1 GBP = 94.80 INR                       

BREAKING NEWS

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടില്‍ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവര്‍ന്നത് ഒന്നര വര്‍ഷം മുമ്പ്: വീട്ടുകാര്‍ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും

Britishmalayali
kz´wteJI³

കൊല്ലം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി പാലക്കാട്ട് നെന്മാറയില്‍ നിന്നും കൊല്ലം കല്ലുവാതുക്കലില്‍ എത്തി. ഭാര്യയും കുഞ്ഞുമുള്ള കാമുകന്റെ വീട്ടില്‍ യുവതി കയറുന്നതിന് യുവാവിന്റെ മാതാപിതാക്കള്‍ തടസം നിന്നതോടെ കാമുകിയും കാമുകനും വെട്ടിലായി. ഒടുവില്‍ രാത്രി മുഴുവനും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നാണ് കാമുകിയും കാമുകനും നേരം വെളുപ്പിച്ചത്.

യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ വീട്ടുകാര്‍ക്ക് പിന്നാലെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും കൂടി യുവതിയെ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി. യുവതിയെ എന്തു ചെയ്യണമെന്ന് അറിയാതെ കാമുകനും കുഴങ്ങി. കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിന് ഒപ്പം രണ്ട് വര്‍ഷമായി പാലക്കാട് നെന്മാറയില്‍ താമസിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണു ചൊവ്വാഴ്ച രാത്രി സംഭവ ബഹുലമായി നടന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി പാലക്കാട്ടു നിന്നും കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ കാമുകിയുമായി വീടിനകത്തേക്ക് കയറാന്‍ യുവാവിന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സമൂഹമാധ്യമത്തിലൂടെയുള്ള ബന്ധം ദൃഢമായതോടെ യുവതിക്കു യുവാവ് മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പറയുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നു പറഞ്ഞു യുവതി പാലക്കാട് പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് കൊല്ലത്തേക്ക് തിരിച്ചത്.

രാത്രി മുഴുവന്‍ കിണറ്റുകരയില്‍ ഇരുന്നു നേരം വെളുപ്പിച്ചതിന് പിന്നാലെ പൊലീസ് കേസും പിന്നാലെ എത്തി. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category