1 GBP = 99.40INR                       

BREAKING NEWS

ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് യുഡിഎഫ്; ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ സ്ഥലം വില കൊടുത്തു വാങ്ങി; എസ്റ്റിമേറ്റ് തയ്യാറാക്കിയത് കോസ്റ്റ്‌ഫോര്‍ഡും; 20 കോടിയുടെ പദ്ധതിയില്‍ പിന്നീട് നടന്നതെല്ലാം അട്ടിമറി; ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്കു കൈമാറിയത് ചട്ടവിരുദ്ധം; സന്ദീപ് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്ന് സന്തോഷ് ഈപ്പന്റെ മൊഴി; യദുവിന്റെ മൊഴി എടുക്കലും നിര്‍ണ്ണായകം; സ്വര്‍ണ്ണ കടത്തിലേക്ക് അഴിമതി എത്തുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തിയത് ചട്ടലംഘനം തിരിച്ചറിഞ്ഞ്. തൃശൂര്‍ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി യുഎഇയിലെ റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണു നിര്‍മ്മാണം. ഇതാണ് യൂണിടാക്ികന് ലഭിച്ചത്.

കേസിലെ പ്രതിയായ സന്ദീപ് നായര്‍ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്തോഷ് മൊഴി നല്‍കി. തിരുവനന്തപുരം സ്വദേശി യദുവാണു സന്തോഷിനെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയത്. യദുവിന്റെ മൊഴി രേഖപ്പെടുത്തും. വീടു നിര്‍മ്മാണ കരാര്‍ സന്ദീപ് വഴിയാണു ലഭിച്ചതെന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞു. കരാറിന്റെ ആവശ്യത്തിനു സ്വപ്നയെയും സന്ദീപിനെയും കണ്ടു ചര്‍ച്ച നടത്തിയിട്ടുണ്ട്. കരാര്‍ ലഭിക്കാന്‍ സ്വപ്ന കമ്മിഷന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പറയുന്നു.

എന്നാല്‍ ഇതിന് വിരുദ്ധമായ മൊഴി സ്വപ്നാ സുരേഷില്‍ നിന്ന് എന്‍ഐഎയ്ക്ക് കിട്ടിയതായി സൂചനയുണ്ട്. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ കമ്മീഷന്‍ കാശില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടിയോളം രൂപ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത്, ലൈഫ് മിഷന്‍ കരാറില്‍ നിന്നുള്ള കമ്മിഷന്‍ തുകയാണെന്നാണു സ്വപ്നയുടെ മൊഴി. ലൈഫ് മിഷന്റെ പേരിലുള്ള കെട്ടിടം നിര്‍മ്മിക്കാവുന്നതു ലൈഫ് മിഷന്‍ അംഗീകരിച്ച ഏജന്‍സികള്‍ക്കു മാത്രമാണ്. യുണിടാകിന് അത്തരം അംഗീകാരമില്ല. സ്ഥലത്തിന്റെ കൈവശക്കാരായ നഗരസഭയെ നിര്‍മ്മാണത്തിലെ പുതിയ കരാറിനെക്കുറിച്ച് അറിയിച്ചിട്ടില്ല.

സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരും ലോക്കറില്‍ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപ ചെലവില്‍ ഭവനസമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ലൈഫ് മിഷനു നല്‍കിയ ഭരണാനുമതി റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യാതെയാണു റെഡ് ക്രസന്റുമായി പങ്കാളിത്ത പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത്. വിദേശ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയില്ല. അനുമതി ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. എന്നാല്‍ നിര്‍മ്മാണത്തിന് കൊണ്ടു വന്ന പണത്തെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന് അറിയില്ല. ഇത് ചട്ടലംഘനവുമാണ്.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217 സെന്റ് സ്ഥലത്താണു ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്. 199 വീടുകള്‍ നിര്‍മ്മിക്കാനാണ് ഹാബിറ്റാറ്റ് രൂപരേഖ തയാറാക്കിയത്. 2019 ജൂണ്‍ 26നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ സംസ്ഥാന എംപവേഡ് കമ്മിറ്റിയില്‍ പ്ലാന്‍ 44176005195 പ്രകാരം 13.09 കോടി ചെലവുവരുന്ന എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. ജൂലൈ 15നു മുന്‍പ് ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കണമെന്നു തദ്ദേശവകുപ്പിനു നിര്‍ദ്ദേശവും നല്‍കി. ജൂലൈ 11ന് യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി കേരളത്തിലെത്തി ഇതേ സ്ഥലത്ത് ഭവനസമുച്ചയം നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പിട്ടു. 14 കോടി രൂപ ഭവനസമുച്ചയത്തിനും 6 കോടി രൂപ ആശുപത്രി നിര്‍മ്മാണത്തിനുമാണ് അനുവദിച്ചതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

