1 GBP = 94.80 INR                       

BREAKING NEWS

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സ്വപ്ന സുരേഷും സന്ദീപും; കരാര്‍ ഉറപ്പിക്കാന്‍ അറബിയുമായി സംസാരിച്ചത് സ്വപ്ന തന്നെ; ഇതിനായി സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടു; കരാര്‍ കിട്ടാന്‍ സാധാരണ കോണ്‍ട്രാക്റ്റര്‍ ചെയ്യാനുള്ളത് ചെയ്തു; കരാര്‍ ഉറപ്പിച്ചത് 18.5 കോടി രൂപയ്ക്ക്; ഇതില്‍ 14 കോടിയും ലഭിച്ചു; ഇതേക്കുറിച്ച് എന്‍ഐഎയില്‍ മൊഴിയും നല്‍കിയിട്ടുണ്ട്; യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നടത്തിപ്പുകാരന്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പടുത്തലില്‍ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരനായത് സ്വപ്ന സുരേഷും സന്ദീപും ആണെന്നാണ് വെളിപ്പെടുത്തല്‍. എമിറേറ്റസ് റെഡ് ക്രസന്റിന്റെ കരാര്‍ ലഭിക്കാനാണ് സ്വപ്ന ഇടപെടല്‍ നടത്തിയത്. കരാര്‍ ഉറപ്പിക്കാന്‍ വേണ്ടി അറബിയുമായി സംസാരിച്ചത് സ്വപ്ന സുരേഷായിരുന്നു. ഇങ്ങനെ സംസാരിക്കാന്‍ സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതോടെ കരാര്‍ ലഭിക്കാന്‍ വേണ്ടി സാധാരണ കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യുന്നത് ചെയ്തുവെന്നാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.

സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ചും കമ്മീഷന്‍ നല്‍കിയ തുകയെ കുറിച്ചും എന്‍ഐഎയിലും മൊഴി നല്‍കിയതായും സന്തോഷ് ഈപ്പന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കരാര്‍ ഉറപ്പിച്ചത് 18.5 കോടി രൂപയ്ക്കായിരുന്നു. ഇതില്‍ 14 കോടി രൂപയും ലഭിച്ചുവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായൊന്നും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി ലൈഫ് മിഷന്‍ പദ്ധതിയല്ല ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നത്.

അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ലൈഫ് മിഷന്‍ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദം മുറുകുകയാണ്. റെഡ്ക്രസ്ന്റ് 20 കോടി നല്‍കിയ വിവാദ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ 13കോടിക്ക് ഭരണാനുമതി നല്‍കിയെന്ന രേഖ പുറത്തുവന്നിരുന്നു. സ്വപ്ന കമ്മീഷന്‍ വാങ്ങിയതിലെ സര്‍ക്കാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായതുമില്ല. ഇപ്പോള്‍ വിവാദമായ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ ചുമതലയും നല്‍കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷന്‍ കിട്ടുന്നത്.

സര്‍ക്കാര്‍ ഭൂമിയിലെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്നങ്ങളും ഉയര്‍ന്നപ്പോള്‍ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല.

സര്‍ക്കാരിന്റെ പദ്ധതിയില്‍ പൊതുഭൂമിയില്‍ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോള്‍ കമ്മീഷന്‍ ഇടപാടുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനില്‍ അക്കരെ എംഎല്‍എ രംഗത്തെത്തി. സര്‍ക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്ന് അനില്‍ അക്കര പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തിത്തിക്ക് സഹായം നല്‍കിയത് യുഎഇയിലെ സംഘടനയാണ്. നിര്‍മ്മാണത്തിനുള്ള സഹായം ഏത് വഴിയാണ് കേരളത്തില്‍ എത്തിയതെന്നതാണ് നിര്‍ണ്ണായകം. പണമെത്തിയ വഴി കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയെ ഗൗരവത്തോടെയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് എടുത്തിട്ടുള്ളത്. വിദേശ പണം ഇടപാടുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടാക്ക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ ചുമതലയും നല്‍കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷന്‍ കിട്ടുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്‌നങ്ങളും ഉയര്‍ന്നപ്പോള്‍ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല.

സര്‍ക്കാരിന്റെ പദ്ധതിയില്‍ പൊതുഭൂമിയില്‍ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോള്‍ കമ്മീഷന്‍ ഇടപാടുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനില്‍ അക്കരെ എംഎല്‍എ രംഗത്തെത്തി. സര്‍ക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്നത് സര്‍ക്കാരിനും തിരിച്ചടിയാകും. വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. അനില്‍ അക്കരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്തു കേസില്‍ വിവാദമായ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി സര്‍ക്കാരിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നുണ പറയുന്നതാണെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി അനില്‍ അക്കര എംഎല്‍എ ആരോപിക്കുന്നു. പദ്ധതിയില്‍ ലൈഫ് മിഷനോ സര്‍ക്കാരിനോ പങ്കില്ലെന്നും റെഡ് ക്രസന്റിനാണ് എല്ലാ അനുമതിയെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയിരിക്കുന്നത് ലൈഫ് മിഷനാണെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി അനില്‍ പറഞ്ഞു. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ സര്‍ക്കാരിനും ഈ പദ്ധതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. സ്വപ്നാ സുരേഷ് തനിക്ക് ഈ പ്രോജക്ടില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന് വെളിപ്പെടുത്തിയിരുന്നു.

വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി.മൊയ്തീന്റെ പ്രദേശത്താണ് ഇത് നടക്കുന്നത്. അതുകൊണ്ടു സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും പറയാനാകില്ലെന്നും അനില്‍ അക്കരെ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിദേശ ഏജന്‍സിയായ റഡ് ക്രസന്റിനു ഫ്‌ളാറ്റ് നിര്‍മ്മാണാനുമതി നല്‍കിയപ്പോള്‍ 1 കോടി രൂപ കമ്മിഷന്‍ കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതോടെയാണു നിര്‍മ്മാണം വിവാദമായത്. സിപിഐ ലോക്കല്‍ സെക്രട്ടറിയില്‍നിന്നും വാങ്ങിയ ഭൂമിയില്‍ കെട്ടിടം പണിയുന്നതിനു ലൈഫ് മിഷനാണു നിര്‍മ്മാണാനുമതി കരസ്ഥമാക്കിയത്. ഒരിടത്തും റെഡ് ക്രസന്റിന്റെ പേരില്ല. ഇതാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും റെഡ് ക്രസന്റിനു കേന്ദ്രാനുമതിയോടെ അനുമതി പത്രം നല്‍കണം. വിദേശ ഏജന്‍സിക്കു സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ രാജ്യത്തു കെട്ടിടം നിര്‍മ്മിക്കാനാകില്ലെന്നു അനില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ പെര്‍മിറ്റ് ലൈഫ് മിഷന്റെ പേരിലാണ്. മുഖ്യമന്ത്രി പറഞ്ഞത് ലൈഫ് മിഷന് പങ്കില്ലെന്നാണ്. റെഡ് ക്രസന്റുമായുള്ള സര്‍ക്കാരിന്റെ കരാര്‍ വെളിപ്പെടുത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

റെഡ് ക്രസന്റ് വഴി ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭൂമി വാങ്ങിയതിലും നിര്‍മ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്‌ക്രോസ് വഴിയാണ്. കേന്ദ്രസര്‍ക്കാര്‍ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനില്‍ അക്കര കത്തില്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category