1 GBP = 94.80 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ നോട്ടിംങാമിലെ സിബിന്‍, സിയോണ സഹോദരങ്ങള്‍ക്കൊപ്പം സാന്ദ്ര ഷാജുവും, ഡാനിയല്‍ ജോസും, തോമസ് റ്റെബിയും

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്കായി പാട്ടിന്റെ കലവറ തുറക്കാനെത്തുന്നത് നോട്ടിംഗ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സിബിന്‍ സിജു, സിയോണ സിജു എന്നിവര്‍ക്കൊപ്പം സാന്ദ്ര ഷിജു, ഡാനിയല്‍ ജോസ്, തോമസ് റ്റെബി എന്നീ കൗമാര പ്രതിഭകളാണ്.


സിബിന്‍ - കീബോര്‍ഡ്, സിയോണ - ഫ്‌ളൂട്ട്, നല്ലൊരു ഗായിക കൂടിയായ സാന്ദ്ര - കീബോര്‍ഡ്, തോമസ് - ഡ്രംസ്, ഡാനിയല്‍ - ഡ്രംസ് എന്നീ സംഗീതോപകരണങ്ങളുമായി അരങ്ങ് തകര്‍ക്കാനെത്തുമ്പോള്‍ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' പ്രേക്ഷകര്‍ക്ക് അതൊരു നവ്യാനുഭവമായിരിക്കും എന്ന് നിസ്സംശ്ശയം പറയാം.

സംഗീതത്തോടുള്ള അഭിനിവേശം പൈതൃകമായി പകര്‍ന്ന് കിട്ടിയ സിബിന്‍, സിയോണ സഹോദരങ്ങള്‍ യു കെ യിലെ അറിയപ്പെടുന്ന ഗായകനായ നോട്ടിംഗ്ഹാമിലെ സിജു സ്റ്റീഫന്റേയും ബിന്ദു സിജുവിന്റേയും മക്കളാണ്. വളരെ ചെറിയ പ്രായം മുതല്‍ കീബോര്‍ഡ് പരിശീലിക്കാന്‍ തുടങ്ങിയ സിബിന്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 12 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ സിബിന്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച് കൊയറിലും സജീവാംഗമാണ് ഈ 17 വയസ്സ്‌കാരന്‍.

സിബിന്റെ ഇളയ സഹോദരി സിയോണ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളില്‍ നിന്നും ഫ്‌ളൂട്ടില്‍ പരിശീലനം നേടുന്ന സിയോണ ഇതിനോടകം ഗ്രേഡ് 1 പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫ്ളൂട്ടില്‍ കടുത്ത പരിശീലനം തുടരുന്ന ഈ 13 വയസ്സ്‌കാരി നിരവധി വേദികളില്‍ ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

നോട്ടിംഗ്ഹാമിലെ ഷാജു തോമസ് - ഷാന്റി ഷാജു ദമ്പതികളുടെ മകളാണ് 12 കാരിയായ സാന്ദ്ര. നല്ലൊരു ഗായിക കൂടിയായ സാന്ദ്ര കീബോര്‍ഡിലും തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാമിലെ ബെക്കെറ്റ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ സാന്ദ്ര ചര്‍ച്ച് കൊയറിലെ സജീവാംഗമാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകളും ബൈബിള്‍ കലോത്സവവും ഉള്‍പ്പടെ നിരവധി വേദികളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം തേടുന്ന തോമസ് റ്റെബി നോട്ടിംഗ്ഹാമിലെ റ്റെബി തോമസ് - ജോയ്‌സ് ജേക്കബ്ബ് ദമ്പതികളുടെ മകനാണ്. സ്‌കൂളിലും പ്രൈവറ്റായും ഡ്രംസില്‍ പരിശീലനം നേടുന്ന തോമസ് നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ ഡ്രംസില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ 15 വയസ്സ്‌കാരന്‍.

നോട്ടിംഗ് ഹാമിലെ മനോജ് ജോസ് - ഷീന ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ് ഡാനിയല്‍. ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം നേടുന്ന ഡാനിയല്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ഈ 14 വയസ്സ്‌കാരന്‍ സ്‌കൂളില്‍ നിന്നും പ്രൈവറ്റായിട്ടും ഡ്രംസില്‍ പരിശീലനം തുടരുന്നു. ഈ നാല് കുടുംബങ്ങളും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ (NMCA) സജീവാംഗങ്ങളാണ്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category