1 GBP = 99.40INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ കാലത്ത് മക്കള്‍ക്ക് പഠിക്കാന്‍ സൗജന്യമായി ലാപ്ടോപ് കിട്ടിയേക്കും; നിങ്ങള്‍ക്ക് യോഗ്യത ഉണ്ടോ എന്നറിയാന്‍ ഇതുവായിക്കുക

Britishmalayali
kz´wteJI³

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള്‍ നല്‍കുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പ് വിപുലീകരിക്കുകയാണ്. 1,50,000 പേര്‍ക്കുകൂടി ലാപ്ടോപ് നല്‍കുവാനാണ് പുതിയ പദ്ധതി. ഇതിനായി നിങ്ങളുടെ കുട്ടിക്ക് യോഗ്യതയുണ്ടോ എന്നറിയുവാന്‍ ഇത് വായിക്കുക. വീടുകളില്‍ ഇരുന്ന് പഠനം തുടരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പ്രാദേശിക ലോക്ക്ഡൗണുകള്‍ കാരണവും മറ്റ് പ്രതിസന്ധികള്‍ മൂലവും കഷ്ടത അനുഭവിക്കുന്ന അവശവിഭാഗത്തില്‍ പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കായി 1,50,000 ലാപ്ടോപുകള്‍ കൂടി വിതരണം ചെയ്യുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും വിദ്യാഭ്യാസം തുടരാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുവാനായി ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയുടെ വിപുലീകരണമാണ് ഈ പദ്ധതി.

മൂന്നാം വര്‍ഷം മുതല്‍ 11-ാം വര്‍ഷം വരെ പഠിക്കുന്ന (7 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍) വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബത്ത് ലാപ്ടോപില്ലെങ്കില്‍ ഈ സൗജന്യ ലാപ്ടോപിന് അര്‍ഹതയുണ്ടായിരിക്കും. ഇതിനായി അപേക്ഷിക്കുവാന്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടുക എന്നതാണ്. നിങ്ങളുടെ സാഹചര്യം വിലയിരുത്തിയ ശേഷം ലാപ്ടോപ് അത്യാവശ്യമാണെങ്കില്‍ സ്‌കൂളുകാര്‍ ഓര്‍ഡര്‍ ചെയ്യും.

വായ്പാ അടിസ്ഥാനത്തിലായിരിക്കും ഈ ലാപ്ടോപ് നല്‍കുക. അതായത് ആവശ്യം കഴിഞ്ഞാല്‍ ഇത് സ്‌കൂളിനേയോ ലോക്കല്‍ കൗണ്‍സിലിനേയോ തിരിച്ചേല്‍പ്പിക്കണം. കൊറോണാ പ്രതിസന്ധിയില്‍ കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ പൂര്‍ണ്ണ സമയ സ്‌കൂളുകള്‍ ആരംഭിക്കുകയാണെങ്കിലും പല കാരണങ്ങളാലും സ്‌കൂളില്‍ എത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരെ ഉന്നംവച്ചുകൊണ്ടുള്ളതാണ് ഇത്.

ആര്‍ക്കാണ് സൗജന്യ ലാപ്ടോപിനുള്ള അര്‍ഹത?
സൗജന്യ ലാപ്ടോപ്പുകള്‍ക്ക് അപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടില്‍ മറ്റൊരു ലാപ്ടോപ് ഉണ്ടായിരിക്കരുത് എന്നതുതന്നെയാണ്. മറ്റു നിബന്ധനകള്‍ താഴെ കൊടുക്കുന്നു.
  • ഒരു സാമൂഹ്യ പ്രവര്‍ത്തകനോടൊപ്പമുള്ള കുട്ടി
  • കെയര്‍ ലീവേഴ്സ്
  • അവശതയനുഭവിക്കുന്ന, പത്താം വര്‍ഷ വിദ്യാര്‍ത്ഥി, അടുത്ത വര്‍ഷം ജി സി എസ് ഇ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നയാള്‍
  • ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരു ഉപകരണം വീട്ടിലില്ല.
  • ഇന്റര്‍നെറ്റ് ഉപയോഗിക്കന്‍ ഉതകുന്ന ഒരു ഉപകരണം വീട്ടിലുണ്ട് പക്ഷെ അത് മറ്റൊരാള്‍ കൂടി ഉപയോഗിക്കുന്നുണ്ട്.
  • സ്മാര്‍ട്ട് ഫോണ്‍ അല്ലാതെ മറ്റൊരു ഇന്റര്‍നെറ്റ് ഉപകരണവുമില്ല
  • ആരോഗ്യ വിഭാഗത്തിന്റെ ഉപദേശമനുസരിച്ച്, രോഗ പ്രതിരോധ പ്രക്രിയയിലാണ്
  • പ്രാദേശിക ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകുവാന്‍ കഴിയുന്നില്ല
ലാപ്ടോപ്പ് ലഭിക്കാന്‍ എത്ര സമയം എടുക്കും?
അപേക്ഷ കിട്ടുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് ലാപ്ടോപുകള്‍ ലഭ്യമാക്കുവാനാണ് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, വിവിധ സ്ഥലങ്ങളില്‍ അതിനുള്ള സമയപരിധി വ്യത്യസ്തമായിരിക്കും. കൊറോണ ലോക്ക്ഡൗണ്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വൈകിപ്പിക്കുവാനും സാധ്യതയുണ്ട്.

16 വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികളുടെ കാര്യം എങ്ങനെയാണ്?
സൗജന്യ ലാപ്ടോപ് പദ്ധതിക്ക് പുറമേ, 16 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മറ്റൊരു പദ്ധതി കൂടിയുണ്ട്. വിദ്യാഭ്യാസം തുടരാന്‍ അനുയോജ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരിക്കുകയും, അത് വാങ്ങാന്‍ നിവര്‍ത്തിയില്ലാതെയിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 16 -19 ബഴ്സറി ഫണ്ട് വഴി സഹായത്തിന് അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിനേയോ കോളേജിനേയോ സമീപിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category