1 GBP = 93.50 INR                       

BREAKING NEWS

കരിപ്പൂരില്‍ ഇന്ധനം അന്തരീക്ഷത്തില്‍ ബാഷ്പീകരിക്കാതെ തടഞ്ഞത് ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞത്; എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ തീയില്‍ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയന്‍ പാന്തര്‍'

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂരിലെ വിമാന അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. പക്ഷേ വിമാനം ആളികത്താത്താണ് ദുരന്തം ഒഴിവാക്കിയതെന്ന് വ്യക്തമാണ്. പത്തുകൊല്ലം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ടിലുണ്ടായതിന് സമാനമായിരുന്നു കരിപ്പൂരിലേയും അപകടം. മംഗലാപുരത്ത് വിമാനം ആളികത്തി. ഇതായിരുന്നു ദുരന്ത വ്യാപ്തി കൂട്ടിയത്. എന്നാല്‍ കോഴിക്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം കത്തിയമര്‍ന്നില്ല. ഇതിന് കാരണം 'ഓസ്ട്രിയന്‍ പാന്തര്‍' എന്നാണ് വിലയിരുത്തല്‍.

എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ തീയില്‍ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയന്‍ പാന്തര്‍' ആയിരുന്നു. പാന്തറിന്‍ഖെ അടിയന്തര ഇടപെടല്‍ വിമാനത്തെ കത്തിയമരുന്നില്‍ നിന്നും രക്ഷിച്ചു. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കോഴിക്കോട് വിമാനത്താവളത്തിലുള്ളത്. സാധാരണ വിമാനം റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ത്തന്നെ ഫയര്‍ യൂണിറ്റിനെ സക്രിയമാക്കാറുണ്ട്. വെള്ളിയാഴ്ച വിമാനം റണ്‍വേയുടെ മധ്യഭാഗത്ത് നിലംതൊട്ടപ്പോള്‍ത്തന്നെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനത്തെ പിന്‍തുടരാന്‍ അഗ്നിശമന യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പതിനായിരം ലിറ്റര്‍ വെള്ളവും 1300 ലിറ്റര്‍ ഫോം കണ്ടന്റും ശേഖരിച്ചിരിക്കുന്ന വാഹനമാണ് പാന്തര്‍. വിമാന ഇന്ധനം അന്തരീക്ഷത്തില്‍ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത. അഞ്ചുമുതല്‍ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാല്‍ ഇതില്‍നിന്ന് തീപടരും. ഇതിന് രണ്ടുമുതല്‍ അഞ്ചുമിനിറ്റുകള്‍ മാത്രംമതി. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ഫയര്‍ യൂണിറ്റിന്റെ പാന്തര്‍ വാഹനം ഇതിനനുവദിക്കാതെ ഫിലിം ഫോമിങ് ഫോഗ് (എഫ്.എഫ്.എഫ് 1) ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞു. ഇതോടെ ഇന്ധനം കത്താനുള്ള സാധ്യത കുറഞ്ഞു. വിമാനത്താവളത്തിലെ മറ്റു മൂന്ന് ഫയര്‍ യൂണിറ്റുകളും ഈ പ്രക്രിയയില്‍ സജീവമായതോടെ തീ ആളികത്തുന്നത് തടയാനായി.

തകര്‍ന്ന വിമാനത്തിന്റെ ടാങ്കില്‍നിന്നും ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് തീപ്പിടിത്തം തടയുകയായിരുന്നു. ഇതിനുശേഷമാണ് സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും വിമാനത്തിനകത്തു കയറിയത്. ആദ്യമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് പെരിഫെറല്‍ റോഡില്‍ ചിതറിക്കിടക്കുന്ന 20 പേരെയാണ് വിമാനത്തിന്റെ ചിറകില്‍ നാലുപേരുമുണ്ടായിരുന്നു. സമീപവാസികളുടെ വാഹനങ്ങളിലാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത് അപകടം നടന്ന് 40 മിനിറ്റിനുശേഷമാണ് സംസ്ഥാന അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ സ്ഥലത്തെത്തിയത്.

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ റോസെന്‍ബ ഔര്‍ നിര്‍മ്മിച്ച എയര്‍പോര്‍ട്ട് ക്രാഷ് ടെന്‍ഡറിന്റെ മാതൃകയാണ് റോസെന്‍ബ ഔര്‍ പാന്തര്‍. 10 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക ഫയര്‍ റെസ്‌ക്യൂ വാഹനം കരിപ്പൂരിലേക്ക് ഇറക്കുമതി ചെയ്തത്. സാധാരണയായി ഒരു ഫ്ളൈറ്റ് റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ തന്നെ ഫയര്‍ യൂണിറ്റുകള്‍ തയാറാകും. കരിപ്പൂരില്‍ അപകടമുണ്ടായ അന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലത്തു തൊട്ടപ്പോള്‍ തന്നെ ഫയര്‍ യൂണിറ്റുകളിലൊന്ന് വിമാനത്തെ പിന്തുടരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് നിര്‍ദേശിച്ചിരുന്നു.

വിമാനത്തിലെ ഇന്ധനം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോള്‍, മിനിറ്റുകള്‍ക്കുള്ളില്‍ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. ഫിലിം-ഫോര്‍മിങ് ഫോഗ് പുറത്തുവിടുന്നതിലൂടെ പാന്തര്‍ ഇന്ധന ചോര്‍ച്ചാ ഭീഷണിയെ തടഞ്ഞു. വിമാനം താഴോട്ടു വീണപ്പോള്‍ തന്നെ മറ്റ് മൂന്ന് പാന്തര്‍ യൂണിറ്റുകളും പറന്നെത്തി. തകര്‍ന്ന വിമാനത്തില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും തീ തടയാനും രക്ഷാപ്രവര്‍ത്തനം സാധ്യമാവുകയും ചെയ്തു. ഇതോടെ വലിയ ദുരന്തം ഒഴിവായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category