1 GBP = 94.80 INR                       

BREAKING NEWS

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കോവിഡ്; ജയിലില്‍ പരിശോധന നടത്തിയത് അസുഖ ബാധിതനായി കുഴഞ്ഞു വീണ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ: ജയിലിലുള്ള 970 തടവുകാരിലും ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കോവിഡ്. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്കും കോവിഡ് പോസിറ്റീവായത്. ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയുടെ ലക്ഷണമില്ല എന്നത് ആരോഗ്യ വകുപ്പിനെ ഞെട്ടിച്ചു. രോഗത്തിന്റെ ഉരവിടവും വ്യക്തമല്ല. അസുഖ ബാധിതനായി കുഴഞ്ഞു വീണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച തടവുകാരനു കോവിഡ് സ്ഥിരീകരിച്ചതോടെയാണു പരിശോധന നടത്തിയത്. തുടര്‍ന്നു പി ബ്ലോക്ക് 7 ലെ 99 പേരില്‍ ആന്റിജന്‍ പരിശോധന നടത്തുകയായിരുന്നു.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാരെ ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം നിര്‍ബന്ധമായും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. 970 തടവുകാരാണു സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഇന്നും നാളെയുമായി എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സ്ഥലത്തേക്കു മാറ്റി. ജയില്‍ പൂര്‍ണമായും ക്വാറന്റീനില്‍ ആക്കി. ജോലിയില്‍ ഉണ്ടായിരുന്ന 35 ഉദ്യോഗസ്ഥരോടു ജയിലില്‍ തുടരാന്‍ നിര്‍ദേശിച്ചു.

ജയില്‍ വകുപ്പിനു കീഴില്‍ പൂജപ്പുരയിലെ കഫ്റ്റീരിയയിലും പമ്പിലും ജോലി ചെയ്യുന്ന തടവുകാരെ നേരത്തേ തന്നെ ജയിലിനുള്ളില്‍ പ്രത്യേക സംവിധാനത്തിലേക്കു മാറ്റിയിരുന്നു. ഇവര്‍ക്കു ജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കമുള്ളതിനാലായിരുന്നു ഇത്. കോവിഡ് വ്യാപനം ശക്തമായതോടെ ജയിലുകളില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു വിഡിയോ കോണ്‍ഫറന്‍സ് സംവിധാനവും നടപ്പാക്കി. പരോളില്‍ പോയവര്‍ തിരികെ വരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ഈ നിയന്ത്രണങ്ങള്‍ക്കിടയിലും കോവിഡ് വ്യാപകമായി പടര്‍ന്നതാണു കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category