1 GBP = 94.80 INR                       

BREAKING NEWS

മാസ്‌ക് ധരിക്കാതെ ഭാര്യയ്ക്കൊപ്പം കാര്‍ യാത്ര നടത്തി ജഡേജ; ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളുമായി നടുറോഡില്‍ 'കൊമ്പു കോര്‍ത്ത്' താരം: പൊലീസ് ഉദ്യോഗസ്ഥയോട് താര പത്നി തട്ടിക്കയറിയതായും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

രാജ്കോട്ട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും വാഹന യാത്രയിലും എല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ എല്ലാം പിടികൂടി പിഴയും അടപ്പിക്കുന്നുണ്ട്. എന്നാല്‍ മുഖാവരണം ധരിക്കാത്തതിന്റെ പിടികൂടിയ വനിതാ പൊലീസിന് നേരെ തട്ടിക്കയറി പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്കോട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം.

മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് കണ്ട് രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ സൊനാല്‍ ഗോസായിയാണ് വഴിമധ്യേ ജഡേജയുടെ വാഹനം തടഞ്ഞത്. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസുകാരിയോട് താരവും പത്നിയും തട്ടിക്കയറി. നഗരത്തിലെ കിസാന്‍പര ചൗക്കിലൂടെ ഭാര്യ റീവ സോളങ്കിക്കും മറ്റു ചിലര്‍ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ജഡേജയെ വനിതാ കോണ്‍സ്റ്റബിള്‍ തടഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് പിഴയൊടുക്കാന്‍ പൊലീസുകാരി നിര്‍ദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്.

പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടതിന് പുറമേ താരത്തില്‍ നിന്ന് ലൈസന്‍സ് ആവശ്യപ്പെട്ടതും രംഗം വഷളാക്കി. വനിതാ കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും പിന്നീട് മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജഡേജയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായി രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ജഡേജയുടെ ഭാര്യ റീവയാണ് വനിതാ കോണ്‍സ്റ്റബിളിനോട് ദേഷ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

'ജഡേജയും കോണ്‍സ്റ്റബിളും പറയുന്നത് എതിര്‍കക്ഷി മോശമായി പെരുമാറിയെന്നാണ്. ഇരു കൂട്ടരും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ല. ജഡേജ മാസ്‌ക് ധരിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച പ്രാഥമിക വിവരം. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കും' രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണര്‍ മനോഹര്‍സിങ് ജഡേജ വ്യക്തമാക്കി.

ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം യുഎഇയിലേക്ക് പുറപ്പെടാന്‍ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് ജഡേജ മാസ്‌ക് വിവാദത്തില്‍ ചാടിയത്. ഓഗസ്റ്റ് 22ന് ടീം ചെന്നൈയില്‍നിന്ന് യാത്ര തിരിക്കും മുന്‍പേ അവിടേക്കു പോകാനിരിക്കുകയാണ് ജഡേജ.

പൊലീസുകാരോട് തട്ടിക്കയറി മുന്‍പും രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും പൊലീസുകാരുമായി കോര്‍ത്ത് വിവാദത്തില്‍ ചാടുന്നത് ഇതാദ്യമല്ല. 2018ല്‍ റീവയെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് ആഹിറിനെ റീവയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. റീവ ഓടിച്ചിരുന്ന കാര്‍ സഞ്ജയുടെ ബൈക്കില്‍ ഇടിച്ചു ചെറിയ അപകടം ഉണ്ടായി. തുടര്‍ന്നു സഞ്ജയ് ബൈക്കില്‍ നിന്ന് ഇറങ്ങി റീവയെ മര്‍ദിക്കുകയായിരുന്നു. റീവയുടെ തലമുടിക്കു പിടിച്ചുവലിച്ച ആഹിര്‍ അവരുടെ കരണത്തടിച്ചെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category