1 GBP = 93.50 INR                       

BREAKING NEWS

ലാവ് ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്സ്‌പോര്‍ട്ടിങ് കമ്പനി തുടങ്ങി താങ്കള്‍ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകള്‍ കത്തി നശിപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ...? ധാര്‍ഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാന്‍ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുര്‍ഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈം നന്ദകുമാര്‍; പോസ്റ്റ് വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ പോസ്റ്റ്. അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തുന്നത്.


ക്രൈം നന്ദകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പിണറായി വിജയന്‍, താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത്...
പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രോശിക്കൂ പിണറായി...

പിണറായി വിജയന്‍, താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത്. ഒരിക്കലും താങ്കളാ മുഖ്യമന്ത്രി പദം സ്വയമേവ ത്യജിക്കരുത്. താങ്കള്‍ എന്താണെന്നും കാലത്തിന്റെ കണക്ക് പുസ്തകത്തില്‍ താങ്കളുടെ അധപതനത്തിന്റെ ആക്കം ഇതിലും എത്രയോ വലുതായി കരുതി വെയ്ക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുള്ള ഒരു എളിയവന്റെ അപേക്ഷയാണിത്. അഴിമതിയും കുതികാല്‍വെട്ടും കടന്ന് തീവ്രവാദ ബന്ധങ്ങളുടെയും സ്വര്‍ണക്കടത്തിന്റെയും നാണംകെട്ട വിഴുപ്പ്ഭാണ്ഡം ചുമന്ന് ഇന്നിപ്പോള്‍ അഭിസാരികള്‍ക്ക് അന്നം വിളമ്പുന്ന ഊട്ടുപുരയായ് കൂടി മാറിക്കഴിഞ്ഞിരിക്കുന്നു അങ്ങയുടെ ഓഫീസ് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ പത്ര-ദൃശ്യ-സമൂഹ മാധ്യമങ്ങളും പ്രതിപക്ഷ നേതാവുമടക്കം ഇത്രയേറെ തെളിവുകള്‍ താങ്കള്‍ക്കെതിരെ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്ന് കേരളജനതയെ കൊഞ്ഞനംകുത്തുന്ന താങ്കളുടെ തൊലിക്കട്ടി തിരിച്ചറിഞ്ഞവര്‍ക്കിന്ന് ഉത്തമബോധ്യമുണ്ട് രാജി എന്ന ധാര്‍മികബോധത്തിലേക്ക് താങ്കളെപ്പോലൊരുവന് ഒരിക്കലും ഉയരാന്‍ കഴിയില്ല എന്ന്. സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞ് രാജിവെച്ചൊഴിഞ്ഞ് സ്വന്തം പാര്‍ട്ടിക്ക് താന്മൂലമുണ്ടായ കളങ്കം കഴുകിക്കളഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാന്യത നിലനിര്‍ത്തുന്നതിനു പകരം ചോദ്യംചെയ്യുന്നവന് നേരെ 'കടക്ക് പുറത്ത് ' എന്നാക്രോശിച്ചും എതിര് നില്‍ക്കുന്നവന്റെ തായ് വേരറുക്കാനും അധികാരം എന്ന പടവാളിനെ കൂട്ട് പിടിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും അതിനു കഴിയില്ല എന്നത് നിശ്ചയം.

രാഷ്ട്രീയത്തിന്റെ മറവിലെ നിങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ ജനങ്ങളിലേക്ക് സധൈര്യം ആദ്യം എത്തിച്ചിരുന്നത് ക്രൈം ചീഫ് എഡിറ്റര്‍ ആയ ഞാന്‍ ആണ്. ഞാന്‍ കണ്ടെത്തിയ പല സത്യങ്ങളും ക്രൈമിലൂടെ ലോകമറിഞ്ഞപ്പോള്‍ നിങ്ങളുടെ മുഖ്യശത്രുവായ് എന്നെ നിങ്ങളും പാര്‍ട്ടിയും ചിത്രീകരിക്കുകയായിരുന്നില്ലേ ..? നിങ്ങളുടെ നിലനില്പിനായി എന്റെ ജീവന്‍ തന്നെ കവര്‍ന്നെടുക്കാനും നിങ്ങള്‍ ശ്രമിച്ചിരുന്നില്ലേ ...?

