1 GBP = 93.50 INR                       

BREAKING NEWS

മിയ ടീച്ചര്‍ ചൂടാവുന്നതെന്തിന്? യുകെയിലെ മലയാളി ടീച്ചര്‍ കരുതും പോലെയല്ല ഇന്നത്തെ പരീക്ഷ ഫലമെന്ന് സര്‍ക്കാരും; നൂറുകണക്കി ന് മാതാപിതാക്കള്‍ ഇന്ന് ഉറക്കമുണരുക ആശങ്കയോടെ;എലെവല്‍ പരീക്ഷ ഫലത്തില്‍ അനേകം കുട്ടികളുടെ നെഞ്ചു പൊള്ളിയേക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാലുനാള്‍ മുന്‍പ് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം ഇന്ന് പുറത്തു വരുന്ന എ ലെവല്‍ പരീക്ഷയില്‍ 40 ശതമാനം പേര്‍ക്കെങ്കിലും പ്രതീക്ഷിച്ച വിജയം ആയിരിക്കില്ല എന്നതായിരുന്നു. സ്വാഭാവികമായും ഞെട്ടല്‍ സൃഷ്ടിക്കുന്ന വാര്‍ത്ത. കോവിഡ് തകര്‍ത്ത യുകെയില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ നിശ്ചയിച്ച ഗ്രേഡില്‍ നിന്നും പിന്നോക്കം പോകുന്ന റിസള്‍ട്ട് ആയിരിക്കും ഇന്ന് കയ്യില്‍ എത്തുക എന്ന വാര്‍ത്തയാണ് ബ്രിട്ടീഷ് മലയാളി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.

സ്വാഭാവികമായും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണവുമായി ആ ദിവസം പലരും ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ 07800 ****** എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നും മിയ (ശരിയായ പേരില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്) എന്ന് പരിചയപ്പെടുത്തിയ ഒരു ടീച്ചറും ഉണ്ടായിരുന്നു. ഈ വാര്‍ത്ത നിങ്ങള്‍ക്ക് എവിടെന്നു കിട്ടി എന്നതായിരുന്നു ടീച്ചറുടെ ചോദ്യത്തിന്റെ കാതല്‍. അതായതു ബ്രിട്ടീഷ് മലയാളി എന്തോ അപരാധം എഴുതി കൂട്ടി എന്നാണ് ടീച്ചര്‍ക്ക് ധരിപ്പിക്കാന്‍ ഉണ്ടായിരുന്നത്. 

യുകെയിലെ എല്ലാ മാധ്യമങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ എന്നതൊന്നും കേള്‍ക്കാന്‍ ടീച്ചര്‍ക്ക് താല്‍പ്പര്യമില്ല. തന്റെ മുന്‍വിധിയില്‍ നിന്നും ടീച്ചര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു അധ്യാപികയ്ക്ക് നല്‍കേണ്ട സകല മാന്യതയും നല്‍കി ഫോണ്‍ സംഭാഷണം നിര്‍ബന്ധമായി അവസാനിപ്പിക്കേണ്ടി വന്നു. താന്‍ ഏതോ മികച്ച സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപികമാരില്‍ ഒരാളാണ് എന്ന വാക്കുകളോടെ സംസാരം തുടങ്ങിയ ടീച്ചറോട് എന്നിട്ട് ഇത്രയും പ്രധാനപ്പെട്ട ഇക്കാര്യം എന്തുകൊണ്ട് അറിയാതെ പോയി എന്ന ചോദ്യമൊന്നും ടീച്ചറുടെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നില്ല. ഏതായാലും മിയ ടീച്ചറെ പോലുള്ളവര്‍ കുട്ടികള്‍ക്ക് നല്‍കിയ ഗ്രേഡ് സമ്പ്രദായത്തില്‍ അപാകതകള്‍ ഉണ്ടെന്നു കണ്ടെത്തിയാണ് അവരില്‍ 40 ശതമാനം പേരുടെ സ്‌കോര്‍ കുറയ്ക്കേണ്ടി വരും എന്ന   മുന്നറിയിപ്പ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 

പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവി അവതാളത്തിലാക്കാന്‍ കരുത്തുള്ള തീരുമാനം ഒടുവില്‍ സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഇന്നലെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ അവസാന നിമിഷം ഒരു തീരുമാനം എന്ന കാര്യത്തില്‍ സ്‌കൂള്‍ വിദ്യാഭ്യസ സെക്രട്ടറി നിക് ഗിബ്ബ് മൗനം പാലിക്കുകയാണ്. തീരുമാനം ദോഷകരമായി ബാധിക്കുന്ന കുടുംബങ്ങളോട് മാപ്പു പറയുക എന്ന കാര്യമൊന്നും സര്‍ക്കാരിന്റെ ചിന്തയില്‍ ഇല്ലെന്ന സൂചനയും നിക് പങ്കുവയ്ക്കുന്നു. ഇതോടെ കോവിഡ് പടരുന്നത് വഴി പരീക്ഷ നടക്കാതെ പോയതിന്റെ മുഴുവന്‍ പാപഭാരവും ഒന്നുമറിയാത്ത വിദ്യാര്‍ത്ഥികളുടെ തലയിലുമായി. ഇന്ന് പുറത്തു വരുന്ന ഫലത്തെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്, അപ്പോഴേക്കും ഒരു പഠന വര്‍ഷം കടന്നു പോയിരിക്കും എന്നതാണ് സത്യം. 

ഇന്ന് മികച്ച ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഭാഗ്യശാലികള്‍ ആണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പരീക്ഷ എഴുതാതെ ലഭിക്കുന്ന ഗ്രേഡ് പലരുടെയും ജീവിതത്തില്‍ ഒരു ദുരന്ത കാരണമായി മാറിയേക്കാം എന്ന മറുവശം കൂടിയുണ്ട് ഇന്നത്തെ പരീക്ഷാ ഫലത്തില്‍. മാത്രമല്ല സര്‍ക്കാര്‍ എടുത്ത തീരുമാനം യൂണിവേഴ്‌സിറ്റികളുമായി ചര്‍ച്ച ചെയ്തില്ല എന്ന പരാതിയും ശക്തമാണ്. അധ്യാപകര്‍ പരീക്ഷ ഇല്ലാതെ നല്‍കിയ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഗ്രേഡില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാകാതെയാണ് നാല്‍പതു ശതമാനം പേര്‍ക്കെങ്കിലും കുറഞ്ഞ ഗ്രേഡ് നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം.

സ്‌കോട്‌ലന്‍ഡില്‍ ഒരാഴ്ച മുന്‍പ് പുറത്തുവന്ന പരീക്ഷ ഫലത്തിലെ അപാകതകള്‍ വിലയിരുത്തിയപ്പോള്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ എങ്കിലും ഭാവി സ്വപ്നങ്ങള്‍ ഇല്ലാതാകും എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അവസാന നിമിഷത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബ്രിട്ടനിലെ മറ്റു പ്രദേശങ്ങളിലെ പരീക്ഷ ഫലത്തില്‍ അടിമുടി മാറ്റം ആവശ്യമായി വരും എന്ന തീരുമാനത്തില്‍ എത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. ഇതല്ലാതെ ഇത്തരം ഒരു തീരുമാനത്തിന് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കുവാന്‍ വിദഗ്ധര്‍ക്കും കഴിയുന്നില്ല. 

എന്നാല്‍ ഭൂരിഭാഗത്തിന്റെയും ഗ്രേഡ് കാര്യമായ മാറ്റത്തിനു വിധേയം ആകില്ല എന്നാണ് മന്ത്രിയുടെ നിലപാട്. മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതം ആക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ തീരുമാനം ഒരു വിദ്യാര്‍ത്ഥിയുടെയും യൂണിവേഴ്സിറ്റി പ്രവേശത്തെ ദോഷകരമായി ബാധിക്കില്ല എന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം എല്‍ബിസി റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഇന്ന് ഫലമറിയുന്ന എ ലെവല്‍ വിദ്യാര്‍ത്ഥികളുടെ വിജയകഥകള്‍ ബ്രിട്ടീഷ് മലയാളി നാളെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വരും വര്‍ഷങ്ങളില്‍ പരീക്ഷ എഴുതേണ്ട കുട്ടികള്‍ക്ക് ആവേശം പകരാന്‍ നിങ്ങളുടെ കുട്ടിയുടെ വിജയ ശീലങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെ ബന്ധപ്പെടാന്‍ മറക്കരുത്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളെ വിളിക്കുകയോ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category