kz´wteJI³
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളില്‍ കൊറോണ പ്രതിസന്ധി മൂലം ഏറ്റവുമധികം തകര്‍ച്ച അനുഭവിക്കുന്നത് ബ്രിട്ടന് ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മൊത്തം ആഭ്യന്തര ഉദ്പാദനം അഞ്ചില്‍ ഒന്നായി കുറഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍. രോഗവ്യാപ്നം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തിലായിരുന്ന ജൂണ്‍ മാസത്തില്‍ സമ്പദ്ഘടന 20.4 ശതമാനത്തോളം ചുരുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെട്ടിട നിര്‍മ്മാണം, സേവനം, ഉത്പാദനം തുടങ്ങിയ മേഖലകളിലെല്ലാം തകര്‍ച്ച ദൃശ്യമായതോടെ ബ്രിട്ടന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയായി മാറിയിരിക്കുകയാണിത്.
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച വന്നതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായിരിക്കുന്നു. സമ്പദ്ഘടന ആദ്യത്തെ മൂന്ന് മാസങ്ങളില്‍ 2.2 ശതമാനം താഴ്ന്ന്, ഇപ്പോള്‍ 2003 ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 100 വര്‍ഷങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടന് അനുഭവിക്കുന്നത്, മാത്രമല്ല, ജി 7 രാഷ്ട്രങ്ങളിലെ മറ്റേതൊരു രാജ്യത്തേക്കാള്‍ കഠിനമായ തകര്‍ച്ചയും.
എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 8.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായത് ചെറിയൊരു പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. എന്നിരുന്നാലും കെട്ടകാലം ഒഴിഞ്ഞുപോയിട്ടില്ലെന്നാണ് ചാന്‍സലര്‍ ഋഷി സുനക് പറയുന്നത്. ഇനിയും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. സമ്പദ്വ്യവസ്ഥക്ക് ഒരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കുവാന്‍ പരമാവധി പേര് ഓഫീസുകളില്‍ ജോലിക്ക് പോകുവാന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞു. എന്നിരുന്നാലും ഭാവിയില്‍ മെച്ചപ്പെട്ട നിക്ഷേപത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ മാസത്തില്‍ കടകള്‍ തുറക്കുകയും ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ സമ്പദ്ഘടന ഒരു തിരിച്ചു വരവ് ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണിലെ ജി ഡി പി കോറണയെത്തുന്നതിന് മുന്‍പുള്ള ഫെബ്രുവരിയിലെ ജി ഡിപിയുടെ ആറിലൊന്ന് മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളൂ.
ഉദ്പാദനക്ഷമത വളരെയധികം കുറഞ്ഞിട്ടുണ്ട്. കൊറോണാ നിയന്ത്രണങ്ങള്‍ തൊഴിലിടങ്ങളിലും നടപ്പാക്കിയതാണ് ഇതിന് ഒരു കാരണം. അതേ സമയം ഹോസ്പിറ്റാലിറ്റി മേഖല വന്‍തിരിച്ചടി നേരിടുകയുമാണ്. അതായത്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചതു പോലുള്ള പതനം തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ സുപ്രധാന സാമ്പത്തിക ശക്തികളില്‍ ഏറ്റവും മോശം സമ്പദ്ഘടനയായി മാറിയിരിക്കുകയാണ് ബ്രിട്ടന്.
ഇതിന് ഒരു കാരണം ബ്രിട്ടന്റെ സാമ്പത്തിക ഘടന വലിയൊരു അളവില്‍ ഉപഭോക്താക്കളുടെ പണം ചെലവഴിക്കാനുള്ള കഴിവിനെ ആശ്രയിക്കുന്നു എന്നതാണ്. ദമ്പതിമാര്‍ രണ്ടുപേരും ജോലി ചെയ്തിരുന്നിടത്ത്, ലോക്ക്ഡൗണ്‍ വന്നതോടെ പലര്‍ക്കും കുട്ടികളെ നോക്കുവാനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇത് ബ്രിട്ടനിലെ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം വരുന്ന മദ്ധ്യവര്‍ത്തി വിഭാഗത്തിലെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ലോക്ക്ഡൗണ്‍ കാലം മുതല്‍ 7,30,000 പേരുടെ കുറവുണ്ടായിട്ടുണ്ട് എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്.
മൊത്തം പ്രവര്‍ത്തി സമയം അഞ്ചിലൊന്നായി കുറഞ്ഞു. ഇത് ഉദ്പാദന പ്രക്രിയയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് ചില മേഖലകളില്‍ വലിയ അളവില്‍ ഉണ്ടായിട്ടുള്ള തൊഴില്‍ നഷ്ടം. ഇതും ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുവാന്‍ ഇടയാക്കി. ഈ പ്രതിസന്ധി മഞ്ഞുമലയുടെ അഗ്രഭാഗം മാത്രമാണെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോക്ക്ഡൗണിന്റെ വിപരീത ഫലങ്ങളില്‍ ചിലതൊക്കെ സര്‍ക്കാര്‍ സഹായങ്ങള്‍ കൊണ്ട് ഇതുവരെ മൂടിവയ്ക്കാന്‍ ആയിട്ടുണ്ട്. എന്നാല്‍, ആ സഹായങ്ങള്‍ അവസാനിക്കുമ്പോള്‍ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.
പുറത്തുപോയി ഭക്ഷണം കഴിക്കുക, സിനിമയ്ക്ക് പോവുക, ഷോപ്പിംഗിന് പോവുക തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ കുറഞ്ഞതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയാറാനുള്ള നടപടികള്‍ വരുന്ന വസന്തകാല ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും ശക്തമാകാന്‍ തുടങ്ങുകയും, ബ്രിട്ടന് തന്നെ കോറോണയുടെ രണ്ടാം വരവിന്റെ നിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് ചാന്‍സലര്‍ തയ്യാറായില്ല.
നേരത്തേ ബ്രിട്ടന്റെ സമ്പദ്ഘടന 9.5 ശതമാനം ചുരുങ്ങുമെന്നും ഏകദേശം പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കുകയും, വീണ്ടും പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുകയും ചെയ്താല്‍ സ്ഥിതിഗതികള്‍ ഇനിയും മോശമാകും. ബ്രിട്ടന്റെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ല എന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam