1 GBP = 93.50 INR                       

BREAKING NEWS

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാര്‍ക്ക് അപമാനമായി തോന്നും; കമലാ ഹാരിസിനെതിരെ ഡൊണാള്‍ഡ് ട്രംപ്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാര്‍ക്ക് അപമാനമായി തോന്നുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

'അദ്ദേഹം ഒരു കൂട്ടം ആളുകളിലേക്കു മാത്രമായി ഒതുങ്ങി. ഇതിലൂടെ പുരുഷന്മാര്‍ അപമാനിക്കപ്പെട്ടെന്നു ചിലര്‍ പറയും. മറ്റു ചിലര്‍ ഇതു നല്ലതാണെന്നും പറയും,.' ഫോക്സ് സ്‌പോര്‍ട്‌സ് റേഡിയോ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെ പ്രശംസിച്ച ട്രംപ്, ആളുകള്‍ വൈസ് പ്രസിഡന്റിന് വോട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞുവച്ചു.

രാജ്യം പോലെതന്നെ വൈവിധ്യമാര്‍ന്ന സര്‍ക്കാരും വേണമെന്നു നിലപാടെടുത്ത ബൈഡന്‍, പ്രചാരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു വനിതയ്ക്കു ടിക്കറ്റ് നല്‍കുമെന്നു പറഞ്ഞിരുന്നു. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. 2008ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സാറാ പാലിന്‍, 1984ല്‍ ഡെമോക്രാറ്റുകള്‍ ജെറാള്‍ഡിന്‍ ഫെറാരോ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category