1 GBP = 93.20 INR                       

BREAKING NEWS

അബര്‍ഡീന്‍- ഗ്ലാസ്ഗോ ട്രെയിന്‍ അപകടത്തില്‍ പെട്ടു മരിച്ചത് മൂന്നു പേര്‍; ആറ് യാത്രക്കാര്‍ മാത്രമുള്ള ട്രെയിനിലെ അപകടത്തില്‍ നടുങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബര്‍ഡീനിനടുത്ത് ഒരു സ്‌കോട്ട് റെയില്‍ പാസഞ്ചര്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും അടക്കം മൂന്നുപേര്‍ മരണമടഞ്ഞു. ഡ്രൈവര്‍ ബ്രെറ്റ് മെക്കള്ളൊ, കണ്ടക്ടര്‍ ഡൊണാള്‍ഡ് ഡിന്നീ എന്നിവരെ കൂടാതെ ഇനിയും തിരിച്ചറിയാത്ത ഒരു യാത്രക്കാരനുമാണ് മരണമടഞ്ഞത്. അബര്‍ഡീന്‍ഷയറിലെ സ്റ്റോണ്‍ഹെവനടുത്തുള്ള കാര്‍മോണ്ടിലെ ഒരു പ്രളയബാധിത പ്രദേശത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

ഇന്നലെ രാവിലെ 9.40 ന് നടന്ന അപകടത്തില്‍ മറ്റ് ആറുപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. മുപ്പതോളം എമര്‍ജന്‍സി വാഹനങ്ങളും ഒരു എയര്‍ ആമ്പുലന്‍സും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. റെയില്‍വേയില്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ജോലിചെയ്യുകയാണ് മെക്കള്ളോ. അദ്ദേഹത്തിന്റെ പിതാവ് താമസിക്കുന്നത് അപകടസ്ഥലത്തിന് തൊട്ടടുത്താണ്. ഭര്‍ത്താവ് ട്രെയിന്‍ അപകടത്തില്‍ മരിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി സ്ഥിരീകരിച്ചു.

കണ്ടക്ടര്‍ ഡിന്നിയുടെ മരണം അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. ഡൊണാള്‍ഡ് ഡിന്നീ ഇനി തങ്ങളുടെ കൂടെയില്ലെന്ന കാര്യം ആലോചിക്കാന്‍ വയ്യ എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ക്ലാസ്സ് 43 ഇന്റര്‍ 7 സിറ്റി ട്രെയിനില്‍ ആറ് ക്രൂ അംഗങ്ങളും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അബര്‍ഡീനില്‍ നിന്നും ഗ്ലാസ്ഗോ ക്യുന്‍ സ്ട്രീറ്റിലേക്ക് യാത്ര തിരിച്ച ട്രെയിന്‍ കാര്‍മോണ്ടിനടുത്ത് ചെറിയൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിയതായി പറയപ്പെടുന്നു.

പിന്നീട് അത് വടക്കുദിശയിലേക്ക് മടക്കയാത്ര ആരംഭിച്ചു. തെക്ക് ദിശയിലേക്കുള്ള ട്രെയിനുകള്‍ക്ക് പോകാനുള്ള പാളത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ച ശേഷമാണ് അത് വടക്കുദിശയിലേക്കുള്ള ട്രെയിനുകള്‍ക്കായുള്ള പാളത്തിലേക്ക് മാറിയത്. അവിടെ മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഫലമായി ട്രെയിന്‍ പാളം തെറ്റുകയുമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് അബര്‍ഡീനില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. സ്‌കോട്ട് റെയിലില്‍ മിക്കയിടങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ അബര്‍ഡീനില്‍ കഴിഞ്ഞയാഴ്ച്ച പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഉരുള്‍പൊട്ടല്‍ മൂലം ട്രെയിന്‍ നിര്‍ത്തുകയും പിന്നീട് പുറകോട്ട് പോകുമ്പോള്‍ മറ്റൊരു ഉരുള്‍ പൊട്ടല്‍ സംഭവിക്കുകയുമായിരുന്നു എന്നാണ് റെയില്‍വേ വക്താവ് അറിയിച്ചത്. എഞ്ചിനും നാലു ബോഗികളും അടങ്ങിയ ട്രെയിനിന്റെ എഞ്ചിനും മൂന്നു ബോഗികളും പാളം തെറ്റിയതായാണ് വിവരം. പാളം തെറ്റിയ ട്രെയിനില്‍ ചെറിയ തോതില്‍ അഗ്‌നിബാധയുണ്ടായതായി ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്‍ വക്താക്കള്‍ അറിയിച്ചു.

ട്രെയിന്‍ അപകടത്തില്‍ എലിസബത്ത് രാജ്ഞി അനുശോചനം രേഖപ്പെടുത്തി. പേമാരി മൂലമാണ് അപകടമുണ്ടായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം, കനത്ത മഴ സ്‌കോട്ട്ലാന്‍ഡിലെ ഗതാഗത സംവിധാനങ്ങളെ അപകടകരമാം വിധം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2007 ഫെബ്രുവരിയില്‍ കമ്പ്രിയയില്‍ നടന്ന, 89 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം ഇതാദ്യമായാണ് സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു ട്രെയിന്‍ അപകടത്തില്‍ മരണം സംഭവിക്കുന്നത്.

ട്രെയിന്‍ അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൃത്യമായ കാരണങ്ങള്‍ എന്താണെന്നറിയാല്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category