1 GBP = 94.80 INR                       

BREAKING NEWS

നക്ഷത്രങ്ങള്‍ സാവധാനം ഉരുകിയുരുകി ഇല്ലാതെയാകും; പ്രപഞ്ചത്തിന്റെ ഇടനാളികളില്‍ ഇരുളു പരക്കും; ജീവന്റെ അവസാന സ്പന്ദനവും നിലച്ച് പ്രപഞ്ചം ഇല്ലാതെയാകുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ വിവരിക്കുന്നു

Britishmalayali
kz´wteJI³

രു മഹാവിസ്ഫോടനത്തിലൂടെ രൂപം കൊണ്ടെതെന്ന് കരുതപ്പെടുന്ന പ്രപഞ്ചം അവസാനിക്കുന്നത് അതുപോലെ ഞൊടിയിടയിലായിരിക്കില്ല. സാവധാനമുള്ള മരണമാണ് പ്രപഞ്ചത്തിന് വിധിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. 14 ശതലക്ഷം വര്‍ഷങ്ങള്‍ക്ക് അപ്പുറത്തെ മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം ക്രമമായി വികസിച്ചുകൊണ്ടിരിക്കുകയാണ്, അതീവ വേഗതയില്‍.

താപത്തേയും ഊര്‍ജ്ജത്തേയും അവ പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുമുള്ള പഠനമാണ് തെര്‍മോഡൈനാമിക്സ്. അതിലെ ആദ്യ നിയമം പറയുന്നത് ഊര്‍ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കില്ല എന്നാണ്. പക്ഷെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റുവാന്‍ സാധിക്കും. എന്നാല്‍, തെര്‍മോഡൈനാമിക്സിലെ രണ്ടാമത്തെ നിയമം പ്രപഞ്ചത്തിന്റെ ഒഴിവാക്കാനാകാത്ത മരണത്തെക്കുറിച്ച് കൂടുതല്‍ അവബോധം ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കുന്നു.

തെര്‍മോഡൈനാമിക്സിലെ രണ്ടാമത്തെ നിയമം പറയുന്നത് ചൂടും തണുപ്പും സമ്പര്‍ക്കത്തില്‍ വന്നാല്‍ ചൂട് ക്രമമായി കുറഞ്ഞുകുറഞ്ഞ് തണുപ്പായി മാറും എന്നാണ്, ഇത് നൂറ് ശതമാനം കാര്യക്ഷമതയോടെ നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ പോലും. ഈ മാറ്റത്തിന് പുറകിലുള്ള സവിശേഷതയാണ് ശാസ്ത്ര ഭാഷയില്‍ എന്‍ട്രോപി എന്നറിയപ്പെടുന്നത്. തന്മാത്രകള്‍ എന്തെങ്കിലും രൂപപ്പെടുത്തുവനുള്ള ക്രമം നിശ്ചയിക്കുന്നതും ഈ എന്‍ട്രോപിയാണ്.

അതായത്, ഒരു അവസ്ഥയില്‍ നിന്നും ഒരു പദാര്‍ത്ഥം മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെടുമ്പോള്‍ തന്മാത്രകളുടെ ഊര്‍ജ്ജവും താപവും കൂടുതലായി വ്യാപിക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ അവസാനത്തില്‍ ഇവിടെ അവശേഷിക്കുക, മരണമടഞ്ഞ നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ കുറച്ച് ഇരുണ്ട കുള്ളന്‍ ഗ്രഹങ്ങളും ഇരുണ്ട ഗര്‍ത്തങ്ങളും മാത്രമായിരിക്കും. ഊര്‍ജ്ജം തെല്ലുപോലും അവശേഷിക്കാത്തതിനാല്‍ എന്തെങ്കിലും പുതിയതായി രൂപപ്പെടുകയുമില്ല.

പിന്നീട് ഈ കുള്ളന്‍ ഗ്രഹങ്ങളും ഇരുണ്ട ഗര്‍ത്തങ്ങളും നാമവശേഷമാകാന്‍ തുടങ്ങുമ്പോള്‍ പ്രപഞ്ചത്തിലാകെനിശബ്ദമായ ഒരു അഗ്‌നി പ്രളയം ഉണ്ടാകും അതിന്റെ അവസാനത്തില്‍ ഒന്നും അവശേഷിക്കുകയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ദുഃഖവും ഏകാന്തതയും, തണുപ്പുംനിറഞ്ഞ ഒരു പ്രദേശമായി മാറും ഈ പ്രപഞ്ചം എന്നാണ് ഇല്ലിനോയ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തിയറിറ്റിക്കല്‍ ഫിസിസ്റ്റായ മാറ്റ് കാപ്ലാന്‍ പറയുന്നത്.

താപ മരണം എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനൊടുവില്‍ പ്രപഞ്ചത്തില്‍ അവശേഷിക്കുക കത്തിയെരിഞ്ഞ നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുണ്ട ഗര്‍ത്തങ്ങളും മാത്രമായിരിക്കും. വെളുത്ത കുള്ളന്‍ നക്ഷത്രങ്ങളെ പോലെ കറുത്ത കുള്ളന്‍ നക്ഷത്രങ്ങളും കാര്‍ബണ്‍, ഓക്സിജന്‍ തുടങ്ങിയ പ്രകാശ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ഉണ്ടാക്കിയവയാണ്, ഭൂമിയോളം വലിപ്പവും സൂര്യന് സമാനമായ പിണ്ഡവും കാണും. തെര്‍മോന്യുക്ലിയാര്‍ പ്രതിഭാസം കാരണമാണ് നക്ഷത്രങ്ങള്‍ ജ്വലിക്കുന്നത്. ചെറിയ ന്യുക്ലിയസ്സുകളെ, ഊര്‍ജ്ജം പുറത്തുവിടുന്ന വലിയ ന്യുക്ലിയസ്സുകളാക്കുവാന്‍ അവയിലെ താപത്തിന് കഴിയും, ഡോ. കപ്ലാന്‍ പറയുന്നു.

വെളുത്ത കുള്ളന്മാര്‍ കത്തിയെരിഞ്ഞ് ചാരമായാലും ക്വാണ്ടം ടണലിംഗ് മുഖേന ഫ്യുഷന്‍ പ്രവര്‍ത്തനം നടന്നേക്കാം,എന്നാലത് വളരെ സാവകാശം മാത്രമേ നടക്കുകയുള്ളു. പൂജ്യം ഡിഗ്രി താപത്തില്‍ പോലും ഫ്യുഷന്‍ സാധ്യമാണ് എന്നാല്‍ അതിന് ധാരാളം സമയമെടുക്കും. ഇതൊക്കെയാണെങ്കിലും നമുക്ക് ഭൂമിയില്‍ ജീവിക്കാന്‍ ഒരല്‍പം സമയം കൂടി ബാക്കിയുണ്ടെന്നും കപ്ലാന്‍ പറയുന്നു. 10 ന് ശേഷം 32,000 പൂജ്യങ്ങള്‍ കൂടി ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യക്ക് സമാനമായ വര്‍ഷങ്ങള്‍ ഇനിയും പ്രപഞ്ചത്തിന് ആയുസ്സുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category