1 GBP = 94.80 INR                       

BREAKING NEWS

വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്സാപ്പ് ഗ്രൂപ്പില്‍ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെണ്‍കുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളില്‍ വീണ് പണം അക്കൗണ്ടിലിട്ടാല്‍ വാടക വീട്ടിലേക്ക് കസ്റ്റമേഴ്സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളില്‍ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊരട്ടി: വീണ്ടും തൃശ്ശൂരില്‍ നിന്ന് പെണ്‍വാണിഭ മാഫിയ കുടുങ്ങി. കോവിഡു കാലത്ത് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘമാണ് പിടിയിലായത്. രണ്ട് സ്ത്രീകളടക്കം പത്തുപേര്‍ അറസ്റ്റിലായി. മുരിങ്ങൂരില്‍ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ വഴി ആളുകളെ കണ്ടെത്തി പെണ്‍വാണിഭം നടത്തിയിരുന്നത്.

സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പൊലീസ് പറയുന്നു. യുവതികളുടെ ചിത്രങ്ങള്‍ ആദ്യം വാട്സാപ്പിലൂടെ അയച്ചുനല്‍കി കച്ചവടം ഉറപ്പിക്കും. പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയവും അറിയിക്കും. കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്നത് വമ്പന്‍ ഇടപാടുകളായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും വീട്ടിലുണ്ടായിരുന്നു.

ഓണ്‍ലൈന്‍ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കുകയും പണം ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനെത്തുടര്‍ന്ന് ഇരകളെ എത്തിക്കുകയുമാണ് രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതല്‍ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കച്ചവടം. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളില്‍നിന്ന് യുവതികളെ എത്തിച്ചായിരുന്നു പെണ്‍വാണിഭം. അതിരപ്പിള്ളി, തൃശ്ശൂര്‍, മാള, സ്റ്റേഷനുകളില്‍ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവര്‍ പ്രതിയാണ്.

കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ റെയ്ഡില്‍ സിന്ധുവും കൂട്ടാളിയായ സുധീഷും പാലക്കാട് സ്വദേശിയായ മറ്റൊരു സ്ത്രീയും ഇടപാടുകാരായ ഏഴ് പേരും പിടിയിലായിരുന്നു. സുധീഷ് എന്നയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് മുരിങ്ങൂരില്‍ വാടകയ്ക്ക് വീട് എടുത്തത്. തുടര്‍ന്ന് ഇടപാടുകാരെ ഇവിടേക്ക് വിളിച്ചുവരുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു. ഇടപാടുകാരില്‍നിന്ന് പണം സ്വീകരിക്കാന്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ചു. 19,000 രൂപയും മദ്യവും ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ ഫോണുകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മൊബൈല്‍ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ആള് റെഡിയാണ്, പെണ്‍കുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം അയച്ചിരുന്നത്. ഇടപാടുകാര്‍ എത്തിയ നാല് ബൈക്കുകളും ഒരു കാറും പൊലീസ് പിടിച്ചെടുത്തു.

ഇവര്‍ മുരിങ്ങൂര്‍ കോട്ടമുറി ജങ്ഷനില്‍ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത് തുണി മൊത്തവ്യാപാരത്തിനെന്ന പേരിലായിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി വെറ്റിലപ്പാറ മാതിരപ്പിള്ളി സിന്ധു (37) വിന്റെ മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. പിടിയിലായ പത്ത് പേരെയും റിമാന്‍ഡ് ചെയ്തു. സിന്ധുവിനെ കൂടാതെ കൊന്നക്കുഴി ഓട്ടോക്കാരന്‍ റിന്റോ (35), ആലുവ അമ്പലത്തുപറമ്പില്‍ ഷിയാസ് (32), ആളൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ശ്യാം (26), വെള്ളാഞ്ചിറ പുളിയാനി വിന്‍സ് (26), എലഞ്ഞിപ്ര സിതാര നഗര്‍ കളപ്പാട്ടില്‍ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂര്‍ പൊയ്ക സുധീഷ് (37), വെണ്ണൂര്‍ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്പിള്ളി സുജിത് (37), മൂലംകോട് പഴാര്‍ത്തി രാജി (37) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററില്‍ പ്രതികളെ എത്തിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവാണെങ്കില്‍ ജയിലിലേക്ക് മാറ്റും.

ഒന്നാം പ്രതി അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്. അംഗങ്ങളില്‍ ചിലര്‍ പുറമേ ഉള്ളവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കാനുള്ള ഉപാധിയായും ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് കച്ചവടത്തിന് തുടക്കമിടുന്നത്. പണം അക്കൗണ്ടില്‍ ഇട്ടുവെന്ന് ഉറപ്പിച്ചശേഷം വാടകക്കെട്ടിടത്തിലേക്ക് വരാന്‍ ഇടപാടുകാരോട് ആവശ്യപ്പെടും. സ്ത്രീകളെ നേരത്തെ ഇവിടെ എത്തിച്ചിട്ടുണ്ടാവും. ചൊവ്വാഴ്ച വൈകീട്ടോടെ ഇടപാടുകരെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊന്‍പതു വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും നേരത്തെ സിന്ധു പിടിയിലായിരുന്നു. ഇവര്‍ക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം ആണെന്നും കണ്ടെത്തിയിരുന്നു. അന്ന് മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയില്‍ നാലുപേര്‍ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടില്‍ പലര്‍ക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു.

അന്ന് ഒളിസങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സിന്ധു പിടിയിലാകുമ്പോള്‍ മദ്യപിച്ച നിലയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ വിദ്യാര്‍ത്ഥിനിയെ പലര്‍ക്കും കാഴ്ചവച്ചതായി സിന്ധു സമ്മതിച്ചുയ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കും മറ്റും ശേഷം ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ കാടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍, ചന്ദ്രമോഹന്‍, ദമ്പതിമാരായ ഗീതു, അനീഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പുറത്തിറങ്ങിയ ശേഷവും വാണിഭം തുടരുകയായിരുന്നു.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹന്‍, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വച്ചതായുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണു അന്ന് കേസെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category