1 GBP = 93.50 INR                       

BREAKING NEWS

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത് പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍; സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളില്‍ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യര്‍ത്ഥിച്ച് വീഡിയോ ഇറക്കി എംഎല്‍എ; എല്ലാം കൈവിട്ടപ്പോള്‍ വെടിവച്ച് പൊലീസും; ബംഗളൂരു കലാപത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്; ബംഗളൂരുവില്‍ സംഘര്‍ഷത്തിന് അയവ്

Britishmalayali
kz´wteJI³

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും മരിച്ചവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യുവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ട്.

പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ. ശ്രീനിവാസമൂര്‍ത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും പരിക്കേറ്റു. ശ്രീനിവാസമൂര്‍ത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടത്. നവീന്‍ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേര്‍ ശ്രീനിവാസമൂര്‍ത്തിയുടെ വീടിനുമുന്നില്‍ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിഷേധവുമായി ജനങ്ങള്‍ ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ കല്ലേറുണ്ടായി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. അഗ്‌നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ഇതിനിടെ എംഎല്‍എയുടെ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നബിക്കെതിരായായിരുന്നു വിവാദ പോസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

സാമൂഹികമാധ്യമങ്ങള്‍വഴി വിദ്വേഷപരാമര്‍ശം നടത്തിയവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കൂടുതല്‍ പൊലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റൊരോ ആണ് പോസ്റ്റിട്ടതെന്ന വാദം നവീനും ഉയര്‍ത്തുന്നുണ്ട്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നഗരത്തിലെ, ഡി ജെ ഹള്ളി , കാവല്‍ ബൈര സാന്ദ്ര എന്നിവടങ്ങളിലാണ് അക്രമുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നു. ആക്രമണം നിയന്ത്രിക്കാനാകാതെ വന്നപ്പോളാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എ അഖണ്ഡ ശ്രീനിവസമൂര്‍ത്തി വീഡിയോ സന്ദേശത്തിലൂടെ 'സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളില്‍ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ് എന്ന് വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.

പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ് ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകള്‍ നവീന്റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിക്കുകയായിരുന്നു. ഇതോടെയാണ് കലാപം പൊട്ടി പുറപ്പെട്ടത്. സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പ്രകോപിതരായ ഇരുപതോളം ആളുകള്‍ എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. വീടിനു തീയിടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടു.

തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ കെജി ഹള്ളിയിലെയും ഡിജെ ഹള്ളിയിലെയും പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. കൂടുതല്‍ പൊലീസുകാര്‍ എത്തുന്നതിനു മുമ്പ് ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. വീടുകളുടെ മേല്‍ക്കൂരകളില്‍നിന്ന് കനത്തതോതില്‍ കല്ലേറുണ്ടായതോടെ പൊലസ് ആകാശത്തേക്കു വെടിവച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ജനക്കൂട്ടം അക്രമം തുടര്‍ന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മൈയുമായി ചര്‍ച്ച നടത്തി. അക്രമം വ്യാപിക്കുന്നതു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരായ സമീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category