1 GBP = 93.20 INR                       

BREAKING NEWS

പോസിറ്റീവ് ആയ ശേഷം 28 ദിവസത്തിനുള്ളില്‍ മരിച്ചവരെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി; യുകെയിലെ കോവിഡ് മരണ സംഖ്യ 5,000 കുറഞ്ഞു 41,000 ആയി; ദിവസം 1000 ത്തില്‍ അധികം പുതിയ രോഗികള്‍ തുടര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം 28 ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞവരുടെ പേരുകള്‍ മാത്രം കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന്, ബ്രിട്ടനിലെ മൊത്തംകോവിഡ് മരണങ്ങളില്‍ 5,000 എണ്ണം കുറഞ്ഞു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് ഒരു പുനഃപരിശോധന നടത്തിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആണ് ഈ നടപടി കൈക്കൊണ്ടത്.

ഇതനുസരിച്ച്, രോഗം സ്ഥിരീകരിച്ചതിന് ശേഷം 28 ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞവരുടെ എണ്ണം 41,329 ആണ്. ഇതായിരിക്കും ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. നേരത്തേ ബ്രിട്ടന്റെ ഔദ്യോഗിക കണക്ക് പ്രകാരം ബ്രിട്ടനിലെ കോവിഡ് മരണങ്ങളുടെ എണ്ണം 46,706 ആയിരുന്നു.അതേസമയം, യു കെ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ട് കാണിക്കുന്നത കോവിഡ് 19 മരണകാരണമായി കാണിച്ചിട്ടുള്ള 56,800 മരണങ്ങള്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്.

ഇന്നലെ, തുടര്‍ച്ചയായ മൂന്നാം ദിവസവും 1000 ത്തില്‍ അധികം പേര്‍ക്ക് ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചതിനിടയിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ഒരിക്കല്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, പിന്നെ എപ്പോള്‍ മരണം നടന്നാലും, അതൊരു അപകട മരണമാണെങ്കില്‍ പോലും കോവിഡ് മരണമായി കണക്കാക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അതുകൊണ്ടാണ് അത്തരം മരണങ്ങളുടെ എണ്ണംപ്രസിദ്ധപ്പെടുത്തുന്നതിനോടൊപ്പം, രോഗം സ്ഥിരീകരിച്ചതിന് 28 ദിവസത്തിനുള്ളില്‍ നടക്കുന്ന മരണം, 60 ദിവസത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളുടെ എണ്ണം എന്നീ രണ്ട് വിവരങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ നേരത്തേ തീരുമാനിച്ചത്.

കഴിഞ്ഞ ഏഴ് ആഴ്ച്ചകളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗവ്യാപന സംഖ്യയാണ് ഇന്നലെ കണ്ടത്. 1,148 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്കും ഇന്നലെ ഉയര്‍ന്നു. ഇന്നലെ കൂടി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നതോടെ പ്രതിദിന ശരാശരി ജൂണില്‍ ലോക്ക്ഡൗണ്‍ കാലത്തേതിനോട് സമമായിട്ടുണ്ട്. അതുപോലെ പ്രതിവാര ശരാശരിയും ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് 2 ന് അവസാനിച്ച വാരത്തില്‍, 1 ലക്ഷം പേരില്‍ 11.9 പേര്‍ക്ക് എന്ന കണക്കിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു മുന്‍പത്തെ വാരം ഇത് 8.8 ആയിരുന്നു.

അതിനിടയില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നത് കടുത്ത ആശങ്കക്ക് ഇടയാക്കുന്നുണ്ട്. 5 നും 15 നും ഇടയിലുള്ള കുട്ടികളുടെ പ്രതിവാര ശരാശരിയില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 1 ലക്ഷം കുട്ടികളില്‍ 2.8 ശതമാനം പേര്‍ക്ക് രോഗബാധ എന്നത് 3.7 എന്നായി വര്‍ദ്ധിച്ചു. അടുത്തമാസം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഇത് ഏറെ ഭീതി ഉണര്‍ത്തുന്ന ഒന്നാണ്. അതേസമയ വൃദ്ധര്‍ക്കിടയിലെ രോഗവ്യാപന നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category