1 GBP = 93.20 INR                       

BREAKING NEWS

നയതന്ത്ര പാഴ്‌സലുകളിലെ രേഖകള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്കെതിരെ കേസ് എടുക്കും; മാന്വലും എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റും കൊടുത്താല്‍ കുരുങ്ങുക മന്ത്രി കെടി ജലീലും; കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നതും വ്യാജ രേഖാ നിര്‍മ്മാണത്തില്‍ പ്രതികളെ കുടുക്കാനുള്ള തെളിവിനായി; എന്‍ഐഎയും കസ്റ്റംസും നടത്തിയത് തന്ത്രങ്ങളിലൂടെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കം; പ്രോട്ടോകോള്‍ രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യു.എ.ഇ.യില്‍ നിന്നെത്തിയ നയതന്ത്ര പാഴ്‌സലുകള്‍ സംബന്ധിച്ച രേഖകള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്കെതിരെ കേസ് എടുക്കും. ചില രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറില്‍നിന്ന് സമന്‍സ് ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ സ്ഥിരീകരിച്ചു. എന്‍.ഐ.എ.യും രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ തെളിവായി ഉപയോഗിക്കാനാണ് രേഖകള്‍. രേഖകള്‍ കേസില്‍ ആവശ്യമാണെന്ന് സമന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കര്‍ശന നടപടികള്‍ എടുക്കുമെന്നതിന്റെ സൂചനയാണ്.

ഭ്യമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെയും എന്‍.ഐ.എ.യുടെയും സമന്‍സില്‍ സര്‍ക്കാരാകും തീരുമാനം എടുക്കുക. രണ്ടുവര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍ എത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ച് വ്യക്തത തേടിയാണിത്. 20-നകം വിശദീകരണവും രേഖകളും നല്‍കണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവാണ് കസ്റ്റംസിനായി സമന്‍സയച്ചത്. രേഖ നല്‍കിയില്ലെങ്കില്‍ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന വിലയിരുത്തലും എത്തും. രേഖകള്‍ നല്‍കിയാല്‍ അത് മന്ത്രി കെടി ജലീലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അങ്ങനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികളുടെ നീക്കം എത്തിച്ചത്.

നയതന്ത്ര ചാനല്‍വഴി സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ക്ലിയറന്‍സ് നല്‍കുന്ന പ്രോട്ടോകോള്‍ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2019-'20, 2020-'21 വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ആണ് നല്‍കേണ്ടത്. ഇതിന് അപേക്ഷ നല്‍കിയ ആളുടെയും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടയാളുടെയും പേരും ഉദ്യോഗപ്പേരും വേണം. യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഇത് വാങ്ങാന്‍ വിദേശകാര്യ നയതന്ത്ര ചട്ടം മൂലം കഴിയില്ല. ഇതുകൊണ്ടാണ് പ്രോട്ടോകോള്‍ ഓഫീസറോട് എല്ലാം തിരക്കുന്നത്. ഒപ്പുകള്‍ വച്ച് വ്യാജരേഖാ നിര്‍മ്മാണത്തില്‍ തീരുമാനം എടുക്കാനാകും.

20 ലക്ഷത്തിനുമേല്‍ വിലവരുന്ന സാധനങ്ങളുള്ള പാഴ്‌സലുകള്‍ നികുതിയില്ലാതെ വിട്ടുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ഹാജരാക്കണം. 20 ലക്ഷത്തില്‍ താഴെയുള്ളതിന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറില്‍നിന്നാണ് രേഖകള്‍ ഹാജരാക്കേണ്ടത്. എന്നാല്‍, സോഫ്റ്റ്വേറില്‍ അത്തരമൊരു നിബന്ധന ഉള്‍ക്കൊള്ളിക്കാതിരുന്നതിനാല്‍ കസ്റ്റംസ് അധികൃതര്‍ ഇക്കാര്യം കര്‍ശനമാക്കിയതുമില്ല. ഒന്നോ രണ്ടോ തവണയല്ലാതെ ഇത്തരം രേഖകളൊന്നും കോണ്‍സുലേറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം. കസ്റ്റംസിലുള്ളവരും ഇക്കാര്യത്തില്‍ സഹായിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് കൂടി മനസ്സിലാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ദുബായ് കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കു കൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നതും പാഴ്‌സലുകള്‍ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് നികുതിയിളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ പ്രോട്ടോകോള്‍ വിഭാഗത്തിനു കഴിയില്ല. എന്നിട്ടും ഇതിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതും സര്‍ക്കാരിന് തലവേദനയാകും.

കസ്റ്റംസ് ക്ലിയറന്‍സിനുവേണ്ടി പ്രതികള്‍ വ്യാജരേഖകള്‍ നല്‍കിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഒപ്പുകള്‍ പരിശോധിക്കുന്നതോടെ ഇത് വ്യക്തമാവും. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.ഐ.എ.യും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. എന്‍.ഐ.എ. ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category