1 GBP = 99.40INR                       

BREAKING NEWS

ലോകം മുഴുവന്‍ റഷ്യയുടെ കോവിഡ് വാക്സിന്‍ ആഘോഷിക്കുമ്പോഴും ആശങ്കകളും ശക്തം; ഭയപ്പെടുത്തുന്നതും വിഡ്ഡിത്തവുമെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി; ആരോഗ്യ ഗവേഷണ രംഗത്ത് വ്യത്യസ്ത അഭിപ്രായം ശക്തം; റഷ്യയുടെ വാക്‌സിന്‍ സുരക്ഷിതമോ എന്ന കാര്യത്തില്‍ പരിശോധന അനിവാര്യം, പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടറും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാനുള്ള വാക്സിന്‍ റഷ്യ വികസിപ്പിച്ചെടുത്തെന്ന് വാര്‍ത്ത പുറത്തുവന്നതോടെ ലോകം മുഴുവന്‍ ആഹ്ലാദം ഉടലെടുത്തിട്ടുണ്ട്. എന്ന് ഈ വാക്സിന്‍ ലോകവ്യാപകമായി ലഭ്യമാകും എന്നതു സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. അതേസമയം റഷ്യ വാക്സിന്‍ പുറത്തിറക്കിയത് എല്ലാം മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് എന്ന് അവര്‍ അവാകാശപ്പെടുമ്പോഴും സംശയം ഇക്കാര്യത്തില്‍ ഉയരുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ക്ക് ഇക്കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ക്ലിനിക്കല്‍ ട്രെയല്‍ നടത്തുന്നവര്‍ റഷ്യയുടെ നീക്കത്തില്‍ ആശങ്കാകുലരാണ് താനും.

വളരെ ഭയപ്പെടുത്തുന്നതും അപകടകരവുമായ നീക്കം എന്നാണ് ഇതേക്കുറിച്ച് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ ഡാനിയേല്‍ സാല്‍മണ്‍ അഭിപ്രായപ്പെടുന്നത്. വാക്സിന്റെ മൂന്നാം ഘട്ട ട്രയല്‍ നടത്താതെയാണ് മരുന്നു പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് ഇവര്‍ സാല്‍മണ്‍ ആരോപിക്കുന്നത്. ഇത് മനുഷ്യരില്‍ എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയും അഭിപ്രായപ്പെടുന്നു. കഴിഞ്ഞദിവസമാണ് ലോകത്ത് ആദ്യമായി റഷ്യയില്‍ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകമൊട്ടാകെ കൊഴുക്കുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

'റഷ്യയുടെ വാക്‌സിന്‍ വിജയകരമാണെങ്കിലും ഇത് സുരക്ഷിതമാണോ, ഫലപ്രാപ്തി ഉണ്ടോ എന്നി കാര്യങ്ങള്‍ ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും നോക്കേണ്ടതുണ്ട്. വാക്‌സിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടോ, സുരക്ഷ നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയ്ക്ക് വലിയ തോതില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ഉണ്ട്' - ഗുലേറിയ പറയുന്നു.

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്‌സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കി. ഈ പശ്ചാത്തലത്തിലാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

കോവിഡ് മഹാമാരി ലോകം മുഴുവന്‍ ശമനമില്ലാതെ തുടരുന്നതിനിടെയാണ് റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്. തന്റെ മകളില്‍ ഇത് പരീക്ഷിച്ചതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിന് റഷ്യ 'സ്പുട്‌നിക് വി' എന്നാണ് പേരിട്ടിരിക്കുന്നത്. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്നാണ് പേരിട്ടിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലയ്ക്കും കോവിഡനെതിരെയുള്ള ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമര്‍ശിക്കുന്നുവെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരെ ആദ്യ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയ വാക്‌സിന്റെ രാജ്യ വ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ വ്യക്തമാക്കിയിരുന്നു.

വാക്‌സിന്റെ പരീക്ഷണഘട്ടത്തില്‍ കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ ശേഷി തീര്‍ക്കുന്നതില്‍ വാക്‌സിന്‍ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പുടിന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്്‌സിന്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തിയത്. വാക്‌സിന്‍ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അപകടകരമായ പരിധിയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മ്മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.

വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category