1 GBP = 94.80 INR                       

BREAKING NEWS

ക്വാറി ഉടമകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ കള്ളക്കളി; ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിന് തുണയായി മാറിയത് ക്വാറികളുടെ ദൂരപരിധി 50 മീറ്റര്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട്; ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത് നിര്‍ണായകമായി

Britishmalayali
kz´wteJI³

കൊച്ചി: രാജ്യത്തെ ക്വാറി ഉടമകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ കള്ളക്കളി. ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ ഹരിതി ട്രിബ്യൂണല്‍ വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ നിര്‍ണായകമായത് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടായിരുന്നു. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്ത് പാറമട ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദൂരപരിധി.

നിലവില്‍ 50 മീറ്റര്‍ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാല്‍ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ അവര്‍ക്കനുകൂലമായി സത്യവാങ്മൂലം നല്‍കിയതോടെയാണ് വിധി അനുകൂലമായി മാറിയത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട്. പരാതിക്കാരല്ല ഹരിത ട്രിബ്യൂണലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ഈ വിധി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നു പോകുന്ന ഖനന നയങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category