1 GBP = 93.50 INR                       

BREAKING NEWS

അറുത്ത് മാറ്റിയ ഗ്രില്‍ തല്‍സ്ഥാനത്തു തന്നെ വെച്ചു; അറിയാതെ ഗ്രില്ലില്‍ ചാരിയ സ്ത്രീ പതിനേഴടി താഴ്ചയിലേക്ക് വീണു മരിച്ചു

Britishmalayali
kz´wteJI³

പോത്തന്‍കോട്: അറുത്തു മാറ്റിയിട്ടും തല്‍സ്ഥാനത്തുതന്നെ വച്ചിരുന്ന ഗ്രില്ലില്‍ അറിയാതെ ചാരിയ സ്ത്രീ പതിനേഴടി താഴ്ചയിലേക്ക് വീണു മരിച്ചു. പോത്തന്‍കോട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന 'ഫേബുലസ് സ്റ്റിച്ചിങ് സെന്റര്‍' ഉടമയും പതിപ്പള്ളിക്കോണം ഫേബുലസ് ഹൗസില്‍ സന്തോഷ് കുമാറിന്റെ ഭാര്യയുമായ ടി.ബിന്ദു (44) വാണ് മരിച്ചത്. പോത്തന്‍കോട് ജങ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കാണ് ദാരുണമായ അപകടം നടന്നത്.

ഇവരുടെ കടയിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നുമാണ് ബിന്ദു വീണത്. ഉച്ചയ്ക്ക് ഊണ് കഴിച്ചതിന് ശേഷം കൈകഴുകാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ബിന്ദുവിന്റെ തയ്യല്‍ക്കടയ്ക്ക് സമീപത്തായി കോലിയക്കോട് കണ്‍സ്യൂമര്‍ ഫെഡിന്റെ ശാഖ പുതുതായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡിലെ സാധനങ്ങള്‍ ഒന്നാം നിലയിലെത്തിക്കാനായി തയ്യല്‍ക്കടയുടെ സമീപത്തെ ഗ്രില്ല് ബുധനാഴ്ച രാവിലെ അറുത്തു മാറ്റിയിരുന്നു. അറുത്തിട്ടും ഇത് തല്‍സ്ഥാനത്ത് തന്നെ വച്ചിരുന്നു. ഈ വിവരം ബിന്ദു അറിഞ്ഞതുമില്ല.

പതിവുപോലെ ഉച്ചയ്ക്ക് ആഹാരം കഴിച്ച് കൈകഴുകാനായി അവിടെയെത്തിയപ്പോള്‍ അറിയാതെ ഗ്രില്ലില്‍ ചാരുകയും ഗ്രില്‍ ഇളകി മാറിയതോടെ പതിനേഴടി താഴ്ചയിലേക്ക് ബിന്ദു വീഴുകയും ചെയ്തു. നാട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അപര്‍ണയാണ് ബിന്ദുവിന്റെ മകള്‍. മരുമകന്‍: ജിജോ കുര്യന്‍.

ഗ്രില്‍ പുനഃസ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ സ്ഥലത്തെത്തി ഗ്രില്‍ പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category