2001 ല്‍ ലാവ്‌ലിന്‍ ഇടപാടില്‍ നടന്ന വന്‍ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളുടെ വാര്‍ത്ത ക്രൈം പുറത്തുകൊണ്ടുവന്നു .. .. 2005 ല്‍ ലാവലിന്‍ -കുംഭകോണം അഴിമതിക്ക് പിന്നിലെ പിണറായി വിജയന്‍ എന്ന ആട്ടിന്‍ തോലിട്ട ചെന്നായയുടെ പങ്ക് ആദ്യമായ് പുറത്തുകൊണ്ട് വന്നതും ക്രൈം തന്നെ .. എന്നാല്‍ ഇതിനെതിരെ താങ്കള്‍ ക്രൈമിന്റെ ഓഫീസ് ചുട്ടെരിച്ച് കൊണ്ടായിരുന്നു പ്രതികാരം തീര്‍ത്തത്. അന്ന് ലാവ്‌ലിന്‍ കേസ് , കമല ഇന്റര്‍നാഷണല്‍ എക്സ്‌പോര്‍ട്ടിങ് കമ്പനി, തുടങ്ങി താങ്കള്‍ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകള്‍ എല്ലാം തട്ടിയെടുത്ത് കത്തി നശിപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് നേതൃത്വം നല്‍കിയത് താങ്കളുടെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?അന്ന് മുതലിങ്ങോട്ട് എന്റെ അക്ഷരങ്ങളെ നേരിടാന്‍ ഗുണ്ടകളുടെ കൈയൂക്കിന്റെ മറവില്‍ മാന്യതയുടെ മൂട്പടമണിഞ്ഞ് താങ്കള്‍ ചെയ്തുകൂട്ടിയ വൃത്തികേടുകള്‍ താങ്കളുടെ മറവിയില്‍ മാഞ്ഞു പോയിരിക്കാനിടയില്ലല്ലോ? ക്രൈമിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ പിടിച്ചെടുത്തു കൊണ്ടും ഏജന്റുമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയും ക്രൈമിന്റെ വില്പന പൂര്‍ണമായ് തടഞ്ഞും പിണറായീ, താങ്കളുടെ ഗുണ്ടകള്‍ സംഹാരതാണ്ഡവമാടിയില്ലേ .? പലവിധേനയും എന്നെ നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ നിങ്ങളും CPI(M) ഉം തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും എന്റെ നിരന്തര നിയമ പോരാട്ടത്തിലൂടെ ലാവ്‌ലിന്‍ കേസില്‍ CBI അന്വേഷണം കൊണ്ട് വന്നില്ലേ ..?. നിങ്ങള്‍ നടത്തിയ അഴിമതിയുടെ നൂറു കണക്കിന് രേഖകള്‍ CBI കോടതിയില്‍ കൊണ്ട് വന്ന് നിങ്ങളെ പ്രതിയാക്കിയില്ലേ ..? അവസാനം പിന്നാമ്പുറം വഴി കേസുകള്‍ അട്ടിമറിച്ചതിന്റെ ചീഞ്ഞു നാറിയ കഥകളും ക്രൈമിലൂടെ തന്നെ പുറംലോകമറിഞ്ഞില്ലേ ...?

