1 GBP = 93.50 INR                       

BREAKING NEWS

വജ്രവ്യാപാരി കൊല്ലപ്പെടുന്നതു വരെ കരുതിയത് മാവേലിക്കര രാജകുടുംബാഗമെന്ന്; അതു കഴിഞ്ഞപ്പോള്‍ പൂഞ്ഞാറുകാരനെന്ന സംശയം; രണ്ട് ഭാര്യമാര്‍ക്കും ഭര്‍ത്താവിനെ കുറിച്ച് ഒന്നും അറിയില്ല; സുകുമാരക്കുറപ്പെന്ന് പോലും സംശയിച്ച് പൊലീസ് തപ്പി തടഞ്ഞു; കൊല്ലപ്പെട്ട ആളുടെ ഐഡന്റിറ്റി അറിയില്ലെങ്കിലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയ വിചാരണ; നാല് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതിയും; അഞ്ചാം പ്രതിക്ക് ജയില്‍ മോചനം; ഏഴ് കൊല്ലത്തിന് ഇപ്പുറവും ഹരിഹരവര്‍മ്മ ആരെന്നതിന് ഒരു തുമ്പുമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഹരിഹരവര്‍മ്മ കൊലക്കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആറ് വര്‍ഷം മുമ്പ് ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍ ആറാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.

കേസില്‍ തലശേരി സ്വദേശി എം.ജിതേഷ് , കുറ്റ്യാടി സ്വദേശി അജീഷ്, തലശേരി കൊതേരി സ്വദേശി രഖില്‍, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 2012ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.ഹരിഹരവര്‍മ്മയുടെ കയ്യിലുള്ള രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്ലോറോഫോം മണപ്പിച്ച ശേഷം കടന്നുകളയുകയും ക്ളോറോഫേം അധികമായതിനാല്‍ ഹരിഹരവര്‍മ്മ മരിക്കുകയുമായിരുന്നു.

65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം, 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്‌സ്റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്‌നങ്ങളാണ് വര്‍മ്മയുടെ പക്കല്‍ ഉണ്ടായിരുന്നത്. ആദ്യം രത്നങ്ങള്‍ വ്യാജമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോടികള്‍ മതിക്കുന്ന രത്നങ്ങളാണിതെന്ന വിവരം പുറത്തുവരികയായിരുന്നു. 2012 ഡിസംബര്‍ 24. തിരുവനന്തപുരത്തെ വട്ടിയൂര്‍കാവിലെ 'ഓംകാരം' എന്ന വീട്ടിലായിരുന്നു കൊല. ആരാണ് ഹരിഹരവര്‍മ്മയെന്ന ചോദ്യത്തിന് പക്ഷെ ഉന്നത ഉദ്യോഗസ്ഥയായ ഭാര്യക്ക് പോലും വ്യക്തമായ മറുപടിയോ ഉത്തരമോ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര രാജകുടുംബത്തിലെ അംഗമാണ്, ഡോക്ടറേറ്റുണ്ട്, ഏറെ വൈകിയാണ് സഹോദരി വിവാഹിതയായതെന്നും പത്രപരസ്യം വഴി വന്ന ആലോചനയാണെന്നുമാണ് ഭാര്യ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ബന്ധുക്കള്‍ മരിച്ചുപോയെന്നും ഇപ്പോള്‍ ഒരു ജീവിതമാഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഹരിഹരവര്‍മ്മ വീട്ടിലെത്തിയത്. അങ്ങനെ ചെറിയ ചടങ്ങൊരുക്കി വിവാഹം നടത്തി. പിന്നീട് പല വിവരങ്ങളും പുറത്തു വന്നു.

ഹരിഹരവര്‍മ്മ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇയാള്‍ മാവേലിക്കര രാജകുടുംബാംഗമായിരുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.. മാവേലിക്കര രാജകുടുംബം ഇയാള്‍ തങ്ങളുടെ ബന്ധുവല്ലെന്ന് പറഞ്ഞപ്പോള്‍ പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നായി പ്രചരണം. അതും ശരിയല്ലെന്ന് കണ്ടെത്തിയതോടെ എല്ലാവരും കുഴങ്ങി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെങ്കിലോ എന്ന സംശയം ഉയര്‍ന്നതോടെ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി. വര്‍മ്മയുടെ ജന്മദേശം ഏത്, അയാളുടെ മതാപിതാക്കള്‍ ആര്. ഉറ്റവര്‍ ആരൊക്കെ എന്നത്. പക്ഷേ ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല എന്നതാണ് സത്യം. ഹരിഹരവര്‍മ്മയുടെ രണ്ട് ഭാര്യമാര്‍ക്കുപോലും. ഇയാളുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ് ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ്മ പാസ്‌പോര്‍ട്ട് എടുത്തിരുന്നത്. ഹരിഹരവര്‍മ്മയുടെ വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുപോലും ചെറിയൊരു സൂചനപോലും നല്‍കി ആരും എത്തിയില്ല. ആരാണ് ഹരിഹരവര്‍മയെന്നത് ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല എന്നതാണ് സത്യം. ഹരിഹരവര്‍മ്മയുടെ രണ്ട് ഭാര്യമാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് സെയില്‍സ് ടാക്‌സില്‍ ഉദ്യോഗസ്ഥയായ വിമലാദേവിയും പാലക്കാട്ടെ ഗിരിജ മേനോനും. ഇവര്‍ക്കിരുവര്‍ക്കും ഹരിഹരവര്‍മ്മയെന്ന ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. ഹരിഹരവര്‍മ്മയ്ക്ക് കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോടികളുടെ ഇടപാട് നടത്തിയ ഹരിഹരവര്‍മ്മ ഭൂമാഫിയക്കാരനും വജ്രവ്യാപാരിയും തട്ടിപ്പുകാരനും വിവിധയിടങ്ങളില്‍ സ്ത്രീകളെ കൂടെപ്പൊറുപ്പിക്കുന്നവനുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പക്ഷേ അതിലേക്കൊന്നും കൊലക്കേസ് അന്വേഷണം പോയില്ല.

ഹരിഹരവര്‍മ്മയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഇയാളുടെ മേല്‍വിലാസമടങ്ങിയ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പാസായെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. എന്നാല്‍ ഇങ്ങനെയൊരാള്‍ ഈ സ്‌കൂളില്‍ പഠിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ എസ് എസ് എല്‍ സി ബുക്ക് ഉപയോഗിച്ചാണ് ഹരിഹരവര്‍മ്മ തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് വഴി പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. കൊച്ചിയിലുള്ള ഒരു യുവതിയുമായി ഉയാള്‍ക്ക് ബന്ധമുണ്ടായിരുന്നെന്ന് അഭ്യൂഹമുണ്ടായെങ്കിലും അന്വേഷണസംഘത്തിന് അങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനായില്ല.

സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. വര്‍മ്മ പരിചയപ്പെടുന്ന മിക്കവരോടും മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്ന് പരിചയപ്പെടുത്താറുള്ളതും ഇയാള്‍ നമ്മള്‍ തേടുന്ന ആ ആളെല്ലേ എന്ന സംശയത്തിലേക്കും പൊലീസിനെ എത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category