1 GBP = 99.40INR                       

BREAKING NEWS

പാക്കിസ്ഥാനി ഡോക്ടറെ പ്രണയിച്ച ഡയാന പാക്കിസ്ഥാനിലേക്ക് താമസം മാറ്റാന്‍ ആലോചിച്ചു; ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ ജമീനയുമായി പലതവണ ചര്‍ച്ച ചെയ്തു; ഡയാനാ രാജകുമാരി പാക്കിസ്ഥാനി ആവാതെ പോയ കഥയുമായി പുതിയ ഡോക്യുമെന്ററി

Britishmalayali
kz´wteJI³

ചാനല്‍ 5 ല്‍ വന്ന ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ കാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുന്ന ഈവ് പോളാര്‍ഡ് പറഞ്ഞത് താന്‍ ഏറെ പ്രണയിച്ചിരുന്ന പാക്കിസ്ഥാന്‍ ഡോക്ടര്‍ ഹസ്നത് ഖാനുമൊത്ത് ജീവിക്കുവാന്‍ പാക്കിസ്ഥാനിലേക്ക് താമസം മാറ്റാന്‍ ഡയാന രാജകുമാരി ആലോചിച്ചിരുന്നു എന്നാണ്. ഹാരിയുടേയും മേഗന്റേയും ജീവിത കഥ പുസ്തകമാക്കിയതിനു പുറകെ എത്തിയ ''ഡയാന: ഹേര്‍ ലാസ്റ്റ് സമ്മര്‍'' എന്ന ഈ ഡോക്യുമെന്ററി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് വീണ്ടും വാര്‍ത്തകളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരമായിരുന്ന, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ജെമീന ഗോള്‍ഡ്സ്മിത്തുമായി ഇക്കാര്യം വളരെ വിശദമായി ഡയാന ചര്‍ച്ച ചെയ്തിരുന്നു എന്നും ഈവ് പോളാര്‍ഡ് വെളിപ്പെടുത്തുന്നു. 1995-ല്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ച ജമീന 2004 വരെ ലാഹോറിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ മോചനം നേടിയ ജെമീന പിന്നീട് ലണ്ടനില്‍ തിരികെ എത്തി.

മുന്‍ വെയില്‍സ് രാജകുമാരി ഒരു പാക്കിസ്ഥാനി ഡോക്ടറെ വിവാഹം കഴിച്ച് പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കും എന്ന കാര്യം നമ്മള്‍ ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അത് ഒരു സത്യമാണെന്നായിരുന്നു ഈവ് പൊളാര്‍ഡ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ജമീനയെ പോലെ തനിക്കും പാക്കിസ്ഥാനില്‍ കഴിയാനാകുമോ എന്ന കാര്യം ജമീനയോട് വളരെയധികം സംസാരിച്ചിരുന്നു.

1997-ലെ വേനല്‍ക്കാലത്ത് ജമീനയോടൊപ്പം ജമീനയുടെ പിതാവിന്റെ സ്വകാര്യ ജെറ്റില്‍ അവര്‍ ഇരുവരും ലാഹോറിലേക്ക് പോയിരുന്നതായും ഈവ് വെളിപ്പെടുത്തുന്നു. അവിടെയെത്തിയ ഡയാന ഹസ്നത് ഖാന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധം എന്നും രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിച്ച ഡോക്ടര്‍ക്ക് ഇത് ഇഷ്ടമായില്ല എന്നും ഈവ് വെളിപ്പെടുത്തുന്നു. ഈ സന്ദര്‍ശനത്തോടെ ബന്ധത്തെ കുറിച്ചുള്ള വിവരം പുറത്തായത് ഡോക്ടറെ അസ്വസ്ഥനാക്കി.

ഈ യാത്രയ്ക്ക് മുന്‍പായി ഡയാനയുമായി ഏറെ അടുപ്പമുള്ള ചിലര്‍ക്ക് മാത്രമേ ഈ ബന്ധത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിലൊരാളായിരുന്നു കൊട്ടാരത്തിലെ പാചകക്കാരനായ പോള്‍ ബറെല്‍. അയാള്‍ പലപ്പോഴും ഹസ്നതിനെ തന്റെ കാറിന്റെ ഡിക്കിയിലും പുറം സീറ്റില്‍ മൂടിപ്പുതപ്പിച്ചുമൊക്കെ കൊട്ടാരത്തിനകത്തേക്ക് ഒളിച്ചു കടത്തിയിട്ടുണ്ടത്രെ. പോള്‍ ബറെല്‍ തന്നെയാണ് ഡോക്യുമെന്ററിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായതിനാല്‍, കാവല്‍ നില്‍ക്കുന്നവര്‍ അയാളുടെ കാര്‍ പരിശോധിക്കാറില്ല. പിന്നീട് കൊട്ടാരത്തിന്റെ പുറം വാതിലിലൂടെയാണ് ഹസ്നത് ഖാനെ കൊട്ടാരത്തിനകത്ത് എത്തിക്കാറുള്ളതെന്നും അയാള്‍ പറഞ്ഞു.

ഡയാനക്ക് ഒരു പാക്കിസ്ഥാനി ഹൃദ്രോഗ വിദഗ്ദനുമായി പ്രണയമുണ്ടായിരുന്നതായി ഡയാനയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുന്‍ ബി ബി സി കറസ്പോണ്ടന്റ് ജെന്നീ ബോണ്ട് പറയുന്നു. എന്നാല്‍ അത് സത്യമാണോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു. ഒരിക്കല്‍ കൊട്ടാരം വിട്ട് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കാണുവാന്‍ പോയതായി ഡയാന ഒരിക്കല്‍ പറഞ്ഞിരുന്നു എന്നതും അവര്‍ ഓര്‍ത്തെടുത്തു.

പിന്നീട് പൊതുജന ശ്രദ്ധയാകര്‍ഷിച്ചതോടെ ഡോക്ടര്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ ബന്ധം തകര്‍ന്നതിന് ശേഷമാണ് ഡയാന ഫ്രാന്‍സിലേക്ക് പോയത്. ഹാരോഡ്സ് ഉടമ മുഹമ്മദ് അല്‍ ഫയദിനും പുത്രന്‍ ഡോഡി ഫയദിനുമൊക്കം സമയം ചെലവഴിക്കുവാനായിരുന്നു യാത്ര. മാസങ്ങള്‍ക്ക് ശേഷമുണ്ടായ കാറപകടത്തില്‍ ഡയാനക്കൊപ്പം ഡോഡിയും മരണമടഞ്ഞു.

സെയിന്റ് ട്രോപ്സിലെ ഡയാനയുടെ അവസാന ദിനങ്ങളെ കുറിച്ച് പോള്‍ ബറെല്‍ പറയുന്നത്, അക്കാലത്ത് ധാരാളം പാപ്പരാസി ഫോട്ടോകള്‍ എടുക്കുവാന്‍ ഡയാന അനുവദിച്ചിരുന്നു എന്നാണ്. ഹസ്നത് അതൊക്കെ കാണും എന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. ഓരോ തവണയും തന്നെ വിളിച്ച് ഹസ്നതിനെ കണ്ടുവോ എന്നും അയാള്‍ തന്റെ ഫോട്ടോകള്‍ കണ്ടുവോ എന്നും ചോദിക്കാറുണ്ടായിരുന്നതായും പോള്‍ പറഞ്ഞു. ഡോഡിയെ പോലൊരാളോട് ഡയാന അടുത്തതില്‍ ഹസ്നത് ഖാന് ദേഷ്യമായിരുന്നു എന്നും പോള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category