2015 ലെ തിരഞ്ഞെടുപ്പ് സമയത്ത് CPI(M) ന്റെ ചില നേതാക്കളും പ്രമുഖരായ ചിലരും പാര്‍ട്ടിക്ക് നേരെയുള്ള എന്റെ നിരന്തരമായ വേട്ടയാടല്‍ നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയോടെ എനിക്ക് മുന്നിലെത്തി. പാര്‍ട്ടിയുടെ മുഖ്യശത്രുധാരയിലാണ് ഇന്നെന്റെ സ്ഥാനമെന്നും അത് അവസാനിപ്പിക്കണമെന്നും അവര്‍ എന്നോട് അഭ്യര്‍ത്ഥിച്ചു . എന്നാല്‍ ';ഞാനൊരിക്കലും CPI(M) എന്ന പ്രസ്ഥാനത്തിന് എതിരല്ല. അതിന്റെ ആശയങ്ങളോടോ മൂല്ല്യങ്ങളോടോ അല്ല എന്റെ പോരാട്ടം. മറിച്ച് CPI(M) ന്റെ ആദര്‍ശങ്ങളെ തിരുത്തിക്കുറിച്ച് തട്ടിപ്പിന്റെയും ചതിയുടെയും പുതിയ സമവാക്യങ്ങള്‍ രചിക്കുന്ന ചില കപട നേതൃത്വങ്ങളോടാണെന്റെ പോരാട്ടമെന്നും അതിനിയും തുടരുമെന്നും' ... ഞാനവരെ അറിയിച്ചു. പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇനിയൊരിക്കലും ഇത്തരത്തിലുള്ള ജനദ്രോഹപരമായ ഒരു നിലപാടും CPI(M) ന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നും കൃത്യവും സത്യസന്ധവുമായ പുതിയൊരു ഭരണമാവും കേരളജനത കാണുക എന്നും അവര്‍ എനിക്ക് ഉറപ്പ് നല്‍കി. ആ വാക്കുകള്‍ അപ്പാടെ വിശ്വസിച്ചിട്ടല്ലെങ്കിലും കവിയൂര്‍, ലാവലിന്‍ അടക്കം നിലവിലുള്ള കേസുകളിലെല്ലാം നിയമപോരാട്ടം തുടരുമെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പുതിയ വാര്‍ത്തകളൊന്നും തന്നെ പുറത്തു വിടില്ല എന്നും ഞാന്‍ വാക്ക് നല്‍കി. എന്നാല്‍ ഇനിയുള്ള ഭരണം ജനനന്മയിലൂന്നിയുള്ളതാവണം എന്ന് ഞാന്‍ ആവര്‍ത്തിച്ചു.

എന്റെ വാക്ക് ഞാന്‍ പാലിച്ചു. കഴിഞ്ഞ 4 വര്‍ഷക്കാലം കാഴ്ച്ചക്കാരനായി എല്ലാം കണ്ട് ആസ്വദിച്ചു സ്വയം മാറി നിന്നു .... എന്നാല്‍ ഭരണം കൈകളില്‍ എത്തിയതോടെ വീണ്ടും മൂഷികസ്ത്രീയായ് മാറിയ പിണറായി , മുഖ്യമന്ത്രിക്കസേരയിലിരുന്ന കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തെ നശിപ്പിച്ചില്ലേ .? പ്രകൃതി ദുരന്തങ്ങളായും മാറാവ്യാധികളായുമൊക്കെ കേരളം വിറങ്ങലിക്കുമ്പോഴും 2015ല്‍ കേരള ജനത മുഖ്യമന്ത്രിക്കസേരയിലേക്ക് കൈപിടിച്ച് കയറ്റിയ ആ മഹാദുരന്തം മാത്രം 6മണി വാര്‍ത്തകളില്‍ വണ്‍ മാന്‍ ഷോയുടെ തിരക്കുകളിലാണ്. കേരളത്തില്‍ ഇന്ന് നിങ്ങളും നിങ്ങളുടെ ഓഫീസും കാട്ടിക്കൂട്ടിയ ചീഞ്ഞുനാറിയ ദുര്‍ഗന്ധം വമിക്കുന്ന സംഭവപരമ്പരകളുടെ തെളിവുകള്‍ മാധ്യമങ്ങളിലൂടെയും പ്രതിപക്ഷ നേതാവിലൂടെയും പുറത്ത് വന്നുകൊണ്ടിരിക്കുകയല്ലേ പിണറായീ... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസേന പുറത്തുവിടുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് മുന്നില്‍ ഒരക്ഷരം മറുപടി പറയാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന പിണറായിയുടെ മുഖം ദിവസേന ജനം കണ്ട് മടുത്തു കഴിഞ്ഞു.