കരാര്‍ ഒപ്പിടും മുന്‍പ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നല്‍കുകയോ ചെയ്തില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു ലൈഫ് മിഷന്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ലൈഫ് മിഷന്റെ വെബ്സൈറ്റില്‍ ഇല്ലെന്നതും വസ്തുതയാണ്. ഇതെല്ലാം സംശയങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു. എന്‍ഐഎ ഗൗരവത്തോടെ തന്നെ ഈ വിഷയം പരിശോധിക്കുന്നുണ്ട്.

റെഡ് ക്രസന്റിനു വടക്കാഞ്ചേരി നഗരസഭ അറിയാതെ നഗരസഭയുടെ സ്ഥലത്തു കെട്ടിടം നിര്‍മ്മിക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലൈഫ് മിഷനു കിട്ടിയ പെര്‍മിറ്റ് എങ്ങനെ മിഷന്റെ പട്ടികയില്‍ പെടാത്ത ഏജന്‍സിക്കു കൈമാറിയെന്നതും ചര്‍ച്ചയിലുണ്ട്. കോസ്റ്റ്‌ഫോഡിനെ ഒഴിവാക്കിയത് എന്തുകൊണ്ട് എന്നതും അജ്ഞാതമാണ്. തീരുമാനങ്ങളില്‍ സ്വപ്നാ സുരേഷിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ് ഇത്. എന്തുകൊണ്ടു നിര്‍മ്മാണം നഗരസഭ പരിശോധിച്ചു കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതും ദുരൂഹമാണ്. പൊതുമരാമത്തു നിരക്കിലല്ലാതെ എങ്ങനെയാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നതും വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കും. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതി ഗവര്‍ണ്ണറുടെ കൈയിലാണ്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യത ഏറുകയാണ്.

യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്‌ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളിയെന്നതാണ് വസ്തുത. പകരം ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്കു കൈമാറി. പാവപ്പെട്ടവര്‍ക്കായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ സമാഹരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഈ ഫണ്ട് ഉപയോഗിച്ചാണു 2.5 ഏക്കര്‍ സ്ഥലം 74 ലക്ഷം രൂപയ്ക്കു വാങ്ങിയത്. സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇത്. സ്ഥലം വാങ്ങിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കാന്‍ കോസ്റ്റ്‌ഫോഡിനെ ഏല്‍പിച്ചു. 20 കോടിയോളം രൂപയുടേതായിരുന്നു എസ്റ്റിമേറ്റ്.

സ്ഥലം വാങ്ങിയ ശേഷമാണ് വഴിയുടെ വീതി പലയിടത്തും 3 മീറ്ററേ ഉള്ളൂവെന്നു കണ്ടെത്തുന്നത്. 5 മീറ്റര്‍ വീതിയില്ലെങ്കില്‍ ഫ്ളാറ്റ് നിര്‍മ്മിക്കാനാകില്ല. തുടര്‍ന്നു വഴിക്കുവേണ്ടി സ്ഥലം വാങ്ങി. പെട്ടെന്നാണു നിര്‍മ്മാണത്തിനു റെഡ് ക്രസന്റ് വരുന്നതും കോസ്റ്റ്‌ഫോഡ് പുറത്താകുന്നതും. ലൈഫ് മിഷന്‍ പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും അതു വടക്കാഞ്ചേരി നഗരസഭയില്‍ കൊടുത്തു പെര്‍മിറ്റ് എടുക്കുകയും ചെയ്തു. സിഇഒയുടെ പേരിലാണു പെര്‍മിറ്റ്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനായിരുന്നെങ്കിലും നിര്‍മ്മാണത്തിനായി കൈവശാവകാശം വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറിയിരുന്നു. ഈ പ്ലാനാണു സ്വകാര്യ ഏജന്‍സിയായ യൂണിടാകിനു കൈമാറിയത്. ഇതും ചട്ടവിരുദ്ധമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category