍ഷണനഷ്ടം കുറയ്ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. വിമാന അപകടത്തെക്കുറിച്ച് അന്വേഷണത്തിന് കരിപ്പൂരെത്തിയ ഉന്നതതല സംഘം ഈ നിഗമനത്തിലാണ് എന്നാണ് സൂചന.

വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകള്‍ ഇത്തരം ലാന്‍ഡിങ് നടത്തുമ്പോള്‍ നിലത്ത് ശക്തിയില്‍ പതിച്ചാണ് നീങ്ങുക. റണ്‍വേയിലെ ടയര്‍ ഉരഞ്ഞുള്ള കാര്‍ബണ്‍ നിക്ഷേപവും മഴവെള്ളവും ചേര്‍ന്ന് നേര്‍ത്ത പാളിയായി ചക്രങ്ങളില്‍ ഒട്ടി ബ്രേക്കിങ് തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ് എന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ നീക്കം. പൈലറ്റ് വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോക്ക് പിറ്റ് പരിശോധിച്ചതില്‍നിന്നാണ് സംഘത്തിന് ഈ സൂചന ലഭിച്ചത്.

മഴമൂലമുണ്ടായ വെര്‍ട്ടിക്കല്‍ ഇല്യൂഷന്‍ മൂലം റണ്‍വേയുടെ മധ്യത്തിലാണ് ലാന്‍ഡിങ് നടത്തിയത്. റണ്‍വേ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ നീളമുള്ളതായി തോന്നുന്ന അവസ്ഥയാണ് ഇത്. ഇവിടെയാണ് പാളീച്ച പറ്റിയതെന്നാണ് സൂചന. ഇതോടെ റിവേഴ്സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിര്‍ത്താന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് വിലയിരുത്തല്‍. അതും ഫലിച്ചില്ല. അപകടം മനസ്സിലാക്കി എന്‍ജിന്‍ പൂര്‍വസ്ഥിതിയിലാക്കി പറന്നുയരാന്‍ ശ്രമിച്ചു. റിവേഴ്സ് ത്രസ്റ്റില്‍നിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റ് നിര്‍ണ്ണായകമായി. അതുകൊണ്ട് തന്നെ വിമാനം പറന്നുയര്‍ന്നില്ല. ഇതോടെ അത് ദുരന്തമായി മാറി.

റണ്‍വേയില്‍ നിന്നിറങ്ങി കനാലില്‍ പുതഞ്ഞതുകൊണ്ടാവാം യന്ത്രങ്ങള്‍ ഓഫായത്. നിരങ്ങിയിറങ്ങിയാണ് വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള ബെല്‍റ്റ് റോഡിലെത്തിയതും ചുറ്റുമതിലില്‍ ഇടിച്ചുനിന്നതും. വിമാനത്തിന് സാങ്കേതികത്തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നതും പരിശോധിക്കും. 27 തവണ വിമാനം കോഴിക്കോട്ടിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഠേ അപകടംനടന്ന റണ്‍വേ 10-ല്‍ മുമ്പ് ആറുതവണ ലാന്‍ഡ് ചെയ്തിട്ടുണ്ട്.

പൈലറ്റില്‍ നിന്ന് വ്യോമഗതാഗത വിഭാഗത്തില്‍ അപകട മുന്നറിയിപ്പുകളൊന്നുമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും ഒരു അറിയിപ്പും എ.ടി.സിയില്‍ ലഭിച്ചിട്ടില്ല. സാധാരണ ലാന്‍ഡ് ചെയ്യുേമ്പാള്‍ കണ്‍ട്രോള്‍ ടവറുമായി ഉണ്ടാകുന്ന ആശയവിനിമയം മാത്രമാണ് നടന്നത്. റണ്‍വേ പത്തിലെ ഐ.എല്‍.എസ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ലാന്‍ഡിങ്. 2017ല്‍ കമീഷന്‍ ചെയ്ത പുതിയ ഐ.എല്‍.എസാണിത്. ലാന്‍ഡിങ് അനുമതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റണ്‍വേ കാഴ്ചപരിധി, കാറ്റ് തുടങ്ങിയ വിശദാംശങ്ങളെല്ലാം കണ്‍ട്രോളര്‍ കൈമാറിയിട്ടുണ്ട്.

പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ സാങ്കേതികവശങ്ങള്‍ പൊലീസ് അന്വേഷിക്കുക ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമാകും. റിപ്പോര്‍ട്ടില്‍ പാകപ്പിഴവുണ്ടോ എന്നതാവും പ്രധാനമായും പരിശോധിക്കുക. ആവശ്യമെങ്കില്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടും. അപകടത്തില്‍പ്പെട്ടവരുടെയും ഡോക്ടര്‍മാരുടെയും മൊഴിയെടുക്കുകയാണിപ്പോള്‍ പൊലീസ്.

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍, എയര്‍ഇന്ത്യ, ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സാമ്പത്തിക സഹായം എന്നിവ ലഭിക്കാന്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളിലാണ് പൊലീസ്. നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. വിമാനത്തിന്റെയും യാത്രക്കാരുടെയും ക്രൂവിന്റെയും വിവരങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് രേഖാമൂലം ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. സാങ്കേതിക വശങ്ങളൊഴികെ പൊലീസിന്റെ അന്വേഷണപരിധിയില്‍ വരുന്ന മറ്റുകാര്യങ്ങളാണ് പരിശോധിക്കുകയെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം പറഞ്ഞു.

വിമാനമെങ്ങനെ അപകടത്തില്‍പ്പെട്ടെന്ന ആഭ്യന്തര പരിശോധന മാത്രമാണ് ഡി.ജി.സി.എ നടത്തുന്നത്. കേസില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ ഡി.ജി.സി.എ റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.സ്വാഭാവികമായുള്ള പൊലീസ് നടപടിക്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്നും മറ്റുതലങ്ങളിലേക്ക് കടന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി പി.സി.ഹരിദാസ് പറഞ്ഞു. ഡി.ജി.സി.എയുടെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ മഹസ്സര്‍ തയ്യാറാക്കൂ.

ലാന്‍ഡിങ് സമയത്തെ അശ്രദ്ധ മൂലമാണ് വിമാനാപകടമെന്നാണ് പൊലീസ് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റില്‍ പൊലീസ് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐ.പി.സി, എയര്‍ക്രാഫ്റ്റ് ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category