അന്ന് ഞാന്‍ ഒറ്റയ്ക്ക് പോരാടിയപ്പോള്‍ എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ അന്ന് സ്വീകരിച്ച നാണംകെട്ട വഴികളൊന്നും ഇവിടെ വിലപ്പോവില്ല. അന്ന് ഞാന്‍ മാത്രമായിരുന്നു നിങ്ങളുടെ എതിരാളി. എന്നാല്‍ ഇന്ന് ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരും കേരള ജനതയും ഒന്നാകെ നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിക്കഴിഞ്ഞില്ലേ ..? ഇക്കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ നിശബ്ദത കേരള ജനതയ്ക്ക് സ്വയം നിങ്ങളന്താണ് എന്ന് മനസിലാക്കാനുള്ള അവസരമൊരുക്കലായിരുന്നു എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായിരിക്കുമല്ലോ....??? നിശബ്ദത ഒരിക്കലും പരാജയമോ പിന്മാറ്റമോ അല്ല. ക്രൈമിലൂടെ തുറന്ന് കണ്ടറിഞ്ഞിട്ടും നിങ്ങളുടെ തനിനിറം മനസിലാക്കാത്തവരെല്ലാം നിങ്ങളില്‍ നിന്നും പലതും ഇതിനകം കൊണ്ടറിഞ്ഞു കഴിഞ്ഞു. കള്ളക്കടത്ത്,സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത്, വ്യഭിചാരം, തീവ്രവാദം കള്ളപ്പണം തുടങ്ങി കേട്ടാല്‍ അറക്കുന്ന എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായിരിക്കുന്നു ഇന്ന് കേരളാമുഖ്യന്റെ ഓഫീസ്.. അന്താരാഷ്ട്ര അധോലോക മാഫിയകളുടെ കേന്ദ്രബിന്ദു.....

കേരളമാകെ ഒരേ സ്വരത്തില്‍ നിങ്ങളോട് രാജി ആവശ്യപ്പെടുമ്പോഴും ഞാന്‍ പറയട്ടെ, താങ്കള്‍ രാജി വെയ്ക്കരുത്.. ഒരു രാജിക്കത്തിലൂടെ സ്വന്തം പാര്‍ട്ടിയെ നിലനിര്‍ത്തി മാതൃകാപുരുഷനായ് വാഴ്ത്തപ്പെട്ട് പടിയിറങ്ങേണ്ടവനല്ല താങ്കള്‍ . കേരളത്തില്‍ മാത്രം അവശേഷിക്കുന്ന CPI(M) ന്റെ നാഴികക്കല്ലു കൂടി പറിച്ചെറിയും വരെ നിരപരാധിയാണെന്ന പച്ചക്കള്ളം വീണ്ടും വീണ്ടും ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ടേ ഇരിക്കുക. പത്രരാക്കാര്‍ക്കെതിരെ താങ്കളുടെ എല്ലില്ലാത്ത നാവിനെ ചാട്ടുളിയാക്കി ആക്രോശ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടേ ഇരിക്കണം ...അവസാനം താങ്ങി എടുത്തും തലയില്‍ വെച്ചും സിന്ദാബാദ് പാടിയവര്‍ തന്നെ താഴെ വലിച്ചിട്ട് ജനങ്ങള്‍ക്ക് ചവിട്ടിയരയ്ക്കാന്‍ എറിഞ്ഞു കൊടുക്കും വരെ താങ്കള്‍ തളരരുത് പിണറായീ .. ധാര്‍ഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാന്‍ രാജി വെയ്ക്കില്ല... അങ്ങിനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുര്‍ഗന്ധം പരത്തട്ടെ ...ഇന്‍ക്വിലാബ് സിന്ദാബാദ് ...പിണറായി വിജയന്‍ സിന്ദാബാദ് ...n-

T. P. NANDAKUMAR, CHIEF EDITOR, CRIME

പിണറായി വിജയന്‍, താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത്...  പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രോശിക്കൂ പിണറായി......

Posted by CRIME on Tuesday, August 11, 2020

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category